ഫൈനൽ തീസീസ് സമർപ്പണം
മേയിൽ നടത്താനുദ്ദേശിക്കുന്ന മെഡിക്കൽ പോസ്റ്റ് ഗ്രാജുവേറ്റ് (എംഡി & എംഎസ്) ഡിഗ്രി റെഗുലർ പരീക്ഷയുടെ ഫൈനൽ തീസീസ് ഡിസംബർ 31നു വൈകുന്നേരം അഞ്ചിനകം സർവകലാശാലയിൽ സമർപ്പിക്കണം. ഫൈനോടുകൂടി ജനുവരി 15 നു വൈകുന്നേരം അഞ്ചുവരെ സമർപ്പിക്കാം.
പരീക്ഷാ രജിസ്ട്രേഷൻ തീയതി പുനഃക്രമീകരിച്ചു
നവംബർ പതിനൊന്നിന് ആരംഭിക്കുന്ന ഫോർത്ത് സെമസ്റ്റർ എംഫാം ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷയുടെ ഓണ്‍ലൈന്‍ രജിസ്ട്രേഷൻ 22 മുതൽ 30 വരെയാക്കി പുനഃക്രമീകരിച്ചു. ഫൈനോടുകൂടി നവംബര്‍ രണ്ടുവരെയും സൂപ്പർഫൈനോടുകൂടി നവംബര്‍ മൂന്നുവരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
നവംബർ പതിനൊന്നിനു തുടങ്ങുന്ന രണ്ടാംവർഷ എംഎഎസ്എൽപി ഡിഗ്രി സപ്ലിമെന്ററി (2016 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ പുനഃക്രമീകരിച്ച് പ്രസിദ്ധീകരിച്ചു.