നാലും ആറും സെമസ്റ്റർ ഓണ്‍ലൈൻ ക്ലാസുകൾ നവംബർ ആദ്യവാരം
അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളജുകളിൽ സിബിസിഎസ് യുജി പ്രോഗ്രാം നാലും ആറും സെമസ്റ്റർ ഓണ്‍ലൈൻ ക്ലാസുകൾ ആരംഭിക്കുന്ന തീയതി നവംബർ ആദ്യവാരത്തിലേക്ക് മാറ്റി. പുതുക്കിയ തീയതി പിന്നീട് അിറയിക്കും.
പരീക്ഷാ ഫലം
2020 ജൂണ്‍ മാസം നടത്തിയ നാലാം സെമസ്റ്റർ എംഎഡ് (2015 സ്കീം സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പത്താം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബിഎ എൽഎൽബി / ബികോം എൽഎൽബി / ബിബിഎ എൽഎൽബി / ഏപ്രിൽ 2020 പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനക്കും പുനർമൂല്യനിർണയത്തിനും 31വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2019 ജൂലൈയിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎസ്സി കെമിസ്ട്രി മെഴ്സി ചാൻസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2020 ജൂണ്‍ മാസം നടത്തിയ നാലാം സെമസ്റ്റർ എംഎഡ് (2018 സ്കീം റഗുലർ) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ഒക്ടോബർ ഒന്‍പതിന് നടത്തിയ നാലാം സെമസ്റ്റർ ബിഎഡ് ഡിഗ്രി സ്പെഷൽ പരീക്ഷയുടെ (2015 സ്കീം റഗുലർ & സപ്ലിമെന്ററി) ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാ തീയതി
2020 ജനുവരിയിൽ നടത്തിയ നാലാം സെമസ്റ്റർ എൽഎൽഎം പരീക്ഷയുടെ വൈവ വോസി 30, നവംബർ രണ്ട് തീയതികളിൽ യൂണിവേഴ്സിറ്റി ഓഫീസിൽ നടത്തും. വിദ്യാർഥികൾ ഹാൾടിക്കറ്റ്, ഡിസർട്ടേഷൻ എന്നിവയുമായി രാവിലെ 9.30ന് തന്നെ ഹാജരാകണം. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷാ തീയതി ഓണ്‍ലൈൻ രജിസ്ട്രേഷൻ
ബികോം എസ്ഡിഇ 2018 അഡ്മിഷൻ (റഗുലർ), 2017 അഡ്മിഷൻ ഇംപ്രൂവ്മെന്റ് & സപ്ലിമെന്ററി വിദ്യാർഥികൾക്ക് മൂന്നും നാലും സെമസ്റ്റർ പരീക്ഷയ്ക്ക് ഓണ്‍ലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. 30 വരെ പിഴ ഇല്ലാതെയും, നവംബർ നാലുവരെ 150 രൂപ പിഴയോടെയും നവംബർ ആറുവരെ 400 രൂപ പിഴയോടെയും ഫീസ് ഒടുക്കി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം. വിശദാംശങ്ങൾ വെബ്സൈറ്റിൽ.
കേരള സർവകലാശാല മൂന്നും നാലും സെമസ്റ്റർ ബിഎസ്സി കന്പ്യൂട്ടർ സയൻസ് / ബിസിഎ (വിദൂര വിദ്യാഭ്യാസം 2018 അഡ്മിഷൻ റഗുലർ, 2017 അഡ്മിഷൻ ഇംപ്രൂവ്മെന്റ് / സപ്ലിമെന്ററി) പരീക്ഷകൾക്ക് ഓണ്‍ലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. പിഴ കൂടാതെ 30 വരെയും, നവംബർ നാലു വരെ 150 രൂപ പിഴയോടെയും നവംബർ ആറുവരെ 400 രൂപ പിഴയോടെയും അപേക്ഷിക്കാം. പരീക്ഷാ ഫീസിനു പുറമെ സിവി ക്യാന്പ് ഫീസായ 250 രൂപയും ആകെ ഫീസിന്റെ അഞ്ച് ശതമാനം തുകയും അധികമായി അടയ്ക്കണം.
മൂന്നാം സെമസ്റ്റർ എംഎ, എംഎസ്സി, എംകോം (മേഴ്സി ചാൻസ്) ഒക്ടേബർ 2020 പരീക്ഷകൾക്ക് പിഴ കൂടാതെ 30 വരെയും, നവംബർ നാലുവരെ 150 രൂപ പിഴയോടെയും നവംബർ ആറുവരെ 400 രൂപ പിഴയോടെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പുനർമൂല്യനിർണയ തീയതി
2020 ജൂണ്‍ മാസത്തിൽ നടത്തിയ അഞ്ചും ആറും സെമസ്റ്റർ ബിഎസ്സി കന്പ്യൂട്ടർ സയൻസ് / ബിസിഎ (എസ്ഡിഇ. 2017 അഡ്മിഷൻ) പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനുമുള്ള അവസാന തീയതി ഒക്ടോബർ 16 ൽ നിന്നും 28 ലേക്ക് പുതുക്കി നിശ്ചയിച്ചു.
പ്രക്ടിക്കൽ പരീക്ഷാ തീയതി
യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനിയറിംഗ് കാര്യവട്ടത്തെ 2016 അഡ്മിഷൻ (2013 സ്കീം) വിദ്യാർഥികളുടെ എട്ടാം സെമസ്റ്റർ റെഗുലർ ബിടെക് ഡിഗ്രി പരീക്ഷയുടെ ഭാഗമായുള്ള ഇലക്ട്രോണിക്സ് ആൻഡ് എൻജിനിയറിംഗ് വിഭാഗത്തിന്റെ പ്രാക്ടിക്കൽ പരീക്ഷ 27 മുതൽ 30 വരെ തീയതികളിൽ പ്രസ്തുത കോളജിൽ നടത്തും.