എംഫിൽ കെമിസ്ട്രി പരീക്ഷഫലം
2020 ഓഗസ്റ്റിൽ സ്കൂൾ ഓഫ് കെമിക്കൽ സയൻസസിൽ നടന്ന രണ്ടാം സെമസ്റ്റർ എംഫിൽ കെമിസ്ട്രി (ഇനോർഗാനിക്, ഓർഗാനിക്, ഫിസിക്കൽ, പോളിമർ സിഎസ്എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2019 ഒക്ടോബറിൽ നടന്ന മൂന്നാം സെമസ്റ്റർ എംഎസ്സി സ്റ്റാറ്റിസ്റ്റിക്സ് (അപ്ലൈഡ് റെഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്ടോബർ 12 വരെ സർവകലാശാല വെബ്സൈറ്റിലെ സ്റ്റുഡന്റ്സ് പോർട്ടൽ വഴി അപേക്ഷിക്കാം.
അധ്യാപകർക്ക് പരിശീലനം
സർവകലാശാലയിലെ യുജിസി സ്ട്രൈഡ് പദ്ധതിയുടെ ഭാഗമായി സർവകലാശാല പഠനവകുപ്പുകൾ, വിവിധ സെന്ററുകൾ, അഫിലിയേറ്റഡ് കോളജുകൾ എന്നിവിടങ്ങളിലെ സയൻസ്, സോഷ്യൽ സയൻസ് അധ്യാപകർക്കായി ആധുനിക ഓണ്‍ലൈൻ അധ്യാപന രീതികളിൽ പരിശീലനം നൽകുന്നു. ഒക്ടോബർ 12 മുതൽ 16 വരെയാണ് കോഴ്സിന്റെ കാലയളവ്. പങ്കെടുക്കാൻ താല്പര്യമുള്ള അധ്യാപകർക്ക് ഒക്ടോബർ ആറിനകം സർവകലാശാല വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷൻ ലിങ്ക്: https://bit.ly/35DVf8F.