ബിവോക്, എംവോക് കോഴ്സുകള്‍ ആരംഭിക്കുന്നതിനുള്ള അപേക്ഷാതീയതി നീട്ടി
അഫിലിയേറ്റ് ചെയ്ത യുജിസി അംഗീകാരമുള്ള കോളേജുകള്‍ക്ക് 202021 അധ്യായന വര്‍ഷത്തില്‍ ബി വോക്, എം വോക് പ്രോഗ്രാമുകള്‍ ആരംഭിക്കുന്നതിനു വേണ്ടി 15 വരെ അപേക്ഷിക്കാം. അപേക്ഷാ ഫോം സര്‍വകലാശാലാ ഭരണവിഭാഗം സ്റ്റോറില്‍ നിന്ന് നേരിട്ടും സര്‍വകലാശാല വെബ്സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തും ലഭ്യമാകും. 555 രൂപയാണ് അപേക്ഷാഫീസ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0494 2407112 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
സിൻഡിക്കറ്റ് യോഗം
സിൻഡിക്കറ്റ് യോഗം 23 വെള്ളിയാഴ്ച രാവിലെ 10ന് സര്‍വകലാശാലാ സെനറ്റ് ഹൗസില്‍ ചേരും
സ്പോര്‍ട്സ് കോണ്വോക്കേഷനുംഅന്തര്കലാലയ കായിക മത്സരങ്ങളും
അന്തര്‍ കലാലയ കായിക മത്സരങ്ങള്‍ ജനുവരിയോടു കൂടി തുടങ്ങുവാനും 201920 വര്‍ഷത്തെ സ്പോര്‍ട്സ് കോണ്വോക്കേഷന് സര്‍വകലാശാലയുടെ നാലുകേന്ദ്രങ്ങളില് നടത്താനും ഒന്‍പതിന് ചേര്‍ന്ന കായിക മോണിറ്ററിംഗ് കമ്മിറ്റിയില്‍ തീരുമാനമായി. ഇതിനു മുന്നോടിയായി ഡിസംബര്‍ ആദ്യവാരത്തില്‍ ഫിക്സ്ചര്‍ മീറ്റിംഗ് നടത്തും. 189 കായിക താരങ്ങള്‍ക്ക് 16 ലക്ഷം രൂപയും ട്രാക്ക് സ്യൂട്ടകളും മികച്ച കോളജുകള്‍ക്കുള്ള കാഷ് അവാര്‍ഡുകളും കോണ്‍വൊക്കേഷനില്‍ വിതരണം ചെയ്യും.
പരീക്ഷാ അപേക്ഷ
പത്താം സെമസ്റ്റര്‍ ബിബിഎഎല്‍എല്‍ബി ഓണേഴ്സ്, 2011 സ്കീം, 2012 മുതലുള്ള പ്രവേശനം, ആറാം സെമസ്റ്റര്‍ എല്‍എല്‍ബി. യൂണിറ്ററി, മൂന്ന് വര്‍ഷം, 2015 സ്കീം 2015 മുതലുള്ള പ്രവേശനം 2020 നവംബര്‍ റഗുലര്‍/ സപ്ലിമെന്ററി, പരീക്ഷകള്‍ക്ക് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. പിഴ കൂടാതെ 23 വരേയും 170 രൂപ പിഴയോടു കൂടി 27 വരേയും ഫീസ് അടച്ച് 30 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.
പരീക്ഷാഫലം
നാലാം സെമസ്റ്റര്‍ എംകോം, സിയുസിഎസ്എസ് ഏപ്രില്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 30 വരെ അപേക്ഷിക്കാം.
പരീക്ഷകള്‍
എസ്ഡിഇ, പ്രൈവറ്റ് രജിസ്ട്രേഷന്, റഗുലര്‍ വിദ്യാര്‍ഥികളുടെ നാലാം സെമസ്റ്റര്‍ ബികോം, ബിബിഎ, ബികോം വൊക്കേഷണല്‍ സിയുസിബിസിഎസ്എസ്, റഗുലര്‍/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം നവംബര്‍ നാലിന് ആരംഭിക്കും.