University News
ഓ​ൺ​ലൈ​ൻ പേ​മെ​ന്‍റ് നി​ർ​ത്തി​വ​ച്ചു
സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ൾ കാ​ര​ണം ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല എ​സ്ബി​ഐ ക​ള​ക്‌​ടി​ൽ യു​പി​ഐ പേ​മെ​ന്‍റ് (പേ​ടി​എം, ഗൂ​ഗി​ൾ പേ) ​ഉ​പ​യോ​ഗി​ച്ച് പ​ണം അ​ട​യ്ക്കാ​നു​ള്ള സൗ​ക​ര്യം ഇ​നി​യൊ​രു അ​റി​യി​പ്പു​ണ്ടാ​കു​ന്ന​തു​വ​രെ താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചു.

പി​ജി പ്ര​വേ​ശ​നം എ​സ്‌​സി, എ​സ്ടി സം​വ​ര​ണ ഒ​ഴി​വു​ക​ൾ

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യ്ക്കു കീ​ഴി​ലെ വി​വി​ധ വ​കു​പ്പു​ക​ളി​ൽ ഒ​ന്നാം​വ​ർ​ഷ എം​എ​സ്‌​സി സ്റ്റാ​റ്റി​സ്റ്റി​ക്സ്, ഫി​സി​ക്സ്, ക്ലി​നി​ക്ക​ൽ ആ​ൻ​ഡ് കൗ​ൺ​സ​ലിം​ഗ് സൈ​ക്കോ​ള​ജി, മോ​ളി​ക്യു​ലാ​ർ ബ​യോ​ള​ജി കോ​ഴ്സു​ക​ളി​ലേ​ക്ക് എ​സ്‌​സി, എ​സ്ടി വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സം​വ​ര​ണം ചെ​യ്തി​ട്ടു​ള്ള സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. വി​ദ്യാ​ർ​ഥി​ക​ൾ യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ളു​മാ​യി അ​ത​ത് പ​ഠ​ന​വ​കു​പ്പു​ക​ളി​ൽ എ​ത്തി​ച്ചേ​ര​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ (www.kannuruniversity.ac.in ) ല​ഭ്യ​മാ​ണ്.

പ​ഠ​ന​സ​ഹാ​യി വി​ത​ര​ണം

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ൽ വി​വി​ധ കോ​ഴ്സു​ക​ൾ​ക്ക് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള എ​സ്എ​ൻ കോ​ള​ജ് ക​ണ്ണൂ​ർ, കെ​എം​എം വു​മ​ൺ​സ് കോ​ള​ജ്, ഗ​വ. ബ്ര​ണ്ണ​ൻ കോ​ള​ജ് ത​ല​ശേ​രി​എ​ന്നി​വ പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളാ​യി തെ​ര​ഞ്ഞെ​ടു​ത്ത വി​ദ്യാ​ർ​ഥി​ക​ളു​ടെ സ്വ​യം പ​ഠ​ന​സ​ഹാ​യി​ക​ൾ നാ​ളെ​മു​ത​ൽ 16വ​രെ രാ​വി​ലെ 10.30 മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു​വ​രെ താ​വ​ക്ക​ര കാ​ന്പ​സി​ൽ വ​ച്ച് വി​ത​ര​ണം ചെ​യ്യും. വി​ദ്യാ​ർ​ഥി​ക​ൾ എ​ത്തി​ച്ചേ​രേ​ണ്ട കൗ​ണ്ട​റു​ക​ളും മ​റ്റു വി​ശ​ദാം​ശ​ങ്ങ​ളും സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ (www.kannuruniversity.ac.in ) ല​ഭ്യ​മാ​ണ്.

ടൈം​ടേ​ബി​ൾ

17ന് ​ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​ഡ് ഡി​ഗ്രി റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് (ഏ​പ്രി​ൽ 2020) പ​രീ​ക്ഷ​യു​ടെ പ​രി​ഷ്ക​രി​ച്ച ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു.