പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ സ്പെഷാലിറ്റി നഴ്സിംഗ്: പ്രവേശന പരീക്ഷ അഞ്ചിന്
തിരുവനന്തപുരം : തിരുവനന്തപുരം, കോട്ടയം, കണ്ണൂർ ഗവൺമെന്റ് നഴ്സിംഗ് കോളജുകളിലേക്ക് പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ സ്പെഷാലിറ്റി നഴ്സിംഗ് കോഴ്സിലേക്കുള്ള പ്രവേശനപരീക്ഷ തിരുവനന്തപുരം കേന്ദ്രത്തിൽ അഞ്ചി ന് നടക്കും. അപേക്ഷകർക്ക് പ്രവേശന പരീക്ഷയ്ക്കുള്ള ഹാൾടിക്കറ്റുകൾ ഡൗൺലോഡ് ചെയ്യാം. പ്രവേശന പരീക്ഷയ്ക്കു പങ്കെടുപ്പിക്കുന്നത് താൽക്കാലികമായിട്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 04712560363, 364.