ഉന്നതവിദ്യാഭ്യാസത്തിന് ഒബിസി സ്കോളർഷിപ്
തിരുവനന്തപുരം: സംസ്ഥാനത്തിന് പുറത്തെ ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ അഖിലേന്ത്യാ അടിസ്ഥാനത്തിൽ നടത്തുന്ന തെരഞ്ഞെടുപ്പ് രീതി പ്രകാരം ഐഐടി, ഐഐഎം, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ മെറിറ്റ്/ റിസർവേഷൻ പ്രകാരം പ്രവേശനം ലഭിച്ച് ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകൾക്ക് പഠിക്കുന്ന ഒബിസി വിഭാഗം വിദ്യാർത്ഥികളിൽ നിന്നും പോസ്റ്റ്മെട്രിക് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. വിശദമായ വിജ്ഞാപനവും അപേക്ഷാഫോമും www.bcdd.kerala.gov.in ൽ ലഭിക്കും.