കണ്ണൂർ സർവകലാശാല പരീക്ഷാ കൺട്രോളറുടെ കാര്യാലയം, ഇജി1, ഇഎക്സ് സി2, സെക്ഷനുകളിൽ 11,12,13 തീയതികളിൽ സേവനങ്ങൾ ലഭ്യമായിരിക്കില്ല.
താത്കാലിക പ്രവേശനം നൽകാം
കണ്ണൂർ സർവകലാശാല വിദൂരവിദ്യാഭ്യാസം വഴി ബിരുദം നേടിയ വിദ്യാർഥികൾ കൺസോളിഡേറ്റഡ് ഗ്രേഡ് കാർഡും പ്രൊവിഷണൽ സർട്ടിഫിക്കറ്റും ഹാജരാക്കാത്തതിനാൽ ഡിപ്പാർട്ട്മെന്റുകളിലോ കോളജുകളിലോ പ്രവേശനം നിഷേധിക്കരുത്. മറ്റു രേഖകൾ കൃത്യമാണെങ്കിൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കാൻ സമയം അനുവദിച്ച് താത്കാലിക പ്രവേശനം നൽകാം.
സംവരണ ഒഴിവുകൾ
കണ്ണൂർ സർവകലാശാലയ്ക്കുകീഴിലെ വിവിധ പഠനവകുപ്പുകളിൽ എംഎ ഹിസ്റ്ററി, എംഎസ്സി സ്റ്റാറ്റിസ്റ്റിക്സ്, കെമിസ്ട്രി (മെറ്റീരിയൽ സയൻസ്), എംഎൽഐഎസ്സി (മാസ്റ്റർ ഓഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്, എൽഎൽഎം കോഴ്സുകളിലേക്കു സംവരണ സീറ്റുകളിൽ ഒഴിവുണ്ട്. വിദ്യാർഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുമായി അതത് പഠനവകുപ്പിൽ എത്തിച്ചേരുക. വിശദ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ (www.kannuruniversity.ac.in) ലഭ്യമാണ്.
സീറ്റൊഴിവ്
കണ്ണൂർ സർവകലാശാലയ്ക്കുകീഴിലെ ഐടി പഠനവകുപ്പുകളിൽ എംസിഎയ്ക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. വിദ്യാർഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി 13ന് രാവിലെ 10.30ന് മാങ്ങാട്ടുപറമ്പ് ഐടി പഠനവകുപ്പിൽ അഭിമുഖത്തിന് ഹാജരാകണം.
ഹാൾ ടിക്കറ്റ്
16ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ എംഎഡ് മേയ് 2020, 17ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ബിഎഡ് ഏപ്രിൽ 2020 (റഗുലർ/സപ്ലിമെന്ററി) പരീക്ഷകളുടെ ഹാൾ ടിക്കറ്റ് വെബ്സൈറ്റിൽ ലഭ്യമാണ്.
പിഎച്ച്ഡി പ്രവേശനം
കണ്ണൂർ സർവകലാശാലയ്ക്കുകീഴിലെ വിവിധ പഠനവകുപ്പുകളിലും ഗവേഷണകേന്ദ്രങ്ങളിലും ഈമാസം 25 വരെ ഓൺലൈനായി പിഎച്ച്ഡിക്ക് അപേക്ഷിക്കാം. പ്രിന്റൗട്ട് 28ന് മുമ്പായി റിസർച്ച് ഡയറക്ടറേറ്റിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ (www.kannuruniversity.ac.in) ലഭ്യമാണ്.