ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കുള്ള സപ്ലിമെന്ററി അലോട്ട്മെന്റിന് ഇന്നു മുതൽ ഒൻപതുവരെ ഓപ്ഷൻ നൽകാം. നിലവിൽ അപേക്ഷ സമർപ്പിക്കാത്തവർക്കും മുൻ അലോട്മെന്റുകളിൽ പ്രവേശനം ലഭിച്ചവർക്കും സപ്ലിമെന്ററി അലോട്ട്മെന്റിൽ ഓപ്ഷൻ നൽകാം. ഓണ്‍ലൈൻ അപേക്ഷയിൽ വരുത്തിയ തെറ്റ് മൂലം അലോട്മെന്റിനു പരിഗണിക്കപ്പെടാത്തവർക്കും അലോട്മെന്റിലൂടെ ലഭിച്ച പ്രവേശനം റദ്ദാക്കിയവർക്കും പ്രത്യേക ഫീസടയ്ക്കാതെ ഓപ്ഷനുകൾ പുതുക്കാം. സപ്ലിമെന്ററി അലോട്മെന്റ് ലിസ്റ്റ് 13ന് പ്രസിദ്ധീകരിക്കും. ഓണ്‍ലൈൻ രജിസ്ട്രേഷന് വെബ്സൈറ്റ് സന്ദർശിക്കുക.
പുതുക്കിയ പരീക്ഷാതീയതി എട്ട്, ഒന്‍പത് കോവിഡ് മൂലം പരീക്ഷയെഴുതാൻ കഴിയാതിരുന്ന സീപാസിലെ എട്ടാം സെമസ്റ്റർ ബിടെക് (2015 അഡ്മിഷൻ മുതൽ റെഗുലർ, സപ്ലിമെന്ററി) പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത വിദ്യാർഥികളുടെ ഡിജിറ്റൽ ഇമേജ് പ്രോസസിംഗ് (ഇസി) പരീക്ഷ ജനുവരി എട്ടിനും കമ്മ്യൂണിക്കേഷൻ സ്വിച്ചിംഗ് സിസ്റ്റംസ് (ഇസി) പരീക്ഷ 11നും റിലയബിലിറ്റി എൻജിനിയറിംഗ് (ഇസി) പരീക്ഷ 13നും നടക്കും.
മൂന്നാം സെമസ്റ്റർ ബിവോക് (2018 അഡ്മിഷൻ റെഗുലർ, 2018ന് മുന്‍പുള്ള അഡ്മിഷൻ സപ്ലിമെന്ററി 2015 സ്കീം) പരീക്ഷകൾ 20 മുതൽ ആരംഭിക്കും. എട്ടുവരെ അപേക്ഷിക്കാം. ടൈംടേബിൾ വെബ്സൈറ്റിൽ.
രണ്ടാം സെമസ്റ്റർ എംബിഎ (2019 അഡ്മിഷൻ റെഗുലർ) പരീക്ഷകൾ 15 മുതൽ ആരംഭിക്കും. നാളെവരെ അപേക്ഷിക്കാം. ടൈംടേബിൾ വെബ്സൈറ്റിൽ.
അപേക്ഷ തീയതി ബിഎസ്സി സ്പെഷൽ മേഴ്സി ചാൻസ് പ്രാക്ടിക്കൽ (19982008 അഡ്മിഷൻ റെഗുലർ) പരീക്ഷയ്ക്ക് 12 വരെ അപേക്ഷിക്കാം. ബിഎസ്സി സ്പെഷൽ മേഴ്സി ചാൻസ് പരീക്ഷയ്ക്ക് അപേക്ഷിക്കുകയും പ്രാക്ടിക്കൽ പരീക്ഷയ്ക്ക് പ്രത്യേകമായി രജിസ്റ്റർ ചെയ്യാതിരുന്നതുമായ വിദ്യാർഥികൾ പ്രാക്ടിക്കൽ പരീക്ഷയുടെ ഫീസടച്ച് രജിസ്റ്റർ ചെയ്യണം. മുന്‍പ് സ്പെഷൽ ഫീസടച്ചതിന്റെ രസീത് പ്രാക്ടിക്കൽ പരീക്ഷയുടെ അപേക്ഷയോടൊപ്പം സമർപ്പിക്കണം.
ഇന്റേണൽ റീഡുവിന് 20 വരെ അപേക്ഷിക്കാം ഒന്നു മുതൽ എട്ടുവരെ സെമസ്റ്റർ ബിടെക് (2010ന് മുന്‍പുള്ള അഡ്മിഷൻ, 2010 മുതലുള്ള അഡ്മിഷൻ) പരീക്ഷയുടെ ഇന്റേണൽ റീഡുവിന് 20 വരെ അപേക്ഷിക്കാം.
വിവരങ്ങൾ നൽകണം MOOCഓർഗാനിക് ഫാമിംഗ് കോഴ്സുമായി ബന്ധപ്പെട്ട കോളജ്തല കോർഡിനേറ്ററുടെയും മെന്റേഴ്സിന്റെയും വിവരങ്ങൾ നാളെ കോളജുകളിൽ നിന്നും
[email protected] c.in എന്ന ഇമെയിലിലേക്ക് അയയ്ക്കണം. വിവരങ്ങൾക്ക് www.mgu.ac.in/mooconorganicfarming.