പുതുക്കിയ പരീക്ഷാ തീയതി
2020 നവംബർ 26ലെ മാറ്റിവച്ച നാലാം സെമസ്റ്റർ എംസിഎ റെഗുലർ ആൻഡ് സപ്ലിമെന്ററി (2015 സ്കീം) ഇലക്ടീവ് രണ്ടിന്റെ പരീക്ഷ ഡിസംബർ രണ്ടിന് നടത്തും. പരീക്ഷാകേന്ദ്രത്തിലോ സമയത്തിലോ മാറ്റമില്ല.
മൂന്നിന് ഗവ.കോളജ് ഫോർ വിമൻ, തിരുവനന്തപുരത്ത് നടത്താനിരുന്ന നാലാം സെമസ്റ്റർ സിബിസിഎസ് ബിഎസ്സി പ്രാക്ടിക്കൽ പരീക്ഷ നാലിലേക്ക് മാറ്റിവച്ചു.
പരീക്ഷാഫീസ്
2021 ഫെബ്രുവരി നാലിന് ആരംഭിക്കുന്ന ഒന്നാംവർഷ ബിഫാം (സപ്ലിമെന്ററി) പരീക്ഷയ്ക്ക് പിഴകൂടാതെ 11 വരെയും 150 രൂപ പിഴയോടെ 16 വരെയും 400 രൂപ പിഴയോടെ 18 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
മാർച്ചിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംടെക് (ഫുൾടൈം) (2008 സ്കീം ആൻഡ് 2003 സ്കീം മേഴ്സിചാൻസ്), ഡിസംബർ 2019 (മെക്കാനിക്കൽ എഞ്ചിനീയറിംഗ്, കന്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
വിദൂരവിദ്യാഭ്യാസ വിഭാഗം നടത്തുന്ന ബിഎ ഒന്നും രണ്ടും സെമസ്റ്റർ (എഫ്ഡിപി സിഎസ്എസ്), ഡിസംബർ 2019 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓണ്‍ലൈനായി ഏഴുവരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
വിദൂരവിദ്യാഭ്യാസ പഠനകേന്ദ്രം 2020 ജനുവരിയിൽ നടത്തിയ ഒന്നും രണ്ടും സെമസ്റ്റർ എംഎ ഇക്കണോമിക്സ് (2018 അഡ്മിഷൻ/സപ്ലിമെന്ററി 2017 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും 11 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പിഎച്ച്ഡി നൽകി
ഡോ.സി.രഘുനാഥൻ നായർ (ആയുർവേദം), എസ്. ജുനൈദ് ഹസൻ (എൻവയോണ്‍മെന്റൽ സയൻസസ്), ലിജി ജോണ്‍, ലക്ഷ്മി സി.എസ്. നായർ (കെമിസ്ട്രി), കെ.പി.ഷാനന്ദ് , എ.എൻ.സബീന, എം. ഹാരിസ് (കൊമേഴ്സ്), കെ.എച്ച്. സമീർ (അറബിക്), എസ്.എൽ.ശാന്തിക് , എസ്. മിനു വാസുദേവൻ , ബി.എസ്. പ്രകാശ് കൃഷ്ണൻ (ബയോടെക്നോളജി), ജി.മിനി (നഴ്സിംഗ്), ഡി.കെ.മീര (ഹോം സയൻസ്), ഡി.സി.മിത്ര (സിവിൽ എൻജിനിയറിംഗ്), ജി.എൽ.ഭാഗ്യലക്ഷ്മി , ബിന്ദു ക്രിസ്റ്റഫർ (ഫിസിക്സ്), എൻ.ആർ.വിനീത , ടി.കെ. പ്രവീണ്‍ കുമാർ, രാഖി വിശ്വംഭരൻ (പൊളിറ്റിക്കൽ സയൻസ്), ജെ.എസ്.സ്മിതി മോഹൻ , നീലിമ എസ്. സരൾ (ഇംഗ്ലീഷ്), കെ.സീത, ആർ.സജി , എം.മുരുകേശ്വരി, പി. മഹാലക്ഷ്മി (തമിഴ്), ടി.ലിജി ലക്ഷ്മണൻ, കെ.എസ്. ഹസീന (ഇക്കണോമിക്സ്), ജി.കുമാരി ദീപ , എസ്.ഇന്ദുശ്രീ , എസ്.ആർ.ശ്രീജ , ജി.ബി. ഷെറീന റാണി (മലയാളം), എലിസബത്ത് സാമുവൽ (എഡ്യൂക്കേഷൻ), ജി. സൂരജ് (ഹിസ്റ്ററി) എന്നിവർക്ക് പിഎച്ച്ഡി. നൽകാൻ ഇന്നലെ ചേർന്ന സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു.