2020 മാർച്ചിൽ നടത്തിയ നാലാം സെമസ്റ്റർ ബിഎസ്സി കന്പ്യൂട്ടർ സയൻസ് പരീക്ഷയുടെ നവംബർ 9, 10 തീയതികളിൽ നടത്തേണ്ടിയിരുന്ന പ്രാക്ടിക്കൽ പരീക്ഷകൾ യഥാക്രമം നവംബർ 17, 18 എന്നീ തീയതികളിൽ നടത്തും. ബാച്ചിനോ സമയത്തിനോ മാറ്റമില്ല.
സീറ്റ് ഒഴിവ്
കേരളസർവകലാശാലയുടെ പഠനഗവേഷണവകുപ്പുകളിൽ 2020 22 ബാച്ച് പി.ജി. പ്രവേശനത്തിന് എംഎ മലയാളം, എംഎസ്സി കന്പ്യൂട്ടർ സയൻസ്, എംഎസ്സി കന്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നീ കോഴ്സുകൾക്ക് എസ്ടി സീറ്റ് ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി 16ന് രാവിലെ 11ന് ബന്ധപ്പെട്ട വകുപ്പുകളിൽ നേരിട്ട് ഹാജരാകണം.
കേരളസർവകലാശാല എൻഎസ്എസ് അവാർഡുകൾ പ്രഖ്യാപിച്ചു
തിരുവനന്തപുരം: 2019 20 വർഷത്തെ കേരളസർവകലാശാല എൻഎസ്എസ് അവാർഡുകൾ പ്രഖ്യാപിച്ചു. ഏറ്റവും മികച്ച കോളജായി ബിജെഎം ഗവണ്മെന്റ് കോളജ്, ചവറയും പ്രോഗ്രാം ഓഫീസറായി അതേ കോളജിലെ ഡോ.ജി.ഗോപകുമാറും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച എൻഎസ്എസ് യൂണിറ്റുകളായി ഇക്ബാൽ കോളജ്, പെരിങ്ങമ്മല, സെന്റ്.മൈക്കിൾസ് കോളജ്, ചേർത്തല, ശ്രീ നാരായണ കോളജ്, ചെന്പഴന്തി, എൻഎസ്എസ് വനിതാ കോളജ്, നീറമണ്‍കര, ഡോണ്‍ ബോസ്കോ കോളജ്, കൊട്ടിയം, അയ്യങ്കാളി മെമ്മോറിയൽ കോളജ്, പുനലൂർ എന്നിവയും പ്രോഗ്രാം ഓഫീസർമാരായി എച്ച്. ഷമീർ (ഇക്ബാൽ കോളജ്, പെരിങ്ങമ്മല), ഡോ.ടെന്നി ഡേവിഡ് (സെന്റ്. മൈക്കിൾസ് കോളജ്, ചേർത്തല), അനൂപ് അർജുൻ ബാഹുലേയൻ (ശ്രീ നാരായണ കോളജ്, ചെന്പഴന്തി) , ഡോ.വിനിത മോഹൻ (എൻഎസ്എസ് വനിതാ കോളജ്, നീറമണ്‍കര), മറീന മൈക്കൽ (ഡോണ്‍ ബോസ്കോ കോളജ്, കൊട്ടിയം), തേജസ് നന്പൂതിരി (അയ്യങ്കാളി മെമ്മോറിയൽ കോളജ്, പുനലൂർ) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
സ്തുത്യർഹമായ പ്രവർത്തനങ്ങൾക്കുളള പ്രോത്സാഹന സമ്മാനം ലക്ഷ്മി എസ്. ധരൻ (ശ്രീ നാരായണ കോളജ്, വർക്കല), ജി. ആശ (സെന്റ്.ഗ്രിഗോറിയോസ് കോളേജ്, കൊട്ടാരക്കര), പി. ഡോ.ശാന്തി (ഗവണ്മെന്റ് വനിതാ കോളേജ്, തിരുവനന്തപുരം), ഷിജോ വർഗീസ് (സെന്റ്.ജോണ്‍സ് കോളേജ്, അഞ്ചൽ), ഡോ.സുരേഷ് ചന്ദ്ര കുറുപ്പ് (മഹാത്മാഗാന്ധി കോളജ്, തിരുവനന്തപുരം) എന്നിവർക്ക് ലഭിച്ചു.
ജിൻസി വർഗീസ് (എംഎസ്എം കോളജ്, കായംകുളം), ഡിവൈൻ ജോർജ് കുര്യൻ (സെന്റ് മൈക്കിൾസ് കോളജ്, ചേർത്തല), ഡി.എസ്.ശ്രീക്കുട്ടി (ഗവണ്മെന്റ് വനിതാ കോളജ്, തിരുവനന്തപുരം), എ.ആർ. ആര്യ (കെഎൻഎം ഗവണ്മെന്റ് കോളജ്, കാഞ്ഞിരംകുളം), പി.ടി. ഹരികൃഷ്ണൻ (ബിജെഎം ഗവണ്മെന്റ് കോളജ്, ചവറ), ഗൗതം ഗണേഷ് (ശ്രീ നാരായണ കോളജ്, ചേർത്തല), ഒ.എസ്. ഗോപിക കൃഷ്ണ (എൻഎസ്എസ് വനിതാ കോളജ്, നീറമണ്‍കര), എ. അശ്വതി (സെന്റ് ജോസഫ്സ് കോളജ്, ആലപ്പുഴ), ഐശ്വര്യ ഷാബു (ഡോണ്‍ ബോസ്കോ കോളജ്, കൊട്ടിയം), തൻസീൽ നിസ്സാർ (ടികെഎം ആർട്സ് ആൻഡ് സയൻസ് കോളജ്, കൊല്ലം), എ.ആനന്ദൻ (മന്നം മെമ്മോറിയൽ കോളജ്, കൊട്ടിയം), സുബിൻ എസ്. ദർശൻ (ശ്രീ നാരായണ കോളജ്, ചെന്പഴന്തി), ആസിയ ബീവി (മന്നാനിയ കോളജ്, പാങ്ങോട്), ഡിട്ടു അലക്സ് (ശ്രീ നാരായണ കോളജ്, പുനലൂർ), രത്നവല്ലി (എ.ജെ.കോളജ്, തോന്നയ്ക്കൽ), യു.ആർ. മിഥുന രാജ് (ഗവണ്മെന്റ് കോളജ്, നെടുമങ്ങാട്) എന്നിവർ മികച്ച എൻഎസ്എസ് വോളന്റീയർമാരായി തെരഞ്ഞെടുക്കപ്പെട്ടു.
ആർച അനിൽകുമാർ (എൻഎസ്എസ് കോളജ്, നിലമേൽ), എ.ജെ. അഭിജിത് (ഗവണ്മെന്റ് കോളജ്, ആറ്റിങ്ങൽ), എസ്. സനീത് (ഇക്ബാൽ കോളജ്, പെരിങ്ങമ്മല), നന്ദു അനിൽ (ഗവണ്മെന്റ് ലോ കോളജ്, തിരുവനന്തപുരം), കെ.ആർ.ഗൗരി (യൂണിവേഴ്സിറ്റി കോളജ്, തിരുവനന്തപുരം), മുഹമ്മദ് നെസ്മൽ (മാർ ഈവാനിയോസ് കോളജ്, മാവേലിക്കര), അർച്ചന നളിനൻ (ടികെഎംഎം കോളജ്, നങ്ങ്യാർകുളങ്ങര), കെ.എസ്.പാർത്ഥസാരഥി (സെന്റ് ഗ്രിഗോറിയോസ് കോളജ്, കൊട്ടാരക്കര) എന്നീ വോളന്റീയർമാർ സ്തുത്യർഹമായ പ്രവർത്തനങ്ങൾക്കുള്ള പ്രോത്സാഹന സമ്മാനത്തിന് അർഹരായി.