ബിഎ, ബികോം, ബിഎസ്സി പരീക്ഷാഫലം
മാർച്ചിൽ നടത്തിയ സിബിസിഎസ്എസ് ആറാം സെമസ്റ്റർ ബിഎ, ബികോം, ബിഎസ്സി (മോഡൽ 1, 2, 3), ബിബിഎ, ബിസിഎ, ബിബിഎം, ബിഎഫ്ടി, ബിഎസ്ഡബ്ല്യു, ബിടിടിഎം (മോഡൽ 3) 2013 2016 അഡ്മിഷൻ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ രണ്ടു വരെ സർവകലാശാല വെബ് സൈറ്റിലെ (www.mgu.ac.in) സ്റ്റുഡന്റ് പോർട്ടൽ ലിങ്ക് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം.
കഴിഞ്ഞ ഒക്ടോബറിൽ നടന്ന മൂന്നാം സെമസ്റ്റർ എംഎ അറബിക് (സിഎസ്എസ്ബെറ്റർമെന്റ്/സപ്ലിമെന്ററി) പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 30 വരെ സർവകലാശാല വെബ് സൈറ്റിലെ സ്റ്റുഡന്റ് പോർട്ടൽ ലിങ്ക് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റർ ബിഎസ്സി നഴ്സിംഗ് (2016 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷ അടുത്ത 11ന് ആരംഭിക്കും. 23 വരെഅപേക്ഷിക്കാം. വിദ്യാർഥികൾ രജിസ്റ്റർ ചെയ്ത കോളജുകളിൽ പരീക്ഷയെഴുതണം.
മൂന്നാംവർഷ ബിഎസ്സി എംആർടി (2016 അഡ്മിഷൻ റെഗുലർ) പരീക്ഷ നവംബർ 18ന് ആരംഭിക്കും.
അഫിലിയേറ്റഡ് കോളജുകളിലെ രണ്ട്, നാല് സെമസ്റ്റർ എൽഎൽഎം പരീക്ഷകൾ നവംബർ 11ന് ആരംഭിക്കും. 23 വരെഅപേക്ഷിക്കാം. വിദ്യാർഥികൾ രജിസ്റ്റർ ചെയ്ത കോളജുകളിൽ പരീക്ഷയെഴുതണം.
അഫിലിയേറ്റഡ് കോളജുകൾ, എറണാകുളം ലോ കോളജ് എന്നിവിടങ്ങളിലെ അഞ്ചാം സെമസ്റ്റർ എൽഎൽബി (ത്രിവത്സരം2017 അഡ്മിഷൻ റെഗുലർ, 20142016 അഡ്മിഷൻ സപ്ലിമെന്ററി, 2013 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ്, 2012 അഡ്മിഷൻ രണ്ടാം മേഴ്സി ചാൻസ്, 2012 വരെയുള്ള അഡ്മിഷൻ മൂന്നാം മേഴ്സി ചാൻസ്) ഒന്‍പതാം സെമസ്റ്റർ എൽഎൽബി(പഞ്ചവത്സരം2010 അഡ്മിഷൻ സപ്ലിമെന്ററി, 2009 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ്, 2008 അഡ്മിഷൻ രണ്ടാം മേഴ്സി ചാൻസ്, 2007 വരെയുള്ള അഡ്മിഷൻ രണ്ടാം മേഴ്സി ചാൻസ്) പരീക്ഷകൾ നവംബർ 18ന് ആരംഭിക്കും. 27 വരെ അപേക്ഷിക്കാം. വിദ്യാർഥികൾ രജിസ്റ്റർ ചെയ്ത കോളജുകളിൽ പരീക്ഷയെഴുതണം.
പരീക്ഷാതീയതി
സീപാസിലെ എട്ടാം സെമസ്റ്റർ ബിടെക് (2015 അഡ്മിഷൻ മുതൽ റഗുലർ, സപ്ലിമെന്ററി) പരീക്ഷകൾ 27ന് ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ. വിദ്യാർഥികൾ രജിസ്റ്റർ ചെയ്ത കോളജുകളിൽ പരീക്ഷയെഴുതണം.
ഏപ്രിൽ 22, 24, 27 തീയതികളിൽ നടത്താൻ തീരുമാനിച്ചതും മാറ്റിവച്ചതുമായ മൂന്നാം സെമസ്റ്റർ എംഎസ്സി ഫിഷറി ബയോളജി ആൻഡ് അക്വാകൾച്ചർ(2018 അഡ്മിഷൻ റഗുലർ, സപ്ലിമെന്ററി) പരീക്ഷകൾ യഥാക്രമം നവംബർ നാല്, ആറ്, ഒന്‍പത് തീയതികളിൽ നടക്കും. വിദ്യാർഥികൾ രജിസ്റ്റർ ചെയ്ത കോളജുകളിൽ പരീക്ഷയെഴുതണം.
അപേക്ഷാതീയതി നീട്ടി
സിബിസിഎസ്എസ് രണ്ടാം സെമസ്റ്റർ യുജി പരീക്ഷകൾക്ക്(റെഗുലർ, സപ്ലിമെന്ററി) 21നു വൈകുന്നേരം അഞ്ചു വരെ അപേക്ഷിക്കാം.
എൽഎൽബി പരീക്ഷപഠിക്കുന്ന കോളജിൽ എഴുതണം
നവംബർ മൂന്നു മുതൽ നടത്തുന്ന നാലാം സെമസ്റ്റർ പഞ്ചവത്സര ബിഎ/ബികോം/ബിബിഎ എൽഎൽബി പരീക്ഷകൾക്ക് പ്രത്യേക പരീക്ഷ കേന്ദ്രങ്ങളില്ല. വിദ്യാർഥികൾ മാതൃസ്ഥാപനത്തിൽ തന്നെ പരീക്ഷയെഴുതണമെന്ന് പരീക്ഷ കണ്ട്രോളർ അറിയിച്ചു.
തൊഴിലധിഷ്ഠിത പ്രോഗാം; അപേക്ഷ തീയതി നീട്ടി
യുജിസി എൻഎസ്ക്യു എഫ് ആരംഭിക്കുന്ന തൊഴിലധിഷ്ഠിത നൈപുണ്യവികസന സർട്ടിഫിക്കറ്റ്/ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാനുള്ള തീയതി 26 വരെ നീട്ടി. www.dasp.mgu.ac.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. ഫോണ്‍: 0481 2731066.
ബിഎഡ് പ്രവേശനം; അപേക്ഷ 31 വരെ
അധ്യാപക പരിശീലന കോളജുകളിൽ ബിഎഡ് പ്രോഗ്രാം പ്രവേശനത്തിന് ഏജകാലകം വഴി (ക്യാപ്) 21 മുതൽ ഓണ്‍ലൈനായി രജിസ്റ്റർ ചെയ്യാം. www.mgu.ac.in എന്ന വെബ്സൈറ്റിലൂടെ 31 വരെ അപേക്ഷിക്കാം. സാധ്യത അലോട്ട്മെന്റ് നവംബർ അഞ്ചിനും ഒന്നാം അലോട്ട്മെന്റ് നവംബർ 10നും പ്രസിദ്ധീകരിക്കും. നവംബർ 30ന് ക്ലാസ് ആരംഭിക്കും. വിശദവിവരം വെബ്സൈറ്റിൽ ലഭിക്കും.
പിജി പ്രവേശനം; അപേക്ഷ 31 വരെ
കോളജുകളിൽ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്ക് പ്രവേശനത്തിന് ഏകജാലക ഓണ്‍ലൈൻ രജിസ്ട്രേഷൻ നടത്താനുള്ള തീയതി 31 വരെ നീട്ടി.www.cap.mgu.ac.in എന്ന വെബ്സൈറ്റിലെ ’പിജി ക്യാപ് 2020’ എന്ന ലിങ്കിലൂടെയാണ് രജിസ്ട്രേഷൻ നടത്തണം.