ഒന്നാംവർഷ ബിരുദ പ്രവേശനം അഞ്ചാം അലോട്ട്മെന്റ്
ഒന്നാം വർഷ ബിരുദ പ്രവേശനത്തിനായുളള അഞ്ചാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. പുതിയതായി അലോട്ട്മെന്റ് ലഭിച്ചവർ ഓണ്‍ലൈനായി ഫീസ് അടച്ച് അലോട്ട്മെന്റ് മെമ്മോ ഡൗണ്‍ലോഡ് ചെയ്യുക. നിലവിൽ ഏതെങ്കിലും കോളജിൽ അഡ്മിഷൻ എടുത്ത് ഹയർ ഓപ്ഷൻ നിലനിർത്തിയിട്ടുളളവർ പുതിയ അലോട്ട്മെന്റ് ലഭിക്കുകയാണെങ്കിൽ പ്രൊഫൈലിൽ നിന്നും അലോട്ട്മെന്റ് മെമ്മോ ഡൗണ്‍ലോഡ് ചെയ്യേണ്ട താണ്. 16 മുതൽ 19 വരെയാണ് കോളജിൽ അഡ്മിഷൻ എടുക്കേണ്ടത്. കോളജിൽ അഡ്മിഷൻ എടുക്കേണ്ട തീയതിയും സമയവും അലോട്ട്മെന്റ് മെമ്മോയിൽ നൽകിയിട്ടുണ്ട്.
ഹയർ ഓപ്ഷൻ നിലനിർത്തിയതിനാൽ പുതിയ അലോട്ട്മെന്റ് ലഭിച്ചവർ പുതിയതായി അലോട്ട്മെന്റ് ലഭിച്ച കോളജിൽ നിർബന്ധമായും അഡ്മിഷൻ എടുക്കേണ്ടതാണ്. അവർക്ക്, മുൻപ് എടുത്ത ഓപ്ഷനിൽ തുടരാൻ സാധിക്കുന്നതല്ല. 19 ന് മുൻപ് പുതിയ അലോട്ട്മെന്റിൽ അഡ്മിഷൻ നേടിയില്ലെങ്കിൽ അലോട്ട്മെന്റ് ക്യാൻസൽ ആകുന്നതും അലോട്ട്മെന്റ് നടപടിയിൽ നിന്നും പുറത്താകുന്നതുമാണെന്ന കാര്യം ശ്രദ്ധിക്കുക.
പരീക്ഷകൾക്ക് മറ്റു ജില്ലകളിലും പരീക്ഷാകേന്ദ്രങ്ങൾ
23 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ സിബിസിഎസ്/സിബിസിഎസ്(സിആർ) ബിഎ, ബിഎസ്സി, ബികോം. ഡിഗ്രി (റെഗുലർ 2019 അഡ്മിഷൻ, ഇംപ്രൂവ്മെന്റ് 2018 അഡ്മിഷൻ, 2014, 2015, 2016, 2017 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾക്ക് കേരളസർവകലാശാലയുടെ അധികാരപരിധിക്ക് പുറത്തുളള ജില്ലകളിൽ ഓരോ പരീക്ഷാകേന്ദ്രങ്ങൾ ഉണ്ടായിരിക്കുന്നതാണ്. സെന്റർ മാറ്റം ആവശ്യമുള്ളവർക്ക് 15ന് അഞ്ചു വരെ രജിസ്റ്റർ ചെയ്യാവുന്നതാണ്.
ടൈംടേബിൾ
18 ന് ആരംഭിക്കുന്ന ബിബിഎ (ആന്വൽ സ്കീം പ്രൈവറ്റ് രജിസ്ട്രേഷൻ) രണ്ടാം വർഷ ഡിഗ്രി (റെഗുലർ, ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി) പരീക്ഷയുടെ പുതുക്കിയ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ഒന്നാം വർഷ ബിബിഎ പരീക്ഷ മാറ്റിവച്ചു
ഡിസംബർ രണ്ടിന് ആരംഭിക്കാനിരുന്ന ഒന്നാംവർഷ ബിബിഎ. (ആന്വൽ സ്കീം പ്രൈവറ്റ് രജിസ്ട്രേഷൻ) ഡിഗ്രി (റെഗുലർ, ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി) പരീക്ഷ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്.
പരീക്ഷാഫലം
ജൂണിൽ നടത്തിയ ബിഎ ആന്വൽ സ്കീം പാർട്ട് മൂന്ന് ഹിന്ദി ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചർ മെയിൻ (സപ്ലിമെന്ററി ഓണ്‍ലൈൻ ആന്‍ഡ് ഓഫ്ലൈൻ), പൊളിറ്റിക്കൽ സയൻസ് മെയിൻ (സപ്ലിമെന്ററി ഓണ്‍ലൈൻ ആന്‍ഡ് ഓഫ്ലൈൻ ), സോഷ്യോളജി, പൊളിറ്റിക്കൽ സയൻസ്, കേരളാ കൾച്ചർ, സെക്രട്ടേറിയൽ പ്രാക്ടീസ് ആന്റ് ട്രാൻസ്ലേഷൻ, കംപാരറ്റീവ് റിലീജിയൻ ആന്‍ഡ് കന്പ്യൂട്ടർ ആപ്ലിക്കേഷൻ സബ്സിഡിയറി എന്നിവയുടെ ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഓണ്‍ലൈൻ വിദ്യാർഥികൾ സപ്ലിമെന്ററി പരീക്ഷയുടെയും സബ്സിഡിയറി പരീക്ഷയുടെയും സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും 24 വരെയും ഓഫ്ലൈൻ വിദ്യാർഥികൾക്ക് 30 വരെയും അപേക്ഷിക്കാം. കരട് മാർക്ക് ലിസ്റ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.