University News
ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ പ്ര​വേ​ശ​നം: ഒ​ന്നാം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
ഒ​ന്നാം​വ​ർ​ഷ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നു​ള്ള ഒ​ന്നാം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്രൊ​ഫൈ​ലി​ൽ ലോ​ഗി​ൻ ചെ​യ്ത് അ​ലോ​ട്ട്മെ​ന്‍റ് പ​രി​ശോ​ധി​ക്കാം. പു​തി​യ​താ​യി അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച​വ​ർ ഓ​ണ്‍​ലൈ​നാ​യി ഫീ​സ് അ​ട​ച്ച് അ​ലോ​ട്ട്മെ​ന്‍റ് മെ​മ്മോ ഡൗ​ണ്‍​ലോ​ഡ് ചെ​യ്യു​ക. നി​ല​വി​ൽ ഏ​തെ​ങ്കി​ലും കോ​ളേ​ജി​ൽ അ​ഡ്മി​ഷ​ൻ എ​ടു​ത്ത് സ്പെ​ഷ​ൽ സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ് ഓ​പ്ഷ​ൻ ന​ൽ​കി​യ​വ​ർ പു​തി​യ അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ക്കു​ക​യാ​ണെ​ങ്കി​ൽ പ്രൊ​ഫൈ​ലി​ൽ നി​ന്നും അ​ലോ​ട്ട്മെ​ന്‍റ് മെ​മ്മോ ഡൗ​ണ്‍​ലോ​ഡ് ചെ​യ്യ​ണം. ഇ​ന്നു മു​ത​ൽ അ​ഞ്ച്‌​വ​രെ​യാ​ണ് കോ​ള​ജി​ൽ പോ​യി അ​ഡ്മി​ഷ​ൻ എ​ടു​ക്കേ​ണ്ട​ത്. കോ​ളേ​ജി​ൽ പോ​യി അ​ഡ്മി​ഷ​ൻ എ​ടു​ക്കേ​ണ്ട തീ​യ​തി​യും സ​മ​യ​വും അ​ലോ​ട്ട്മെ​ന്‍റ് മെ​മ്മോ​യി​ൽ ന​ൽ​കി​യി​ട്ടു​ണ്ട്. അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച​വ​ർ മെ​മ്മോ​യി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന സ​മ​യ​ത്ത് ത​ന്നെ ആ​വ​ശ്യ​മാ​യ രേ​ഖ​ക​ളു​ടെ ഒ​റി​ജി​ന​ൽ സ​ഹി​തം കോ​ള​ജി​ൽ ഹാ​ജ​രാ​യി അ​ഡ്മി​ഷ​ൻ എ​ടു​ക്ക​ണം.

സ്പോ​ർ​ട്സ് ക്വാ​ട്ട സീ​റ്റു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം: കൗ​ണ്‍​സി​ലിം​ഗ് 11 ന്

​ഒ​ന്നാം വ​ർ​ഷ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്ര​വേ​ശ​നം സ്പോ​ർ​ട്സ് ക്വാ​ട്ട സീ​റ്റു​ക​ളി​ലേ​ക്കു​ള്ള റാ​ങ്ക് ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ​രു​ടെ പ്രൊ​ഫൈ​ലി​ൽ ലോ​ഗി​ൻ ചെ​യ്ത് സ്പോ​ർ​ട്സ് ക്വാ​ട്ട എ​ന്ന ടാ​ബ് ഉ​പ​യോ​ഗി​ച്ച് റാ​ങ്ക് ലി​സ്റ്റ് പ​രി​ശോ​ധി​ക്കാം. സ്പോ​ർ​ട്സ് ക്വാ​ട്ട സീ​റ്റു​ക​ളി​ലേ​ക്കു​ള്ള കൗ​ണ്‍​സി​ലിം​ഗ് 11ന് ​അ​ത​ത് കോ​ള​ജു​ക​ളി​ൽ ന​ട​ക്കും. പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന സ്പോ​ർ​ട്സ് ക്വാ​ട്ട റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ 11ന് ​രാ​വി​ലെ 10.30ന് ​അ​ത​ത് കോ​ള​ജു​ക​ളി​ൽ ഹാ​ജ​രാ​യി​രി​ക്ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് അ​ഡ്മി​ഷ​ൻ വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക.

സ്പെ​ഷ​ൽ ഫി​നാ​ൻ​ഷ്യ​ൽ അ​സി​സ്റ്റ​ൻ​സ് ഫോ​ർ എ​സ്‌​സി/​എ​സ്ടി റി​സ​ർ​ച്ച് സ്കോ​ള​ർ​സ്

എ​സ്‌​സി/​എ​സ്ടി (ഫു​ൾ​ടൈം) ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള​ള സ്പെ​ഷ​ൽ ഫി​നാ​ൻ​ഷ്യ​ൽ അ​സി​സ്റ്റ​ൻ​സ് (2020 2021) യോ​ഗ്യ​രാ​യ വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്നും അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി 29. അ​പേ​ക്ഷാ​ഫോ​മും വി​ശ​ദ​വി​വ​ര​ങ്ങ​ളും വെ​ബ്സൈ​റ്റി​ൽ.

എം​എ​സ്ഡ​ബ്ല്യൂ അ​ഡ്മി​ഷ​ൻ

2020 21 അ​ധ്യ​യ​ന വ​ർ​ഷ​ത്തേ​ക്കു​ള​ള ല​യോ​ള കോ​ള​ജ് ഓ​ഫ് സോ​ഷ്യ​ൽ സ​യ​ൻ​സ​സ്, ശ്രീ​കാ​ര്യ​ത്തെ എം​എ​സ്ഡ​ബ്ല്യൂ ഡി​സാ​സ്റ്റ​ർ മാ​നേ​ജ്മെ​ന്‍റ് കോ​ഴ്സി​ലേ​ക്കും വി​ഗ്യാ​ൻ കോ​ള​ജ് ഓ​ഫ് അ​പ്ലൈ​ഡ് സ​യ​ൻ​സ​സ്, ശ്രീ ​വി​ദ്യാ​ധി​രാ​ജാ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ് എ​ന്നീ കോ​ള​ജു​ക​ളി​ലെ എം​എ​സ്‌​ഡ​ബ്ല്യൂ കോ​ഴ്സി​ലേ​ക്കും അ​ഡ്മി​ഷ​നു വേ​ണ്ടി അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കാം. അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 10. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫീ​സ്

ജ​നു​വ​രി നാ​ലി​ന് ആ​രം​ഭി​ക്കു​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​എ എ​സ്എ​ൽ​പി (സി​ബി​സി​എ​സ്എ​സ് സ്ട്രീം) ​സ​പ്ലി​മെ​ന്‍റ​റി ഡി​ഗ്രി പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ ഒ​ന്പ​തു​വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 14 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ 16 വ​രെ​യും അ​പേ​ക്ഷി​ക്കാം.

പി.​ജി. ഡി​പ്ലോ​മ ഇ​ൻ കൗ​ണ്‍​സി​ലിം​ഗ് സൈ​ക്കോ​ള​ജി അ​പേ​ക്ഷ ക്ഷ​ണിച്ചു

തു​ട​ർ​വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന​കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം ല​യോ​ള കോ​ള​ജി​ൽ ന​ട​ത്തു​ന്ന പി.​ജി. ഡി​പ്ലോ​മ ഇ​ൻ കൗ​ണ്‍​സി​ലിം​ഗ് സൈ​ക്കോ​ള​ജി കോ​ഴ്സി​ന് 11വ​രെ അ​പേ​ക്ഷി​ക്കാം. യോ​ഗ്യ​ത: അം​ഗീ​കൃ​ത ബി​രു​ദം. ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി ഇ​ല്ല. ഫീ​സ്: 16,500/ രൂ​പ. കോ​ഴ്സ് ദൈ​ർ​ഘ്യം: ഒ​രു വ​ർ​ഷം, ക്ലാ​സു​ക​ൾ: ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ. അ​പേ​ക്ഷാ​ഫോ​റം 100 രൂ​പ​യ്ക്ക് കോ​ള​ജ് ഓ​ഫീ​സി​ൽ നി​ന്നും ല​ഭി​ക്കും. ത​പാ​ലി​ൽ ല​ഭി​ക്കേ​ണ്ട​വ​ർ പ്രി​ൻ​സി​പ്പ​ലി​ന്‍റെ പേ​രി​ൽ 110 രൂ​പ ഡി​ഡി​യും സ്വ​ന്തം മേ​ൽ​വി​ലാ​സം എ​ഴു​തി സ്റ്റാ​ന്പൊ​ട്ടി​ച്ച ക​വ​റും അ​യ​യ്ക്കു​ക. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്: 0471 2592059, 0471 2591018

എം​ടെ​ക് ഒ​പ്റ്റോ ഇ​ല​ക്ട്രോ​ണി​ക്സ് സ്പോ​ട്ട് അ​ഡ്മി​ഷ​ൻ

ഒ​പ്റ്റോ​ഇ​ല​ക്ട്രോ​ണി​ക്സ് പ​ഠ​ന വ​കു​പ്പി​ൽ ന​ട​ത്തു​ന്ന AICTE അം​ഗീ​കാ​ര​മു​ള്ള M.Tech Electronics & Communication (Optoelectronics & Optical Communication) പ്രോ​ഗ്രാ​മി​ന് പ​ട്ടി​ക​ജാ​തി/ പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​ലു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഒ​ഴി​വു​ള്ള ര​ണ്ടു സീ​റ്റി​ലേ​ക്ക് സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ന​ട​ത്തു​ന്നു. താ​ല്പ​ര്യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി നാ​ലി​ന് രാ​വി​ലെ 10ന് ​കാ​ര്യ​വ​ട്ട​ത്തു​ള്ള കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല ഒ​പ്റ്റോ​ഇ​ല​ക്ട്രോ​ണി​ക്സ് പ​ഠ​ന വ​കു​പ്പി​ൽ ഹാ​ജ​രാ​ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 04712308167 എ​ന്ന ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ടു​ക.