University News
പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ള്‍ റ​ദ്ദാ​ക്കി
202021 അ​ധ്യ​യ​ന വ​ര്‍​ഷ​ത്തേ​ക്ക് പ​ഠ​ന വ​കു​പ്പു​ക​ള്‍/​സെ​ന്‍റ​റു​ക​ള്‍/​അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്‌​സു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ള്‍ റ​ദ്ദാ​ക്കി. നേ​ര​ത്തേ വി​ജ്ഞാ​പ​നം ചെ​യ്ത പ്ര​കാ​രം പ്ര​വേ​ശ​ന പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷി​ച്ച​വ​ര്‍​ക്ക് യോ​ഗ്യ​താ പ​രീ​ക്ഷ​യു​ടെ മാ​ര്‍​ക്ക് ഓ​ണ്‍​ലൈ​നാ​യി ചേ​ര്‍​ക്കു​വാ​ന്‍ ഒ​ക്‌​ടോ​ബ​ര്‍ 30 വ​രെ അ​വ​സ​ര​മു​ണ്ട്. ബി​എ​ച്ച്എം., ബി​കോം. ഓ​ണേ​ഴ്‌​സ്, ബി​പി​എ​ഡ്., ബി​പി​എ​ഡ്. ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എ​ന്നീ ബി​രു​ദ കോ​ഴ്‌​സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ച്ച​വ​ര്‍ മാ​ര്‍​ക്ക് ലി​സ്റ്റി​ലെ അ​തേ ക്ര​മ​ത്തി​ല്‍ ത​ന്നെ മാ​ര്‍​ക്കു​ക​ള്‍ രേ​ഖ​പ്പെ​ടു​ത്തേ​ണ്ട​താ​ണ്. നി​ശ്ചി​ത സ​മ​യ​പ​രി​ധി​ക്കു​ള്ളി​ല്‍ യോ​ഗ്യ​താ പ​രീ​ക്ഷ​യു​ടെ മാ​ര്‍​ക്ക് രേ​ഖ​പ്പെ​ടു​ത്താ​ത്ത​വ​രെ ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്ര​വേ​ശ​ന​ത്തി​ന് പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല. മാ​ര്‍​ക്ക് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം അ​പേ​ക്ഷ​യു​ടെ പു​തി​യ പ്രി​ന്‍റൗ​ട്ട് എ​ടു​ത്ത് സൂ​ക്ഷി​ക്കേ​ണ്ട​താ​ണ്. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് 0494 2407016, 2407017

ബി​രു​ദ പ്ര​വേ​ശ​നം മൂ​ന്നാം അ​ലോ​ട്ട്‌​മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു

202021 അ​ധ്യ​യ​ന വ​ര്‍​ഷ​ത്തേ​ക്കു​ള്ള ബി​രു​ദ​പ്ര​വേ​ശ​ന​ത്തി​ന്‍റെ മൂ​ന്നാം അ​ലോ​ട്ട്‌​മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​തു​താ​യി അ​ലോ​ട്ട്‌​മെ​ന്‍റ് ല​ഭി​ച്ച എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും മാ​ന്‍​ഡേ​റ്റ​റി ഫീ​സ് അ​ട​ക്കേ​ണ്ട​തും അ​ലോ​ട്ട്‌​മെ​ന്‍റ് ല​ഭി​ച്ച കോ​ള​ജി​ല്‍ ന​വം​ബ​ര്‍ ര​ണ്ടി​ന് മു​മ്പാ​യി റി​പ്പോ​ര്‍​ട്ട് ചെ​യ്ത് പെ​ര്‍​മ​ന​ന്‍റ് അ​ഡ്മി​ഷ​ന്‍ എ​ടു​ക്കേ​ണ്ട​തു​മാ​ണ്. മാ​ന്‍​ഡേ​റ്റ​റി ഫീ​സ് അ​ട​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യം ന​വം​ബ​ര്‍ ര​ണ്ടു വ​രെ ഉ​ണ്ടാ​യി​രി​ക്കും. മൂ​ന്നാം അ​ലോ​ട്ട്‌​മെ​ന്‍റി​നു ശേ​ഷം എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും പെ​ര്‍​മ​ന​ന്‍റ് അ​ഡ്മി​ഷ​ന്‍ എ​ടു​ക്കേ​ണ്ട​താ​ണ്. പ്ര​വേ​ശ​ന​ത്തി​ന് ഹാ​ജ​രാ​കു​ന്ന​തി​നു മു​മ്പ് അ​ഡ്മി​റ്റ് കാ​ര്‍​ഡി​ല്‍ ല​ഭ്യ​മാ​യ ഫോ​ണ്‍ ന​മ്പ​റി​ല്‍ കോ​ള​ജു​മാ​യി ബ​ന്ധ​പ്പെ​ടേ​ണ്ട​തും പ്ര​വേ​ശ​ന​ത്തി​നാ​യി അ​വ​ര്‍ നി​ര്‍​ദ്ദേ​ശി​ക്കു​ന്ന സ​മ​യ​ക്ര​മം പാ​ലി​ക്കേ​ണ്ട​തു​മാ​ണ്. ഹ​യ​ര്‍ ഓ​പ്ഷ​ന്‍ നി​ല​നി​ര്‍​ത്തി​ക്കൊ​ണ്ട് വി​ദ്യാ​ർ​ഥി​ക​ള്‍​ക്ക് പെ​ര്‍​മ​ന​ന്‍റ് അ​ഡ്മി​ഷ​ന്‍ എ​ടു​ക്കാ​ന്‍ അ​വ​സ​രം ല​ഭി​ക്കും. ഹ​യ​ര്‍ ഓ​പ്ഷ​നു​ക​ള്‍ നി​ല​നി​ര്‍​ത്തു​ന്ന പ​ക്ഷം ടി. ​ഓ​പ്ഷ​നു​ക​ള്‍ തു​ട​ര്‍​ന്നു​ള്ള അ​ലോ​ട്‌​മെ​ന്‍റു​ക​ളി​ലേ​ക്ക് പ​രി​ഗ​ണി​ക്കു​ക​യും ഹ​യ​ര്‍ ഓ​പ്ഷ​ന്‍ ല​ഭി​ച്ചാ​ല്‍ നി​ല​വി​ലെ അ​ലോ​ട്ട്‌​മെ​ന്‍റ്ന​ഷ്ട​പ്പെ​ടു​ക​യും ചെ​യ്യും.

സ്‌​പെ​ഷ​ല്‍ എ​ഡ്യു​ക്കേ​റ്റ​ര്‍ അ​പേ​ക്ഷ ക്ഷ​ണി​ച്ചു

സി​ഡി​എം​ആ​ര്‍​പി. പ്രീ​വൊ​ക്കേ​ഷ​ണ​ല്‍ സ്‌​കി​ല്‍ ട്രെ​യ്‌​നിം​ഗ് യൂ​ണി​റ്റി​ലേ​ക്ക് സ്‌​പെ​ഷ​ല്‍ എ​ഡ്യു​ക്കേ​റ്റ​റെ ക​രാ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ നി​യ​മി​ക്കു​ന്ന​തി​ലേ​ക്കാ​യി അ​പേ​ക്ഷ ക്ഷ​ണി​ച്ചു. പാ​സ്സ്‌​പോ​ര്‍​ട്ട് സൈ​സ് ഫോ​ട്ടോ​ഗ്രാ​ഫ്, സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍, മാ​ര്‍​ക്ക് ലി​സ്റ്റു​ക​ള്‍ തു​ട​ങ്ങി​യ​വ​യു​ടെ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ര്‍​പ്പു​ക​ള്‍ എ​ന്നി​വ സ​ഹി​തം വെ​ള്ള​പേ​പ്പ​റി​ല്‍ ത​യ്യാ​റാ​ക്കി​യ ബ​യോ​ഡാ​റ്റ, ഡ​യ​റ​ക്ട​ര്‍, സി​ഡി​എം​ആ​ര്‍.​പി, ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റ് ഓ​ഫ് സൈ​ക്കോ​ള​ജി, കാ​ലി​ക്ക​റ്റ് സ​ര്‍​വ​ക​ലാ​ശാ​ല, കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്‌​സി​റ്റി പി.​ഒ, മ​ല​പ്പു​റം 673 635 എ​ന്ന വി​ലാ​സ​ത്തി​ല്‍ ന​വം​ബ​ര്‍ അ​ഞ്ചി​നു മു​മ്പാ​യി ല​ഭി​ക്ക​ണം.

ക​രാ​ര്‍ നി​യ​മ​നം

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ലേ​ക്ക് അ​ഫ്‌​സ​ല്‍ ഉ​ല​മ, കൊ​മേ​ഴ്‌​സ്, ഇം​ഗ്ലീ​ഷ്, ഹി​ന്ദി, ഹി​സ്റ്റ​റി, മ​ല​യാ​ളം, മാ​ത്ത​മാ​റ്റി​ക്‌​സ് എ​ന്നീ വി​ഷ​യ​ങ്ങ​ളി​ല്‍ ക​രാ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​സി. പ്രൊ​ഫ​സ​ര്‍​മാ​രെ നി​യ​മി​ക്കു​ന്ന​തി​ന് ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു. സ​ര്‍​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റ് സ​ന്ദ​ര്‍​ശി​ക്കു​ക. ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കു​ന്ന​തി​നു​ള്ള അ​വാ​സ​ന തീ​യ​തി ന​വം​ബ​ര്‍ 2 . കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് 0494 2407356, 2407494

ഹാ​ള്‍​ടി​ക്ക​റ്റ്

ന​വം​ബ​ര്‍ നാ​ലു​മു​ത​ല്‍ ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ര്‍ പി​ജി ഏ​പ്രി​ല്‍ 2020 പ​രീ​ക്ഷ​ക​ളു​ടെ (സി​ബി​സി​എ​സ്എ​സ്. അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജ്) ഹാ​ള്‍ ടി​ക്ക​റ്റ് സ​ര്‍​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്.

പ​രീ​ക്ഷാ ഫ​ലം

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ​സ്‌​സി. സു​വോ​ള​ജി സി​യു​സി​എ​സ്എ​സ്.​പി​ജി. (2014 പ്ര​വേ​ശ​നം), ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ​സ്‌​സി. മാ​ത്ത​മ​റ്റി​ക്‌​സ്, സി​സി​എ​സ്എ​സ്. സെ​പ്റ്റം​ബ​ര്‍ 2018 പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഡി​ജി​റ്റ​ല്‍ സ്റ്റു​ഡ​ന്‍റ്സ് സ​ര്‍​വീ​സ് സെ​ന്‍റ​ര്‍ സു​വേ​ഗ ഉ​ദ്ഘാ​ട​നം 27ന്

​ഡി​ജി​റ്റ​ല്‍ സ്റ്റു​ഡ​ന്‍റ്സ് സ​ര്‍​വീ​സ് സെ​ന്‍റ​ര്‍ സു​വേ​ഗ 27ന് ​വൈ​കു​ന്നേ​രം മൂ​ന്നി​ന് മു​ഖ്യ​മ​ന്ത്രി
പി​ണ​റാ​യി വി​ജ​യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഓ​ണ്‍​ലൈ​നാ​യി ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ മ​ന്ത്രി കെ.​ടി. ജ​ലീ​ല്‍ അ​ദ്ധ്യ​ക്ഷം വ​ഹി​ക്കും. വൈ​സ് ചാ​ന്‍​സി​ല​ര്‍ ഡോ. ​എം.​കെ. ജ​യ​രാ​ജ് ശി​ലാ​ഫ​ല​കം അ​നാ​ച്ഛാ​ദ​നം ചെ​യ്യും. ഒ​രേ സ​മ​യം 30 കോ​ളു​ക​ള്‍​ക്ക് മ​റു​പ​ടി ന​ല്‍​കാ​നു​ള്ള സം​വി​ധാ​ന​മാ​ണ് ഒ​രു​ക്കു​ന്ന​ത്. സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ വി​വി​ധ ബ്രാ​ഞ്ചു​ക​ളി​ല്‍ നി​ന്നു​ള്ള ജീ​വ​ന​ക്കാ​ര്‍​ക്ക് ഇ​തി​നാ​യി പ​രി​ശീ​ല​നം ന​ല്‍​കും. ഓ​രോ ബ്രാ​ഞ്ചി​ലും വി​ദ്യാ​ര്‍​ത്ഥി​ക​ളു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​ന് നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍​മാ​രു​ണ്ടാ​കും.
More News