ജനുവരി നാലിന് ആരംഭിക്കുന്ന രണ്ടാം വർഷ ബിഫാം സപ്ലിമെന്ററി, ജനുവരി 18 ന് ആരംഭിക്കുന്ന മൂന്നാംവർഷ ബിഫാം സപ്ലിമെന്ററി എന്നീ പരീക്ഷകൾക്ക് 30 വരെയും 150 രൂപ പിഴയോടെ ഡിസംബർ മൂന്നു വരെയും 400 രൂപ പിഴയോടെ ഡിസംബർ ഏഴു വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
ആറാം സെമസ്റ്റർ ബിഎംഎസ്. ഹോട്ടൽ മാനേജ്മെന്റ് കോഴ്സിന്റെ പ്രാക്ടിക്കൽ, പ്രോജക്ട് ഇവാല്യുവേഷൻ എന്നിവ ഡിസംബർ മൂന്നു മുതൽ 11 വരെ അതതു കോളജുകളിൽ നടത്തുന്നതാണ്. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
2020 ഡിസംബർ ഏഴു മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന ഒന്നാം സെമസ്റ്റർ എംബിഎ(വിദൂരവിദ്യാഭ്യാസം 2019 അഡ്മിഷൻ ആന്റ് 2018 അഡ്മിഷൻ സപ്ലിമെന്ററി) ഡിഗ്രി പരീക്ഷ ജനുവരി നാലു മുതൽ നടത്തും. പുതുക്കിയ ടൈംടേബിൾ വെബ്സൈറ്റിൽ.
ഡിസംബർ 18 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ബിഎഡ് ഡിഗ്രി (2019 സ്കീം റെഗുലർ ആന്‍ഡ് 2015 സ്കീം സപ്ലിമെന്ററി) പരീക്ഷയുടെ വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
ഡിസംബർ 22 മുതൽ ആരംഭിക്കുന്ന ആറാം സെമസ്റ്റർ ബിടെക്. (2008 സ്കീം) സെപ്റ്റംബർ 2020, സപ്ലിമെന്ററി, പാർട്ട് ടൈം, 2007 അഡ്മിഷൻ വരെയുളള മേഴ്സിചാൻസ് പരീക്ഷയുടെ ടൈംടേബിൾ വെബ്സൈറ്റിൽ.
മാസ്റ്റർ ഓഫ് വിഷ്വൽ ആർട്സ് (എംവിഎ) (പെയിന്റിംഗ് ആന്‍ഡ് ആർട് ഹിസ്റ്ററി) ഒന്ന്, നാല് സെമസ്റ്റർ പരീക്ഷകൾ 27 ന് ആരംഭിക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
ജൂലൈയിൽ നടത്തിയ എംഎൽഐഎസ്സി. 2018 2020 ബാച്ച് (സിഎസ്എസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഡിസംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബികോം എസ്ഡിഇ (റെഗുലർ, ഇംപ്രൂവ്മെന്റ് ആന്‍ഡ് സപ്ലിമെന്ററി) പരീക്ഷയുടെയും ജനുവരിയിൽ നടത്തിയ രണ്ടാം സെമസ്റ്റർ (റെഗുലർ, ഇംപ്രൂവ്മെന്റ് ആന്‍ഡ് സപ്ലിമെന്ററി) പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓണ്‍ലൈനായി ഡിസംബർ മൂന്നു വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ഗ്രേസ് മാർക്കിന് അപേക്ഷിക്കാം
2016 2019 അധ്യയന വർഷത്തിലെ ഗ്രേസ് മാർക്കിന് അർഹരായ വിദ്യാർഥികൾ (എൻഎസ്എസ്, എൻസിസി, സ്പോർട്സ് മുതലായവ) ഗ്രേസ് മാർക്ക് ലഭിക്കുന്നതിന് ആവശ്യമായ നടപടിക്രമങ്ങൾ കോളജ് തലത്തിലും ഗ്രേസ് മാർക്ക് ശിപാർശ ചെയ്യേണ്ട അതതു വിഭാഗങ്ങളുടെ ഓഫീസിൽ നിന്നുമുളള നടപടിക്രമങ്ങൾ പൂർത്തിയാക്കി പരീക്ഷാകണ്‍ട്രോളർക്ക് ഡിസംബർ 10 ന് മുൻപായി സമർപ്പിക്കേണ്ട താണ്. അതിനു ശേഷം ലഭിക്കുന്ന അപേക്ഷകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
വെർച്വൽ ടോക്കണ്‍ സന്പ്രദായം പുനഃരാരംഭിച്ചു
കേരളസർവകലാശാലയുടെ ആലപ്പുഴ, കാര്യവട്ടം, പാളയം ക്യാഷ് കൗണ്ട റുകളിൽ പരീക്ഷാഫീസ് ഒഴികെ, മറ്റിനം ഫീസുകൾ നേരിട്ട് ഒടുക്കുവാനായി വെർച്വൽ ടോക്കണ്‍ സന്പ്രദായം വെബ്സൈറ്റ് ലിങ്കിൽ
പുനഃരാരംഭിച്ചു. തലേദിവസം ടോക്കണ്‍ രജിസ്ട്രേഷൻ ലഭിച്ച 300 പേർക്ക് വീതം, മാത്രമായി കോവിഡ് മാനദണ്ഡപ്രകാരം കൗണ്ട ർ സന്ദർശനം പ്രവർത്തി ദിനത്തിൽ നിജപ്പെടുത്തി. സമയം: രാവിലെ പത്തര മുതൽ ഒന്നു വരെയും ഉച്ചയ്ക്ക രണ്ടു മുതൽ മൂന്ന് വരെയും. ശേഷം നാലു വരെ പിഓഎസ് മെഷീൻ വഴി പണം സ്വീകരിക്കും. ആലപ്പുഴ കേന്ദ്രത്തിലെ ഇടപാടുകൾ എടിഎം കാർഡ് വഴി മാത്രമായിരിക്കും.
സീറ്റ് ഒഴിവ്
കേരളസർവകലാശാലയുടെ പഠനഗവേഷണ വകുപ്പുകളിൽ എം.എ.ജർമ്മൻ,എം.എഡ്.,എം.എ.മ്യൂസിക്, എം.എ.തമിഴ്, എം.എ.വെസ്റ്റ് ഏഷ്യൻ സ്റ്റഡീസ്, എം.എസ്.സി.കന്പ്യൂട്ടേഷണൽ ബയോളജി ആന്റ് ബയോഇൻഫോർമാറ്റിക്സ്, എം.ടെക്. കന്പ്യൂട്ടർ സയൻസ്, എം.ടെക്. ഒപ്റ്റോ ഇലക്ട്രോണിക്സ് ആന്റ് ഒപ്റ്റിക്കൽ കമ്മ്യൂണിക്കേഷൻ, എം.ടെക്. ടെക്നോളജി മാനേജ്മെന്റ് എന്നീ കോഴ്സുകൾക്ക് 2020 അഡ്മിഷന് ഒഴിവുളള ഏതാനും സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി നവംബർ 27 ന് വകുപ്പുകളിൽ നേരിട്ട് ഹാജരാകേണ്ട താണ്. ഒഴിവുകളുടെ വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.