2020 ജനുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ യൂണിറ്ററി എൽഎസ്ബി, രണ്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എൽഎൽബി, 2020 ഫെബ്രുവരിയിൽ നടത്തിയ ഏഴാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എൽഎൽബി എന്നീ പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച ഐഡി കാർഡും ഹാൾടിക്കറ്റുമായി 20, 21, 22 തീയതികളിൽ (ഇ.ജെ പത്ത്) സെക്ഷനിൽ എത്തിച്ചേരണം.
2019 ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബിഎ /ബിഎസ്സി/ ബിഎംഎസ് /ബികോം /ബിബിഎ /ബിസിഎ /ബിവോക് /ബിഎസ്ഡബ്ലൂ സിബിസിഎസ് കരിയർ റിലേറ്റഡ് ഡിഗ്രി പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച ഐഡി കാർഡും ഹാൾടിക്കറ്റുമായി സെക്ഷനിൽ (ഇ.ജെ പത്ത്) 19 മുതൽ 27 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ ഹാജരാകണം.
പ്രാക്ടിക്കൽ
അഞ്ചാം സെമസ്റ്റർ ബിടെക് (2008 സ്കീം) ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിംഗ് ബ്രാഞ്ചിന്റെ കമ്മ്യൂണിക്കേഷൻ എൻജിനിയറിംഗ് ലാബ്, ഡിജിറ്റൽ പ്രോസസിംഗ് ലാബ് എന്നീ വിഷയങ്ങളുടെ പ്രാക്ടിക്കൽ പരീക്ഷകൾ 20 ന് യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനിയറിംഗ്, കാര്യവട്ടത്ത് നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
2019 ഡിസംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎ മ്യൂസിക്, വീണ, വയലിൻ, മൃദംഗം, കേരളനടനം എന്നീ പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 27 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
എൽഎൽബി ഒൻപതാം സെമസ്റ്റർ പരീക്ഷ അതതു കോളജുകളിൽ
29 ന് ആരംഭിക്കുന്ന ഒൻപതാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് (പഞ്ചവത്സരം) എൽഎൽബി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത എല്ലാ വിദ്യാർഥികളും അവരവരുടെ കോളജുകളിൽ പരീക്ഷ എഴുതണം. സെന്റർ ചെയിഞ്ച് അനുവദിക്കുന്നതല്ല.