യുജി പ്രവേശനം; എസ്സി, എസ്ടി സ്പെഷൽ അലോട്ട്മെന്റ് ഇന്നുകൂടി
ബിരുദപ്രവേശനത്തിന് പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കായി പ്രത്യേക അലോട്ട്മെന്റ് നടത്തും. ഇന്ന് വൈകുന്നേരം നാലുവരെ പുതുതായി ഓപ്ഷൻ നൽകാം. നിലവിൽ അപേക്ഷ സമർപ്പിക്കാത്തവർക്കും മുൻ അലോട്ട്മെന്റിൽ പ്രവേശനം ലഭിച്ചവർക്കുമടക്കം എല്ലാ വിഭാഗം എസ്സി, എസ്ടി അപേക്ഷകർക്കായി രണ്ടാം പ്രത്യേക അലോട്ട്മെന്റും നടത്തും. അപേക്ഷയിൽ വരുത്തിയ പിശകുവന്നവർക്കും അലോട്ട്മെന്റിന് പരിഗണിക്കപ്പെടാത്തവർക്കും പ്രവേശനം റദ്ദാക്കിയവർക്കും പുതുതായി ഓപ്ഷൻ നൽകാം. വിവരങ്ങൾക്ക് www.cap.mgu.ac.in.
പരീക്ഷഫലം
2020 ഓഗസ്റ്റിൽ സ്കൂൾ ഓഫ് എൻവയണ്മെന്റൽ സയൻസസിൽ നടന്ന 20182020 ബാച്ച് നാലാം സെമസ്റ്റർ എംഎസ്സി എൻവയണ്മെന്റ് സയൻസ് ആൻഡ് മാനേജ്മെന്റ്, എംഎസ്സി എൻവയണ്മെന്റ് സയൻസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് (സിഎസ്എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2020 ഓഗസ്റ്റിൽ സ്കൂൾ ഓഫ് പ്യുവർ ആൻഡ് അപ്ലൈഡ് സയൻസസിൽ നടന്ന രണ്ടാം സെമസ്റ്റർ റീഅപ്പിയറൻസ്, നാലാം സെമസ്റ്റർ റെഗുലർ എംഎസ്സി ഫിസിക്സ് (സിഎസ്എസ് 20182020 ബാച്ച്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2019 ഒക്ടോബറിൽ നടന്ന മൂന്നാം സെമസ്റ്റർ എംഎസ്സി അപ്ലൈഡ് കെമിസ്ട്രി (സിഎസ്എസ് റെഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ ആറുവരെ അപേക്ഷിക്കാം.
പരീക്ഷ തീയതി
അവസാന വർഷ എംപിടി (2013 അഡ്മിഷൻ മുതൽ സപ്ലിമെന്ററി) പരീക്ഷകൾ നവംബർ 27 മുതൽ ആരംഭിക്കും. നവംബർ ആറുവരെ അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റർ എംഎസ്സി മെഡിക്കൽ ബയോകെമിസ്ട്രി (2019 അഡ്മിഷൻ റെഗുലർ, 2016, 2017, 2018 അഡ്മിഷൻ സപ്ലിമെന്ററി, പഴയ സ്കീം 20092015 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ നവംബർ 20 മുതൽ ആരംഭിക്കും. നവംബർ രണ്ടുവരെ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റർ എംബിഎ (2016 2018 അഡ്മിഷൻ സപ്ലിമെന്ററി, 2015 അഡ്മിഷൻ മേഴ്സി ചാൻസ്) പരീക്ഷകൾ നവംബർ 25 മുതൽ ആരംഭിക്കും. രണ്ടുവരെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റർ എംഎസ്സി മെഡിക്കൽ ബയോകെമിസ്ട്രി (2018 അഡ്മിഷൻ റെഗുലർ, 2016, 2017 അഡ്മിഷൻ സപ്ലിമെന്ററി, പഴയ സ്കീം 20092015 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ നവംബർ 13 മുതൽ ആരംഭിക്കും. നവംബർ രണ്ടുവരെ അപേക്ഷിക്കാം.
ഒന്നുമുതൽ നാലുവരെ സെമസ്റ്റർ എംഎച്ച്എ (2011 അഡ്മിഷൻ മുതൽ സപ്ലിമെന്ററി) പരീക്ഷ തീയതിയായി. ഒന്നാം സെമസ്റ്റർ പരീക്ഷകൾ നവംബർ 25നും രണ്ടാം സെമസ്റ്റർ പരീക്ഷകൾ നവംബർ 26നും മൂന്നാം സെമസ്റ്റർ പരീക്ഷകൾ നവംബർ 27നും നാലാം സെമസ്റ്റർ പരീക്ഷകൾ നവംബർ 18നും ആരംഭിക്കും. നവംബർ മൂന്നുവരെ അപേക്ഷിക്കാം.
എട്ടാം സെമസ്റ്റർ ഡിഡിഎംസിഎ (2016 അഡ്മിഷൻ റെഗുലർ, 2014, 2015 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ നവംബർ 18 മുതൽ ആരംഭിക്കും. 27 വരെ അപേക്ഷിക്കാം.
പ്രാക്ടിക്കൽ
2019 നവംബറിൽ നടന്ന ഒന്നുമുതൽ അഞ്ചുവരെ സെമസ്റ്റർ എംസിഎ ഓഫ് കാന്പസ് (2007ന് മുന്പുള്ള അഡ്മിഷൻ മേഴ്സി ചാൻസ്, 20072010 അഡ്മിഷൻ മേഴ്സി ചാൻസ്, 2011 അഡ്മിഷൻ മുതൽ മേഴ്സി ചാൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ, പ്രൊജക്ട്, വൈവാവോസി പരീക്ഷകൾ നവംബർ നാല്, അഞ്ച്, ആറ് തീയതികളിൽ നടക്കും.