എംടെക് സ്പോട്ട് അഡ്മിഷന് 11ന്
കളമശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല(കുസാറ്റ്) കുഞ്ഞാലിമരയ്ക്കാര്‍ സ്കൂള്‍ ഓഫ് മറൈന്‍ എൻജിനിയറിംഗില്‍(കെഎംഎസ്എംഇ) എം ടെക് മറൈന്‍ എൻജിനിയറിംഗ് കോഴ്സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് 11ന് രാവിലെ 10ന് സ്പോട്ട് അഡ്മിഷന് നടത്തും. കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ മറൈന്‍, മെക്കാനിക്കല്‍ എൻജിനിയറിംഗ്, നേവല്‍ ആര്‍ക്കിടെക്ചര്‍, ഷിപ് ബില്‍ഡിംഗ് ബി ടെക്ക് ബിരുദമുള്ളവര്‍ക്ക് പങ്കെടുക്കാം.