University News
ആ​റാം സെ​മ​സ്റ്റ​ർ ബി​രു​ദ പ​രീ​ക്ഷ​യെ​ഴു​താ​ൻ വി​വ​ര​ങ്ങ​ൾ ഇ​ന്നു​കൂ​ടി ന​ൽ​കാം
ജൂ​ണി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ് റെ​ഗു​ല​ർ, പ്രൈ​വ​റ്റ് പ​രീ​ക്ഷ​ക​ൾ കോവി​ഡ് വ്യാ​പ​നം മൂ​ലം എ​ഴു​താ​ൻ ക​ഴി​യാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി 12 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന പ​രീ​ക്ഷ​യെ​ഴു​തു​ന്ന​തി​ന് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​ന്നുകൂ​ടി ഓ​ണ്‍​ലൈ​നാ​യി വി​വ​ര​ങ്ങ​ൾ ന​ൽ​കാം. സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​യ https://forms.gle/mQCSas6uCboDnpyh7 എ​ന്ന ലി​ങ്കി​ലൂ​ടെ ഗൂ​ഗി​ൾ ഫോ​മി​ൽ ആ​വ​ശ്യ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ ഉ​ച്ച​ക​ഴി​ഞ്ഞ് ഒ​ന്നി​ന​കം അ​പ്‌ലോഡ് ചെ​യ്യ​ണം. ഗൂ​ഗി​ൾ ഫോ​മി​ൽ ല​ഭ്യ​മാ​യ 14 കോ​ള​ജു​ക​ളി​ൽ ഒ​രെ​ണം വി​ദ്യാ​ർ​ഥി​ക്ക് പ​രീ​ക്ഷ​കേ​ന്ദ്ര​മാ​യി തെ​ര​ഞ്ഞെ​ടു​ക്കാം. ജൂ​ണി​ൽ ന​ട​ന്ന പ​രീ​ക്ഷ​യെ​ഴു​തി പ​രാ​ജ​യ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ അ​പേ​ക്ഷി​ക്കേ​ണ്ട​തി​ല്ല.

ബി​രു​ദ പ്ര​വേ​ശ​നം: മൂ​ന്നാം അ​ലോ​ട്ട്മെ​ന്‍റാ​യി

അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച​വ​ർ 13ന് ​വൈ​കു​ന്നേ​രം നാ​ലി​ന​കം പ്ര​വേ​ശ​നം ഉ​റ​പ്പാ​ക്ക​ണം. 14നും 15​നും ഓ​പ്ഷ​ൻ പു​തു​ക്കാം. സ​ർ​വ​ക​ലാ​ശാ​ല​യ്ക്കു കീ​ഴി​ലു​ള്ള കോ​ള​ജു​ക​ളി​ൽ ബി​രു​ദ പ്രോ​ഗ്രാം പ്ര​വേ​ശ​ന​ത്തി​നു​ള്ള മൂ​ന്നാം അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച​വ​ർ നി​ശ്ചി​ത സ​ർ​വ​ക​ലാ​ശാ​ല ഫീ​സ് ഓ​ണ്‍​ലൈ​നാ​യി അ​ട​ച്ച് 13ന് ​വൈ​കു​ന്നേ​രം നാ​ലി​ന​കം പ്ര​വേ​ശ​നം ഉ​റ​പ്പി​ക്ക​ണം. സ്ഥി​ര​പ്ര​വേ​ശ​നം നേ​ടു​ന്ന​വ​ർ കോ​ള​ജു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ശ്ചി​ത കോ​ള​ജ് ഫീ​സ് അ​ട​ച്ച് പ്ര​വേ​ശ​നം സ്ഥി​ര​പ്പെ​ടു​ത്ത​ണം.

13ന് ​വൈ​കു​ന്നേ​രം നാ​ലി​നു മു​ന്പാ​യി നി​ശ്ചി​ത ഫീ​സ് അ​ട​യ്ക്കാ​ത്ത​വ​രു​ടെ​യും ഫീ​സ​ട​ച്ച​ശേ​ഷം അ​ലോ​ട്ട്മെ​ന്‍റ് ക​ണ്‍​ഫേം ചെ​യ്യാ​ത്ത​വ​രു​ടെ​യും അ​ലോ​ട്ട്മെ​ന്‍റ് റ​ദ്ദാ​ക്ക​പ്പെ​ടും. കോ​ള​ജു​ക​ൾ പ്ര​വേ​ശ​നം ക​ണ്‍​ഫേം ചെ​യ്ത​തി​ന്‍റെ തെ​ളി​വാ​യി ക​ണ്‍​ഫ​ർ​മേ​ഷ​ൻ സ്ളി​പ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത് സൂ​ക്ഷി​ക്ക​ണം. ക​ണ്‍​ഫ​ർ​മേ​ഷ​ൻ സ്ളി​പ് ഇ​ല്ലാ​ത്ത​വ​രു​ടെ പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ച പ​രാ​തി​ക​ൾ സ​ർ​വ​ക​ലാ​ശാ​ല സ്വീ​ക​രി​ക്കി​ല്ല. ഓ​പ്ഷ​നു​ക​ൾ പു​നഃ​ക്ര​മീ​ക​രി​ക്കു​ന്ന​തി​നും ഒ​ഴി​വാ​ക്കാ​നും 14, 15 തീ​യ​തി​ക​ളി​ൽ അ​വ​സ​രം ല​ഭി​ക്കും. നാ​ലാം അ​ലോ​ട്ട്മെ​ന്‍റ് 19ന​കം പ്ര​സി​ദ്ധീ​ക​രി​ക്കും. ഒ​ന്നാം സെ​മ​സ്റ്റ​ർ ക്ലാ​സു​ക​ൾ 22ന് ​ആ​രം​ഭി​ക്കും.

പു​തു​ക്കി​യ പ​രീ​ക്ഷാ തീ​യ​തി

മാ​ർ​ച്ച് 20, 23, 25, 27, 30 തീ​യ​തി​ക​ളി​ൽ ന​ട​ത്താ​നി​രു​ന്ന​തും മാ​റ്റി​വ​ച്ച​തു​മാ​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ, എം​എ​സ്‌സി, എം​കോം, എം​സി​ജെ, എം​എം​എ​ച്ച്, എം​എ​സ്ഡ​ബ്ല്യു, എം​ടി​എ, എം​ടി​ടി​എം (20152017 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി, 2018 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ്, 2012, 2013, 2014 അ​ഡ്മി​ഷ​ൻ മേ​ഴ്സി ചാ​ൻ​സ്) പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം ന​വം​ബ​ർ നാ​ല്, ആ​റ്, ഒ​ന്പ​ത്, 11, 13 തീ​യ​തി​ക​ളി​ൽ ന​ട​ക്കും.

പ​രീ​ക്ഷ​ക​ൾ നടക്കും

ജൂ​ലൈ 10, 13, 15, 17, 22, 24 തീ​യ​തി​ക​ളി​ൽ ന​ട​ത്താ​നി​രു​ന്ന​തും മാ​റ്റി​വ​ച്ച​തു​മാ​യ അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ നാ​ലാം സെ​മ​സ്റ്റ​ർ പ​ഞ്ച​വ​ത്സ​ര ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഡ​ബി​ൾ ഡി​ഗ്രി ബി​എ എ​ൽ​എ​ൽ​ബി ഓ​ണേ​ഴ്സ് (2017 അ​ഡ്മി​ഷ​ൻ റെഗു​ല​ർ, 2016 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി), പ​ഞ്ച​വ​ത്സ​ര ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ബി​എ എ​ൽ​എ​ൽ​ബി (2015 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി), പ​ഞ്ച​വ​ത്സ​ര ബി​എ എ​ൽ​എ​ൽ​ബി (20122014 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി), ബി​എ (ക്രി​മി​നോ​ള​ജി) എ​ൽ​എ​ൽ​ബി ഓ​ണേ​ഴ്സ് പ​ഞ്ച​വ​ത്സ​ര ഇ​ന്‍റ​ഗ്രേ​റ്റ​ഡ് (2011 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി), ബി​ബി​എ എ​ൽ​എ​ൽ​ബി ഓ​ണേ​ഴ്സ് (2017 അ​ഡ്മി​ഷ​ൻ റെഗു​ല​ർ, 2015, 2016 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി), പ​ഞ്ച​വ​ത്സ​ര ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഡ​ബി​ൾ ഡി​ഗ്രി ബി​ബി​എ എ​ൽ​എ​ൽ​ബി ഓ​ണേ​ഴ്സ് (2015 വ​രെ​യു​ള്ള അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി), പ​ഞ്ച​വ​ത്സ​ര ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഡ​ബി​ൾ ഡി​ഗ്രി ബി​കോം എ​ൽ​എ​ൽ​ബി ഓ​ണേ​ഴ്സ് (2017 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2015, 2016 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി), പ​ഞ്ച​വ​ത്സ​ര ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഡ​ബി​ൾ ഡി​ഗ്രി ബി​കോം എ​ൽ​എ​ൽ​ബി ഓ​ണേ​ഴ്സ് (2015 വ​രെ​യു​ള്ള അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം ന​വം​ബ​ർ മൂ​ന്ന്, ആ​റ്, ഒ​ൻ​പ​ത്, 11, 13, 16 തീ​യ​തി​ക​ളി​ൽ ന​ട​ക്കും. പ​രീ​ക്ഷ​കേ​ന്ദ്ര​ത്തി​ന് മാ​റ്റ​മി​ല്ല.

വൈ​വാ​വോ​സി

2019 ജൂ​ലൈ​യി​ൽ ന​ട​ന്ന ബി​ബി​എ ഓ​ഫ് കാ​ന്പ​സ് പ​രീ​ക്ഷ​യു​ടെ വൈ​വാ​വോ​സി, പ്രൊ​ജ​ക്്ട് മൂ​ല്യ​നി​ർ​ണ​യ പ​രീ​ക്ഷ​ക​ൾ 19ന് ​രാ​വി​ലെ 10 മു​ത​ൽ ഏ​റ്റു​മാ​നൂ​ർ ഏ​റ്റു​മാ​നൂ​ര​പ്പ​ൻ കോ​ള​ജി​ൽ ന​ട​ക്കും. വി​ദ്യാ​ർ​ഥി​ക​ൾ ഹാ​ൾ​ടി​ക്ക​റ്റു​മാ​യി കോ​ള​ജി​ൽ എ​ത്ത​ണം.

കേ​ന്ദ്രീ​കൃ​ത പ്ര​വേ​ശ​ന​ത്തി​നെ​തി​രാ​യ ഹ​ർ​ജി ഹൈ​ക്കോ​ട​തി ത​ള്ളി

സ​ർ​വ​ക​ലാ​ശാ​ല അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കു​ള്ള കേ​ന്ദ്രീ​കൃ​ത പ്ര​വേ​ശ​ന ന​ട​പ​ടി​ക്കെ​തി​രെ സ്വാ​ശ്ര​യ കോ​ള​ജ് മാ​നേ​ജ്മെ​ന്‍റ് അ​സോ​സി​യേ​ഷ​ൻ ന​ൽ​കി​യ ഹ​ർ​ജി ഹൈ​ക്കോ​ട​തി ത​ള്ളി. സ​ർ​വ​ക​ലാ​ശാ​ല മി​ക​ച്ച രീ​തി​യി​ൽ സു​താ​ര്യ​മാ​യി ന​ട​ത്തു​ന്ന കേ​ന്ദ്രീ​കൃ​ത പ്ര​വേ​ശ​ന പ്ര​ക്രി​യ​യ്ക്കെ​തി​രെ പ​രി​ഗ​ണി​ക്കാ​വു​ന്ന വാ​ദ​മു​ഖ​ങ്ങ​ൾ നി​ര​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്ന് നി​രീ​ക്ഷി​ച്ചാ​ണ് ജ​സ്റ്റി​സ് അ​നു ശി​വ​രാ​മ​ൻ സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് അ​നു​കൂ​ല​മാ​യി വി​ധി പ്ര​സ്താ​വി​ച്ച​ത്. സ്വാ​ശ്ര​യ കോ​ള​ജ് മാ​നേ​ജ്മെ​ന്‍റ് അ​സോ​സി​യേ​ഷ​ൻ ന​ൽ​കി​യ കേ​സി​നെ​ത്തു​ട​ർ​ന്ന് മൂ​ന്നാം അ​ലോ​ട്ട്മെ​ന്‍റ് പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ൽ കാ​ല​താ​മ​സം വ​ന്നി​രു​ന്നു. വി​ധി വ​ന്ന​തോ​ടെ ഇ​ന്ന​ലെ മൂ​ന്നാം അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു.