|
എംവോക് സോഫ്റ്റ്വെയര് ഡവലപ്മെന്റ് പ്രവേശനം |
സിസിഎസ്.ടി. തിരൂര്തൃശൂര്, പൂല്ലൂറ്റ് സെന്ററുകളില്‍ 202022 അദ്ധ്യയനവര്‍ഷത്തെ എം.വോക് സോഫ്റ്റ് വെയര്‍ ഡവലപ്മെന്റ് കോഴ്സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ് സി., എസ്ടി. വിഭാഗക്കാര്‍ 395 രൂപയും മറ്റുള്ളവര്‍ 560 രൂപയും അപേക്ഷാ ഫീസടച്ച് ഡിസംബര്‍ 10ന് വൈകീട്ട് 5 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഫോണ്‍:0494 2407017, 7016 എംഎ ഹിന്ദി ലിറ്ററേച്ചര്‍ സീറ്റൊഴിവ് ഹിന്ദി വിഭാഗത്തില്‍ എംഎ. ഹിന്ദി ലിറ്ററേച്ചറില്‍ ഒബിസി ക്രിസ്ത്യന്‍ ഒരൊഴിവും എംഎ. ഫംഗ്ഷണല്‍ ഹിന്ദി ആൻഡ് ട്രാന്സ്ലേഷന് കോഴ്സിന് എസ് സി. രണ്ട് ഒഴിവുകളും, എസ്ടി ഒരൊഴിവും ഉണ്ട്. ഫോണ്‍:0494 2407392, 7252, 9447006200 എംഎസ്സി. കംപ്യൂട്ടര്‍ സയന്‍സ് സീറ്റൊഴിവ് കംപ്യൂട്ടര്‍ സയന്‍സ് പഠനവകുപ്പില്‍ ഒന്നാം സെമസ്റ്റര്‍ എംഎസ് സി. കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്സിന് എസ് സി.,എസ്ടി. വിഭാഗത്തില്‍ ഒരു സീറ്റൊഴിവുണ്ട്. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട താല്പര്യമുള്ള വിദ്യാർഥികള്‍ അനുബന്ധ രേഖകള്‍ സഹിതം ഒന്‍പതിന് രാവിലെ 11ന് പഠനവിഭാഗത്തില്‍ ഹാജരാകണം. ഇൻഡക്ഷന്‍ പ്രോഗ്രാം ഹ്യൂമന്‍ റിസോഴ്സ് ഡവലപ്മെന്റ് സെന്റർ, കോളജ്, യൂണിവേഴ്സിറ്റി അധ്യാപകര്‍ക്കു വേണ്ടി ജനുവരി ഏഴു മുതല്‍ ഫെബ്രുവരി ആറു വരെ നടത്തുന്ന ഇൻഡക്ഷന്‍ പ്രോഗ്രാമിലേക്ക് ഡിസംബര്‍ 22 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഫോണ്‍ 0494 2407350, 7351 പൂനര്മൂല്യനിര്ണയ ഫലം വിദൂരവിദ്യാഭ്യാസം സിയുസിബിസിഎസ്എസ്. രണ്ടാം സെമസ്റ്റര്‍ ബിഎ., ബിഎ. അഫ്സല് ഉലമ, ബിഎസ് സി, ബികോം, ബിബിഎ ഏപ്രില്‍ 2019 പരീക്ഷകളുടെയും നാലാം സെമസ്റ്റര്‍ എംഎ അറബിക് ഏപ്രില്‍ 2020 പരീക്ഷയുടേയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാ അപേക്ഷ വിദൂര വിദ്യാഭ്യാസ വിഭാഗത്തില്‍ പുനഃപ്രവേശനം നേടിയവരും, സ്ട്രീം മാറിയതുമായ വിദ്യാര്‍ഥികളില്‍ അഡീഷണല്‍ സ്പെഷലൈസേഷന് ആഗ്രഹിക്കുന്നവര്‍ക്ക് സിയുസിബിസിഎസ്എസ്.യുജി. നാലാം സെമസ്റ്റര്‍ നവംബര്‍ 2020 റഗുലര്‍ പരീക്ഷയ്ക്ക് പിഴ കൂടാതെ ഡിസംബര്‍ 17 വരേയും 170 രൂപ പിഴയോടു കൂടി 21 വരേയും ഫീസടച്ച് 24 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിദൂര വിദ്യാഭ്യാസ വിഭാഗം, പിജി.എസ്ഡിഇ.സിബിസിഎസ്എസ്. 2019 സ്കീം, 2019 പ്രവേശനം ഒന്ന്, രണ്ട് സെമസ്റ്റര്‍ എംഎ, എംഎസ്.സി, എംകോം ഏപ്രില്‍, മേയ് 2020 റഗുലര്‍ പരീക്ഷയ്ക്ക് പിഴ കൂടാതെ ഡിസംബര്‍ 13 വരേയും 170 രൂപ പിഴയോടു കൂടി 15 വരേയും ഫീസടച്ച് 19 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. പരീക്ഷ ഒന്നാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് ഹോട്ടല്‍ മാനേജ്മെന്റ് ഡിസംബര്‍ 2018 റഗുലര്‍ പരീക്ഷ 2021 ജനുവരി 6 മുതല്‍ ആരംഭിക്കും. എംസിഎ, എംഎസ് സി. കംപ്യൂട്ടര്‍ സയന്‍സ് കോഴ്സുകള്‍ക്ക് സീറ്റൊഴിവ് സ്വാശ്രയ സ്ഥാപനമായ സിസിഎസ്ഐടി വടകര സെന്ററില്‍ എംസിഎ, എംഎസ്സി. കംപ്യൂട്ടര്‍ സയന്‍സ് കോഴ്സുകളില്‍ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് പ്രവേശനം നടത്തുന്നു. റാങ്ക്ലിസ്റ്റില് ഉള്‍പ്പെട്ടവര്‍ ഡിസംബര്‍ ഒന്പതിനു കാലത്ത് 10.30നും റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടാത്ത ക്യാപ് ഐഡി. ഉള്ളവര്‍ ഉച്ചയ്ക്ക് രണ്ടിനും അഭിമുഖത്തിന് ഹാജരാകണം.ഫോണ്‍ 04942517120, 9447150936, 9495319339
|