ബികോം പരീക്ഷാഫലം
2019 ഒക്ടോബറിൽ നടന്ന മൂന്നാം സെമസ്റ്റർ സിബിസിഎസ് ബികോം (മോഡൽ ഒന്ന്,രണ്ട്,മൂന്ന്2018 അഡ്മിഷൻ റെഗുലർ, 2017 അഡ്മിഷൻ റീ അപ്പിയറൻസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 15 വരെ സർവകലാശാല വെബ്സൈറ്റിലെ ’സ്റ്റുഡന്റ് പോർട്ടൽ’ ലിങ്ക് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം.
സർട്ടിഫിക്കറ്റ് കോഴ്സ്
ഇന്റർയൂണിവേഴ്സിറ്റി സെന്റർ ഫോർ ഡിസെബിലിറ്റി സ്റ്റഡീസ് മനശാസ്ത്ര കൗണ്‍സിലിംഗ് വൈദഗ്ധ്യത്തിൽ 15 ദിവസത്തെ ഓണ്‍ലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് നടത്തുന്നു. മനശാസ്ത്ര കൗണ്‍സിലിംഗ്, നടപടിക്രമം, കൗണ്‍സിലിംഗ് വൈദഗ്ധ്യം, ഏതൊക്കെ മേഖലകളിൽ കൗണ്‍സിലിംഗ് നൽകണം തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസെടുക്കും. 9995582671.
എംബിഎ സീറ്റൊഴിവ്
സ്കൂൾ ഓഫ് മാനേജ്മെന്റ് ആൻഡ് ബിസിനസ് സ്റ്റഡീസിൽ എംബിഎ പ്രോഗ്രാമിൽ എസ്സി, എസ്ടി. വിഭാഗത്തിൽ സീറ്റൊഴിവുണ്ട്. ബാച്ചിലർ ബിരുദം നേടിയ യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അഞ്ചിന് രാവിലെ 10ന് സ്കൂൾ ഓഫീസിൽ എത്തണം. 0481 2732288.
കോളജുകൾ വിവരങ്ങൾ നൽകണം
സർവകലാശാല നടത്തിയ യുജി, പിജി പരീക്ഷകൾ കോവിഡ് വ്യാപനത്തെത്തുടർന്ന് എഴുതാൻ സാധിക്കാതെ പോയ വിദ്യാർഥികളുടെ പട്ടിക അതത് കോളജ് പ്രിൻസിപ്പൽമാർ ബന്ധപ്പെട്ട അസിസ്റ്റന്റ് രജിസ്ട്രാറുടെ ഇമെയിൽ വിലാസത്തിലേക്ക് അഞ്ചിനകം അയച്ചുനൽകണമെന്ന് പരീക്ഷ കണ്ട്രോളർ അറിയിച്ചു.