ഒന്നാം വർഷ ബി.എഡ്. പ്രവേശനം - 2020; ജനറൽ/മറ്റ് സംവരണ വിഭാഗക്കാർക്ക് സ്പോട്ട് അലോട്ട്മെന്റ് ഇന്നും നാളെയും
അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവണ്മെന്റ്, എയ്ഡഡ്, സ്വാശ്രയ, കെയുസിടിഇ കോളജുകളിലെ ഒന്നാം വർഷ ബിഎഡ് കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ജനറൽ/മറ്റ് സംവരണ വിഭാഗക്കാർക്ക് സ്പോട്ട് അലോട്ട്മെന്റ് കാര്യവട്ടത്തുള്ള യൂണിവേഴ്സിറ്റി എൻജിനിയറിംഗ് കോളജിൽ നടത്തും.
ബിഎഡ് നാച്ചുറൽ സയൻസ്, ഫിസിക്കൽ സയൻസ്, മാത്തമാറ്റിക്സ്, സോഷ്യൽ സയൻസ്, ജിയോഗ്രഫി എന്നീ വിഷയങ്ങൾ ഇന്നും ബിഎഡ്. ഇംഗ്ലീഷ്, മലയാളം, ഹിന്ദി, തമിഴ്, അറബിക്, സംസ്കൃതം, കൊമേഴ്സ് എന്നീ വിഷയങ്ങൾക്ക് നാളെയുമാണ് സ്പോട്ട് അലോട്ട്മെന്റ് നടത്തുന്നത്.
സ്പോട്ട് അലോട്ട്മെന്റിൽ പങ്കെടുക്കുന്ന എല്ലാ വിദ്യാർഥികളും ഓണ്ലൈൻ അപേക്ഷയുടെ ഏറ്റവും പുതിയ പ്രിന്റൗട്ടും അഡ്മിഷൻ ഫീസും (എസ്സി/എസ്ടി 230 രൂപ, മറ്റുള്ളവർക്ക് 1130 രൂപ) കൈയിൽ കരുതണം.
വിദ്യാർഥികൾ കാര്യവട്ടത്തുള്ള യൂണിവേഴ്സിറ്റി എൻജിനിയറിംഗ് കോളജിൽ രാവിലെ 10ന് എത്തണം. സ്പോട്ട് അഡ്മിഷൻ നടക്കുന്ന വേദിയിലേക്ക് വിദ്യാർഥികൾക്ക് മാത്രമേ പ്രവേശനമുള്ളൂ. രക്ഷിതാക്കൾക്ക് കാന്പസിന് അടുത്തുള്ള ഗ്രീൻഫീൽഡ് സ്റ്റേഡിയം പരിസരത്ത് വാഹനങ്ങൾ പാർക്ക് ചെയ്യാം. ഒഴിവുള്ള കോളജുകളുടേയും സീറ്റുകളുടേയും വിവരം സർവകലാശാല വെബ്സൈറ്റിൽ () പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട പ്രോട്ടോക്കോൾ നിർബന്ധമായും പാലിക്കണം.
പുതുക്കിയ പരീക്ഷാത്തീയതി
ഡിസംബർ നാലിലെ ഒന്നാം സെമസ്റ്റർ എംവിഎ (ആർട്ട്ഹിസ്റ്ററി) പരീക്ഷ 13ലേക്ക് മാറ്റി.
പ്രാക്ടിക്കൽ
2020 മാർച്ചിൽ നടന്ന രണ്ടാം സെമസ്റ്റർ എംഎസ്സി ജിയോളജി പരീക്ഷയുടെ പ്രാക്ടിക്കൽ 13, 18 തീയതികളിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പുനഃപരിശോധന
2020 നവംബറിൽ നടത്തിയ പിഎഛ്ഡി കോഴ്സ് വർക്ക് (ജൂലൈ സെഷൻ) പരീക്ഷയുടെ പുനഃപരിശോധനയ്ക്ക് 21 വരെ അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷകൾ ഓരോ പേപ്പറിന് 525 രൂപ അടച്ച് സിഎസ്എസ് ഓഫീസിൽ എത്തിക്കണം.
ടൈംടേബിൾ
2020 ഒക്ടോബറിൽ നടത്തിയ അവസാനവർഷ ബിഡിഎസ് പാർട്ട് രണ്ട് (സപ്ലിമെന്ററി 2008 സ്കീം) പരീക്ഷയുടെ പ്രാക്ടിക്കലും വൈവയും 18 മുതൽ ഗവ.ഡെന്റൽ കോളജ്, തിരുവനന്തപുരത്ത് നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
20ന് ആരംഭിക്കുന്ന ഒന്നും രണ്ടും മൂന്നും വർഷ ബിഎസ്സി കന്പ്യൂട്ടർ സയൻസ്/ബിസിഎ മേഴ്സിചാൻസ് പരീക്ഷകൾ (ആന്വൽ സ്കീം, സപ്ലിമെന്ററി 2014 അഡ്മിഷൻ, മേഴ്സിചാൻസ് 2012, 2013 അഡ്മിഷൻ വരെ വിദൂരവിദ്യാഭ്യാസവിഭാഗം) കാര്യവട്ടം കാന്പസിൽ പ്രവർത്തിക്കുന്ന വിദൂരവിദ്യാഭ്യാസ കേന്ദ്രത്തിൽ നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
ഒൻപതാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബിഎ എൽഎൽബി/ ബികോം എൽഎൽബി/ ബിബിഎ എൽഎൽബി ഡിഗ്രി പരീക്ഷകൾ 29ന് ആരംഭിക്കും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
2020 സെപ്റ്റംബറിൽ നടത്തിയ ബികോം ആന്വൽ സ്കീം പ്രൈവറ്റ് ആൻഡ് സപ്ലിമെന്ററി സെപ്റ്റംബർ 2019 സെഷൻ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓണ്ലൈനായും ഓഫ്ലൈനായും അപേക്ഷിക്കാനുളള അവസാന തീയതി 18. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ഡിപ്ലോമ ഇൻ ട്രാൻസ്ലേഷൻ സ്റ്റഡീസ് കോഴ്സ് സീറ്റ് ഒഴിവ്
സെന്റർ ഫോർ ട്രാൻസ്ലേഷൻ ആൻഡ് ട്രാൻസ്ലേഷൻ സ്റ്റഡീസ് നടത്തുന്ന ഡിപ്ലോമ ഇൻ ട്രാൻസ്ലേഷൻ സ്റ്റഡീസ് കോഴ്സിന് എസ്സി/എസ്ടി ഉൾപ്പെടെ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഐശ്ചിക വിഷയത്തിൽ 50 ശതമാനം മാർക്കോടുകൂടി ഏതെങ്കിലും വിഷയത്തിലുളള അംഗീകൃത സർവകലാശാല ബിരുദമാണ് അടിസ്ഥാനയോഗ്യത. ഹിന്ദി ഭാഷാസാഹിത്യത്തിൽ ബിരുദയോഗ്യത ഇല്ലാത്തവർ (മറ്റു വിഷയങ്ങളിലെ ബിരുദധാരികൾ) ബിരുദതലത്തിൽ ഹിന്ദി രണ്ടാംഭാഷയായി പഠിച്ചിട്ടുളളവരോ, അതല്ലെങ്കിൽ ഹിന്ദി പ്രചാരസഭ പോലുളള സ്ഥാപനങ്ങൾ നൽകുന്ന സർട്ടിഫിക്കറ്റുകളോ നേടിയിട്ടുളളവരോ ആയിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് The Hon.Director, Centre for Translation & Translation Studies, University of Kerala, Kariaiavattom Campus മായി ബന്ധപ്പെടുക. താത്പര്യമുള്ളവർ മാർക്ക് ലിസ്റ്റിന്റെയും സർട്ടിഫിക്കറ്റിന്റെയും കോപ്പികളുമായി 18ന് രാവിലെ 11ന് നേരിട്ട് സെന്റർ ഫോർ ട്രാൻസ്ലേഷൻ സ്റ്റഡീസിൽ ഹാജരാകുക. കൂടുതൽ വിവരങ്ങൾക്ക് 9349439544.
പരീക്ഷാഫീസ്
ഫെബ്രുവരി 18 മുതൽ ആരംഭിക്കുന്ന നാലാം സെമസ്റ്റർ പഞ്ചവത്സര ബിഎ എൽഎൽബി /ബികോം എൽഎൽബി /ബിബിഎ എൽഎൽബി പരീക്ഷകൾക്ക് പിഴകൂടാതെ 19 വരെയും 150 രൂപ പിഴയോടെ 22 വരെയും 400 രൂപ പിഴയോടെ 27 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
2020 ജനുവരിയിൽ നടത്തിയ മൂന്നാം പ്രഫഷണൽ ബിഎഎംഎസ് (സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 20 വരെ അപേക്ഷിക്കാം.
നവംബർ 20 ന് നടത്തിയ നാലാം സെമസ്റ്റർ (ത്രിവത്സരം), എട്ടാം സെമസ്റ്റർ (പഞ്ചവത്സരം) എൽഎൽബി (2011 2012 അഡ്മിഷന് മുൻപ്) (മേഴ്സിചാൻസ് ആൻഡ് സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി ഒന്പതുവരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2020 നവംബറിൽ നടത്തിയ പിഎച്ച്ഡി കോഴ്സ് വർക്ക് (ജൂലൈ സെഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2020 മേയിൽ നടത്തിയ നാലാം സെമസ്റ്റർ എംഎസ്സി കന്പ്യൂട്ടർ സയൻസ്, മൈക്രോബയോളജി എന്നിവയുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 22 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.