സെപ്റ്റംബർ എട്ടിന് പുനഃരാരംഭിക്കുന്ന നാലാം സെമസ്റ്റർ സിബിസിഎസ്എസ്/സിആർസിബിസിഎസ്എസ്, അഞ്ചാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എൽഎൽബി പരീക്ഷകൾക്ക് വിദ്യാർഥികളുടെ സൗകര്യാർഥം സർവകലാശാല പരിധിക്ക് പുറത്ത് കാലിക്കറ്റ് സർവകലാശാലയുടെ കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജി (ഐഇടി), തേഞ്ഞിപ്പാലത്ത് പരീക്ഷാകേന്ദ്രം അനുവദിച്ചിട്ടുണ്ട്. താത്പര്യമുള്ള വിദ്യാർഥികൾ എത്രയും പെട്ടെന്ന് അവരവരുടെ candidate code, programme&core subject, parent college, new college opted, , പരീക്ഷാ വിഷയങ്ങൾ എന്നിവ ക്രമമായും വ്യക്തമായും കാണിച്ച് അപേക്ഷകൾ താഴെ പറയുന്ന ഇമെയിൽ മുഖാന്തിരം സർവകലാശാലയെ അറിയിക്കണം. അവസാന തീയതി ഇന്ന്.
CBCSS
[email protected] [email protected].
LLB
[email protected] ടൈംടേബിൾ ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എംഎ അറബിക്, സംസ്കൃതം സ്പെഷൽ എന്നീ പരീക്ഷകളുടെ വൈവ എട്ടിന് ആരംഭിക്കും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
നാലാം സെമസ്റ്റർ എംഎസ്സി മൈക്രോബയോളജി കോഴ്സിന്റെ പ്രാക്ടിക്കൽ 14ന് ആരംഭിക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനിയറിംഗ്, കാര്യവട്ടത്തെ നാലാം സെമസ്റ്റർ ബിടെക് ഡിഗ്രി റെഗുലർ പരീക്ഷയുടെ (2018 സ്കീം) ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാകേന്ദ്രങ്ങൾ ഒന്‍പതിന് ആരംഭിക്കുന്ന ബിഎ പാർട്ട് ഒന്നും രണ്ടും (ആന്വൽ സ്കീം) ഡിഗ്രി സപ്ലിമെന്ററി പരീക്ഷയുടെ (സെപ്റ്റംബർ 2019 സെഷൻ) പരീക്ഷാകേന്ദ്രങ്ങളുടെ വിശദവിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ. ഗവ.കോളജ്, നെടുമങ്ങാട് അപേക്ഷിച്ച ആണ്‍കുട്ടികൾ ഗവ.കോളജ്, ആറ്റിങ്ങലും, പെണ്‍കുട്ടികൾ ഗവ.വിമൻസ് കോളജ്, തിരുവന്തപുരത്തും ഓൾ സെയിന്റ്സ് കോളജ്, തിരുവനന്തപുരം അപേക്ഷിച്ച പെണ്‍കുട്ടികൾ ഗവ.വിമൻസ് കോളജ് തിരുവനന്തപുരത്തും ഗവ.വിമൻസ് കോളജ് തിരുവനന്തപുരം അപേക്ഷിച്ച ആണ്‍കുട്ടികൾ എംജി കോളജ്, തിരുവനന്തപുരത്തും ഗവ.സംസ്കൃത കോളജ് തിരുവനന്തപുരം അപേക്ഷിച്ച വിദ്യാർഥികൾ കെഎൻഎം ആർട്സ് ആൻഡ് സയൻസ് കോളജ്, കാഞ്ഞിരംകുളത്തും (സെൽഫ് ഫിനാൻസിംഗ്) കെഎൻഎം ഗവ.കോളജ്, കാഞ്ഞിരംകുളം അപേക്ഷിച്ച വിദ്യാർഥികൾ കെഎൻഎം ആർട്സ് ആൻഡ് സയൻസ് കോളജ് കാഞ്ഞിരംകുളത്തും (സെൽഫ് ഫിനാൻസിംഗ്) ഇക്ബാൽ കോളജ്, പെരിങ്ങമ്മല അപേക്ഷിച്ച വിദ്യാർഥികൾ എം.ജി കോളജ്, തിരുവനന്തപുരം മാർ ഈവാനിയോസ് കോളജ്, തിരുവനന്തപുരം അപേക്ഷിച്ച വിദ്യാർഥികൾ എസ്.എൻ കോളജ്, ചെന്പഴന്തിയിലും യൂണിവേഴ്സിറ്റി കോളജ്, തിരുവനന്തപുരം അപേക്ഷിച്ച വിദ്യാർഥികൾ എ.ജെ.കോളജ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി, തോന്നയ്ക്കലും ഡി.ബി.കോളജ്, ശാസ്താംകോട്ട, എഫ്എൻഎം കോളജ്, കൊല്ലം, ബിജെഎം കോളജ്, ചവറ, എസ്എൻ കോളജ് ഫോർ വിമൻ, കൊല്ലം എന്നിവ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച വിദ്യാർഥികൾ എസ് എൻ കോളജ്, കൊല്ലത്തും എസ് എൻ കോളജ്, ചേർത്തല, സെന്റ് ജോസഫ്സ് കോളജ് ഫോർ വിമൻ, ആലപ്പുഴ എന്നിവ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച വിദ്യാർഥികൾ എസ്ഡി കോളജ്, ആലപ്പുഴയിലും പരീക്ഷ എഴുതണം. മറ്റു വിദ്യാർഥികൾ അവർ അപേക്ഷിച്ച പരീക്ഷാകേന്ദ്രങ്ങളിൽ തന്നെ പരീക്ഷ എഴുതണം. ഓഫ്ലൈൻ വിദ്യാർഥികൾ ഹാൾടിക്കറ്റ് പുതുക്കിയ പരീക്ഷാകേന്ദ്രങ്ങളിൽ നിന്നും കൈപ്പറ്റി അവിടെത്തന്നെ പരീക്ഷ എഴുതണം. ഈ അറിയിപ്പ് റെഗുലർ വിദ്യാർഥികൾക്ക് ബാധകമല്ല.
2020 ജൂലൈ ഏഴിന് ആരംഭിക്കാനിരുന്നതും മാറ്റിവച്ചതുമായ ഒന്നും രണ്ടും വർഷ ബികോം ആന്വൽ സ്കീം (സപ്ലിമെന്ററി മാത്രം) പാർട്ട് ഒന്ന്, രണ്ട് പരീക്ഷകൾ ഒന്‍പതിന് പുനഃരാരംഭിക്കുന്നു. പുതുക്കിയ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. പ്രസ്തുത പരീക്ഷയ്ക്ക് യൂണിവേഴ്സിറ്റി കോളജ്, തിരുവനന്തപുരം അപേക്ഷിച്ച എല്ലാ വിദ്യാർഥികളും ബിഷപ്പ് യേശുദാസൻ സിഎസ്ഐ ആർട്സ് ആന്റ് സയൻസ് കോളജ്, മുളയറ, നെടുമങ്ങാടും എസ്.എൻ കോളജ്, പുനലൂർ അപേക്ഷിച്ച എല്ലാ വിദ്യാർഥികളും എൻഎസ്എസ് കോളജ്, നിലമേലും ഇക്ബാൽ കോളജ്, പെരിങ്ങമ്മല, മാർ ഈവാനിയോസ് കോളജ്, നാലാഞ്ചിറ എന്നീ കോളജുകളിൽ അപേക്ഷിച്ചിരുന്ന എല്ലാ വിദ്യാർഥികളും എം.ജി കോളജ്, തിരുവനന്തപുരത്തും എൽഎസ്സി മലപ്പുറം, എൽഎസ്സി കണ്ണൂർ, സെന്റ് മൈക്കിൾസ് കോളജ്, ചേർത്തല എന്നിവിടങ്ങളിലെ എല്ലാ വിദ്യാർഥികളും എസ്എൻ കോളജ്, ചേർത്തലയിലും എസ്ഡി കോളജ്, ആലപ്പുഴ, സെന്റ്.ജോസഫ്സ് കോളജ് ഫോർ വിമൻ, ആലപ്പുഴ എന്നിവിടങ്ങളിലെ പാർട്ട് രണ്ട് മോഡേണ്‍ ലാംഗ്വേജ് പരീക്ഷയ്ക്ക് അപേക്ഷിച്ചവർ മാത്രം എസ്.എൻ.കോളജ്, ചേർത്തലയിൽ പരീക്ഷ എഴുതണം. എസ്ഡി കോളജ്, ആലപ്പുഴ, സെന്റ് ജോസഫ്സ് കോളജ് എന്നിവിടങ്ങളിലെ പാർട്ട് ഒന്ന് ഇംഗ്ലീഷ് പരീക്ഷ എഴുതുന്നവർക്ക് പരീക്ഷാകേന്ദ്രത്തിൽ മാറ്റമില്ല. ഫാത്തിമ മാതാ നാഷണൽ കോളജ്, കൊല്ലം അപേക്ഷിച്ച എല്ലാ വിദ്യാർഥികളും ടികെഎം ആർട്സ് ആൻഡ് സയൻസ് കോളജ്, കൊല്ലത്തും ഗവ.സംസ്കൃത കോളജ്, തിരുവനന്തപുരത്തെ എല്ലാ വിദ്യാർഥികളും കോളജ് ഓഫ് അപ്ലൈഡ് സയൻസ് ധനുവച്ചപുരത്തും ഗവ.കോളജ്, നെടുമങ്ങാടിലെ എല്ലാ വിദ്യാർഥികളും ശ്രീ.സത്യസായ് ആർട്സ് ആന്റ് സയൻസ് കോളജ്, തോന്നയ്ക്കലും എസ്എൻ കോളജ്, ചാത്തന്നൂരിലെ എല്ലാ വിദ്യാർഥികളും എംഎം എൻഎസ്എസ് കോളജ്, കൊട്ടിയത്തും ബിജെഎം ഗവ.കോളജ്,ചവറയിലെ എല്ലാ വിദ്യാർഥികളും എസ്.എൻ.കോളജ്, കൊല്ലത്തും പരീക്ഷ എഴുതണം. മറ്റുള്ള പരീക്ഷാകേന്ദ്രങ്ങൾക്ക് മാറ്റമില്ല. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. വിശദവിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നന്പർ 9947027361, 9497588222.
2020 ജൂലൈ ഏഴിന് ആരംഭിക്കാനിരുന്നതും മാറ്റിവച്ചതുമായ ബിഎസ്സി ആന്പൽ സ്കീം (സപ്ലിമെന്ററി) പാർട്ട് ഒന്ന്, രണ്ട്, മൂന്ന് സബ്സിഡിയറി സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് അക്കൗണ്ടിംഗ് പരീക്ഷകൾ ഒന്‍പതിന് പുനഃരാരംഭിക്കും. ഈ പരീക്ഷയ്ക്ക് കാര്യവട്ടം എസ്ഡിഇ, തിരുവനന്തപുരം, ടികെഎം കോളജ്, കൊല്ലം എസ്ഡി കോളജ്, ആലപ്പുഴ എന്നിവിടങ്ങൾ മാത്രമായിരിക്കും പരീക്ഷാകേന്ദ്രങ്ങൾ. യൂണിവേഴ്സിറ്റി കോളജ്, തിരുവനന്തപുരം, ഗവ.സംസ്കൃത കോളജ്, തിരുവനന്തപുരം, ഗവ.ആർട്സ് കോളജ്, തിരുവനന്തപുരം, ഗവ.കോളജ്, ആറ്റിങ്ങൽ, വിടിഎം എൻഎസ്എസ് ധനുവച്ചപുരം, ഗവ.കോളജ്, നെടുമങ്ങാട്, ക്രിസ്റ്റ്യൻ കോളജ്, കാട്ടാക്കട, എം.ജി കോളജ് തിരുവനന്തപുരം, ഗവ.വിമൻസ് കോളജ് തിരുവനന്തപുരം എന്നിവിടങ്ങൾ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ കാര്യവട്ടം എസ്ഡിഇയിൽ നിന്നും ഹാൾടിക്കറ്റ് വാങ്ങി അവിടെത്തന്നെ പരീക്ഷ എഴുതണം. എസ്.എൻ കോളജ്, കൊല്ലം, എംഎസ്എം കോളജ്, കായംകുളം, ബിജെഎം കോളജ്, ചവറ, സെന്റ്.സ്റ്റീഫൻസ് കോളജ് പത്തനാപുരം എന്നിവിടങ്ങൾ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ ടികെഎം കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ് കൊല്ലത്ത് നിന്നും ഹാൾടിക്കറ്റ് വാങ്ങി അവിടെത്തന്നെ പരീക്ഷ എഴുതണം. സെന്റ് മൈക്കിൾസ് കോളജ്, ചേർത്തല പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ എസ്ഡി കോളജ്, ആലപ്പുഴയിൽ നിന്നും ഹാൾടിക്കറ്റ് വാങ്ങി അവിടെത്തന്നെ പരീക്ഷ എഴുതണം.
പഠനവകുപ്പുകളിലേക്കുള്ള പി.ജി പ്രവേശനം കോവിഡ്19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേരള സർവകലാശാലയുടെ കീഴിലുള്ള പഠന ഗവേഷണ വകുപ്പുകളിലേക്കുള്ള സിഎസ്എസ് പി.ജി പ്രവേശനം ബിരുദ പരീക്ഷയുടെ മാർക്ക് അടിസ്ഥാനമാക്കി നടത്താൻ തീരുമാനിച്ചു. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് ഏഴു മുതൽ 21 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മുൻപ് അപേക്ഷ സമർപ്പിച്ചവർ മാർക്ക് അപ്ലോഡ് ചെയ്യണം. വിശദവിവരങ്ങൾ www.admissions.keralauniversity.ac.in
വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാഫീസ് ഏഴാം സെമസ്റ്റർ ബിടെക് ഡിഗ്രി (2008 സ്കീം) സപ്ലിമെന്ററി/ മേഴ്സിചാൻസ് (സെപ്റ്റംബർ 2020) പരീക്ഷയുടെ ഓണ്‍ലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. പിഴകൂടാതെ 16വരെയും 150 രൂപ പിഴയോടെ 18വരെയും 400 രൂപ പിഴയോടെ 22വരെയും അപേക്ഷിക്കാം. മേഴ്സിചാൻസ് വിദ്യാർഥികൾ സർവകലാശാലയിൽ നേരിട്ട് അപേക്ഷിക്കുക. വിശദവിവരങ്ങൾ വെബ്സറ്റിൽ.
ഏഴാം സെമസ്റ്റർ ബിടെക് ഡിഗ്രി (2013 സ്കീം) സപ്ലിമെന്ററി/സെഷണൽ ഇംപ്രൂവ്മെന്റ് (സെപ്റ്റംബർ 2020) പരീക്ഷയുടെ ഓണ്‍ലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. പിഴ കൂടാതെ 14വരെയും 150 രൂപ പിഴയോടെ 17 വരെയും 400 രൂപ പിഴയോടെ 22വരെയും അപേക്ഷിക്കാം. സെഷണൽ ഇംപ്രൂവ്മെന്റ് വിദ്യാർഥികൾ സർവകലാശാലയിൽ നേരിട്ട് അപേക്ഷിക്കുക. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം 2020 ജൂണിൽ നടത്തിയ ആറാം സെമസ്റ്റർ ബിഎ ഓണേഴ്സ് ഡിഗ്രി പ്രോഗ്രാം ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ (2017 അഡ്മിഷൻ റെഗുലർ/20152016 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 16വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ഡിസംബർ 2019ൽ നടത്തിയ മൂന്നാം സെമസ്റ്റർ എംഎ മലയാളം, എംഎസ്സി സുവോളജി (റെഗുലർ ആൻഡ് സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്പരിശോധനയ്ക്കും അപേക്ഷിക്കാനുള്ള അവസാന തീയതി പിന്നീട് അറിയിക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.