University News
ഒ​ന്നാം​വ​ർ​ഷ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്ര​വേ​ശ​നം: ഒ​ന്നാം ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ് ഇ​ന്ന്
2020 21 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ലെ ഒ​ന്നാം വ​ർ​ഷ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നു​ള്ള ഒ​ന്നാം​ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ് വെ​ബ്സൈ​റ്റി​ൽ () ഇ​ന്ന് പ്ര​സി​ദ്ധീ​ക​രി​ക്കും. അ​പേ​ക്ഷ​ക​ർ​ക്ക് അ​പേ​ക്ഷാ ന​ന്പ​റും പാ​സ്വേ​ർ​ഡും ഉ​പ​യോ​ഗി​ച്ച് ലോ​ഗി​ൻ ചെ​യ്ത് അ​ലോ​ട്ട്മെ​ന്‍റ് പ​രി​ശോ​ധി​ക്കാം. അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച അ​പേ​ക്ഷ​ക​ർ അ​ഡ്മി​ഷ​ൻ വെ​ബ്സൈ​റ്റി​ൽ ലോ​ഗി​ൻ ചെ​യ്ത് നി​ശ്ചി​ത സ​ർ​വ​ക​ലാ​ശാ​ല ഫീ​സ് (ഫീ​സ് വി​ശ​ദാം​ശ​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ) അ​ഞ്ചി​ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന​കം ഓ​ണ്‍​ലൈ​നാ​യി ഒ​ടു​ക്കി അ​ലോ​ട്ട്മെ​ന്‍റ് ഉ​റ​പ്പാ​ക്ക​ണം. ഓ​ണ്‍​ലൈ​നാ​യി ഫീ​സ് ഒ​ടു​ക്കി​യ ശേ​ഷം ല​ഭ്യ​മാ​കു​ന്ന വി​വ​ര​ങ്ങ​ൾ അ​ട​ങ്ങി​യ പേ​ജി​ന്‍റെ പ്രി​ന്‍റൗ​ട്ട് എ​ടു​ത്ത് സൂ​ക്ഷി​ക്ക​ണം.

മേ​ൽ​പ​റ​ഞ്ഞ രീ​തി​യി​ൽ സ​ർ​വ​ക​ലാ​ശാ​ല ഫീ​സ് ഒ​ടു​ക്കാ​ത്ത അ​പേ​ക്ഷ​ക​രു​ടെ അ​ലോ​ട്ട്മെ​ന്‍റ് റ​ദ്ദാ​കു​ന്ന​തും അ​വ​രെ അ​ടു​ത്ത അ​ലോ​ട്ട്മെ​ന്‍റു​ക​ളി​ൽ പ​രി​ഗ​ണി​ക്കു​ന്ന​തു​മ​ല്ല. അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച അ​പേ​ക്ഷ​ക​ർ ത​ങ്ങ​ൾ​ക്ക് ല​ഭി​ച്ച സീ​റ്റി​ൽ തൃ​പ്ത​ര​ല്ലെ​ങ്കി​ൽ പോ​ലും തു​ട​ർ​ന്നു​ള്ള​അ​ലോ​ട്ട്മെ​ന്‍റു​ക​ളി​ൽ പ​രി​ഗ​ണി​ക്കു​ന്ന​തി​നാ​യി സ​ർ​വ​ക​ലാ​ശാ​ല ഫീ​സ് മേ​ൽ​പ്പ​റ​ഞ്ഞ രീ​തി​യി​ൽ അ​ട​യ്ക്കേ​ണം. ഒ​ന്ന്, ര​ണ്ട് ഘ​ട്ടം അ​ലോ​ട്ട്മെ​ന്‍റു​ക​ളി​ൽ അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച​വ​ർ ര​ണ്ടാ​ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ​ധീ​ക​രി​ച്ച​തി​നു ശേ​ഷം മാ​ത്രം കോ​ള​ജു​ക​ളി​ൽ ഹാ​ജ​രാ​യാ​ൽ മ​തി. ത​ങ്ങ​ൾ​ക്ക് ല​ഭി​ച്ച അ​ലോ​ട്ട്മെ​ന്‍റി​ൽ തൃ​പ്ത​രാ​ണെ​ങ്കി​ൽ സ​ർ​വ​ക​ലാ​ശാ​ല ഫീ​സ് ഒ​ടു​ക്കി അ​ലോ​ട്ട്മെ​ന്‍റ് ഉ​റ​പ്പാ​ക്കി​യ ശേ​ഷം ആ​വ​ശ്യ​മെ​ങ്കി​ൽ അ​വ​രു​ടെ ഹ​യ​ർ ഓ​പ്ഷ​നു​ക​ൾ അ​ഞ്ചി​ന് വൈ​കു​ന്നേ​രം അ​ഞ്ച്‌​വ​രെ നീ​ക്കം ചെ​യ്യാം. ഹ​യ​ർ ഓ​പ്ഷ​നു​ക​ൾ നി​ല​നി​ർ​ത്തു​ന്ന അ​പേ​ക്ഷ​ക​രെ അ​ടു​ത്ത അ​ലോ​ട്ട്മെ​ന്‍റി​ൽ ആ ​ഓ​പ്ഷ​നു​ക​ളി​ലേ​ക്ക് പ​രി​ഗ​ണി​ക്കു​ന്ന​തും ഇ​ങ്ങ​നെ​യു​ള്ള​വ​ർ പു​തി​യ അ​ലോ​ട്ട്മെ​ന്‍റി​ൽ ല​ഭി​ക്കു​ന്ന സീ​റ്റ് നി​ർ​ബ​ന്ധ​മാ​യും സ്വീ​ക​രി​ക്കേ​ണ്ട​തു​മാ​ണ്.

പ്രാ​ക്ടി​ക്ക​ൽ

നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി സി​ബി​സി​എ​സ് (2018 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2017 അ​ഡ്മി​ഷ​ന് ഇം​പ്രൂ​വ്മെ​ന്‍റ്, 2016, 2015 & 2014 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പോ​ളി​മ​ർ കെ​മി​സ്ട്രി, മൈ​ക്രോ​ബ​യോ​ള​ജി എ​ന്നീ വി​ഷ​യ​ങ്ങ​ളു​ടെ പ്രാ​ക്ടി​ക്ക​ൽ യ​ഥാ​ക്ര​മം അ​ഞ്ച്, ഒ​ന്പ​ത് തീ​യ​തി​ക​ളി​ൽ ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

2020 മാ​ർ​ച്ചി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ്സി ബ​യോ​കെ​മി​സ്ട്രി ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി​യ​ൽ മൈ​ക്രോ​ബ​യോ​ള​ജി കോ​ഴ്സി​ന്‍റെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ (വൊ​ക്കേ​ഷ​ൻ മൈ​ക്രോ​ബ​യോ​ള​ജി) അ​ഞ്ചു​മു​ത​ൽ ആ​രം​ഭി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2020 ജൂ​ണി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ മ്യൂ​സ്ക്, വീ​ണ, വ​യ​ലി​ൻ, മൃ​ദം​ഗം, എം​എ ഡാ​ൻ​സ് (കേ​ര​ള ന​ട​നം) എ​ന്നീ കോ​ഴ്സു​ക​ളു​ടെ പ്രാ​ക്ടി​ക്ക​ൽ 23 മു​ത​ൽ അ​ത​തു കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ടൈം​ടേ​ബി​ൾ

2020 ന​വം​ബ​റി​ൽ ന​ട​ത്തു​ന്ന ഒ​ന്നും ര​ണ്ടും വ​ർ​ഷ ബി​ബി​എ (ആ​ന്വ​ൽ സ്കീം ​പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ) ഡി​ഗ്രി (റെ​ഗു​ല​ർ, ഇം​പ്രൂ​വ്മെ​ന്‍റി, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫീ​സ്

ഡി​സം​ബ​ർ ഏ​ഴി​ന് ആ​രം​ഭി​ക്കു​ന്ന ആ​റാം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് (പ​ഞ്ച​വ​ത്സ​രം) ബി​എ എ​ൽ​എ​ൽ​ബി/​ബി​കോം എ​ൽ​എ​ൽ​ബി/​ബി​ബി​എ എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​ക​ൾ​ക്ക് ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. പി​ഴ കൂ​ടാ​തെ ആ​റു​വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 11 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ 13 വ​രെ​യും ഫീ​സ​ട​ച്ച് ര​ജി​സ്റ്റ​ർ ചെ​യ്യാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

2020 ജൂ​ണി​ൽ ന​ട​ത്തി​യ എം​എ​സ്സി. കെ​മി​സ്ട്രി, ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് (20182020) (സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.