പരീക്ഷയെഴുതാൻ കഴിയാതിരുന്നവർക്കുള്ള പരീക്ഷകൾ 12 മുതൽ ആരംഭിക്കും
കോവിഡ് വ്യാപനത്തെത്തുടർന്ന് ആറാംസെമസ്റ്റർ യുജി സിബിസിഎസ് (റെഗുലർ, പ്രൈവറ്റ്) പരീക്ഷയെഴുതാൻ കഴിയാതിരുന്നവർക്കുള്ള പരീക്ഷകൾ 12 മുതൽ ആരംഭിക്കും. മാർച്ച് 20, 24, 26, 30 തീയതികളിൽ നടത്താനിരുന്ന (ജൂണ്‍ അഞ്ച്, ഒന്ന്, മൂന്ന്, ആറ് തീയതികളിലേക്ക് പിന്നീട് മാറ്റിയത്) ആറാം സെമസ്റ്റർ സിബിസിഎസ് (2017 അഡ്മിഷൻ റഗുലർ) പരീക്ഷകൾ യഥാക്രമം 12, 13, 14, 15 തീയതികളിൽ നടക്കും.
മാർച്ച് 20, 24, 26, 30, ഏപ്രിൽ ഒന്ന് തീയതികളിൽ നടത്താനിരുന്ന (ജൂണ്‍ അഞ്ച്, ഒന്ന്, മൂന്ന്, ആറ് തീയതികളിലേക്ക് പിന്നീട് മാറ്റിയത്) ആറാം സെമസ്റ്റർ യുജി സിബിസിഎസ് (2017 അഡ്മിഷൻ പ്രൈവറ്റ്) പരീക്ഷകൾ യഥാക്രമം 12, 13, 14, 15, 16 തീയതികളിൽ നടക്കും. വിശദവിവരം സർവകലാശാല വെബ്സൈറ്റിൽ.
പരീക്ഷഫലം
2019 ഒക്ടോബറിൽ നടന്ന മൂന്നാം സെമസ്റ്റർ സിബിസിഎസ് ബിഎ (മോഡൽ ഒന്ന്, രണ്ട്, മൂന്ന്, 2018 അഡ്മിഷൻ റഗുലർ, 2017 അഡ്മിഷൻ സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 15 വരെ www.mgu.ac.in എന്ന വെബ്സൈറ്റിലെ സ്റ്റുഡന്റ് പോർട്ടൽ ലിങ്ക് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം.
സിൻഡിക്കറ്റ് യോഗം
സിൻഡിക്കറ്റിന്റെ യോഗം 13നു രാവിലെ 10.30ന് സർവകലാശാല സിൻഡിക്കറ്റ് ഹാളിൽ നടക്കും.
ആർഎൽവി കോളജിൽ എംഎ പ്രവേശനം; അപേക്ഷിക്കാം
തൃപ്പൂണിത്തുറ ആർഎൽവി കോളജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സിൽ എംഎ വോക്കൽ, വീണ, വയലിൻ, മൃദംഗം, ഭരതനാട്യം, മോഹിനിയാട്ടം, കഥകളി വേഷം, കഥകളി സംഗീതം, ചെണ്ട, മദ്ദളം എന്നീ കോഴ്സുകളിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കാം. 15 വരെ അപേക്ഷ നൽകാം. വിശദവിവരം വെബ്സൈറ്റിൽ ലഭിക്കും.
ബിബിഎ എൽഎൽബി പ്രവേശനം; അപേക്ഷ 11 വരെ നൽകാം
സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിലെ പഞ്ചവത്സര ബിബിഎ എൽഎൽബിക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 11 വരെ നീട്ടി. cat.mgu.ac.in/BBALLB എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി രജിസ്റ്റർ ചെയ്യാം. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. 50 സീറ്റാണുള്ളത്. സർവകലാശാല അംഗീകരിച്ച ഹയർ സെക്കൻഡറി, പ്ലസ്ടു, അംഗീകൃത തത്തുല്യ പരീക്ഷ 45 ശതമാനം മാർക്കോടെ പാസായവർക്ക് അപേക്ഷിക്കാം. എസ്സി, എസ്ടി, ലക്ഷദ്വീപിൽ നിന്നുള്ള എസ്ടി അപേക്ഷകർക്ക് പരീക്ഷ ജയിച്ചാൽ മതി. എസ്ഇബിസി, ഒഇസി അപേക്ഷകർക്ക് യഥാക്രമം മൂന്ന്, അഞ്ച് ശതമാനം മാർക്കിൽ ഇളവുണ്ട്. പ്രായപരിധി: ജൂലൈ ഒന്നിന് 20 വയസിൽ താഴെ. എസ്സി, എസ്ടി, എസ്ഇബിസി, ഒഇസി അപേക്ഷകർക്ക് ഉയർന്ന പ്രായപരിധിയിൽ ഒരു വർഷത്തെ ഇളവ് ലഭിക്കും. ജനറൽ വിഭാഗത്തിന് 600രൂപയും എസ്സി, എസ്ടി വിഭാഗത്തിന് 300 രൂപയുമാണ് അപേക്ഷ ഫീസ്. വിശദവിവരം വെബ്സൈറ്റിൽ ലഭിക്കും. 04812310165.
ഐടി സെൽ ഡയറക്്ടർ, സീനിയർ സിസ്റ്റം അനലിസ്റ്റ് ഒഴിവ്
സർവകലാശാലയിൽ ഐടി സെൽ ഡയറക്്ടർ, സീനിയർ സിസ്റ്റം അനലിസ്റ്റ് എന്നീ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ താത്കാലികമായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. മൂന്നു വർഷത്തേക്കാണ് കരാറടിസ്ഥാനത്തിൽ താത്കാലിക നിയമനം. ഓരോ ഒഴിവാണുള്ളത്. 27നകം അപേക്ഷിക്കണം. വിശദവിവരം www.mgu.ac.in എന്ന സർവകലാശാല വെബ്സൈറ്റിൽ ലഭിക്കും. 0481 2733303.