ആറാം സെമസ്റ്റർ ബിരുദ പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു
മാർച്ചിൽ നടത്തിയ ആറാം സെമസ്റ്റർ സിബിസിഎസ് ബിഎസ്സി (2017 അഡ്മിഷൻ റെഗുലർ, 2014, 2015, 2016 അഡ്മിഷൻ സപ്ലിമെന്ററി, 2013 അഡ്മിഷൻ മേഴ്സിചാൻസ്), ബിഎ (എഫ്ഡിപി സിബിസിഎസ്) (2014 അഡ്മിഷൻ മുതൽ 2017 അഡ്മിഷൻ വരെ) എന്നീ പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓണ്‍ലൈനായി സെപ്റ്റംബർ 16 വരെ അപേക്ഷിക്കാം. പ്രൊവിഷണൽ സർട്ടിഫിക്കറ്റുകൾ അതതു കോളജുകളിൽ സെപ്റ്റംബർ 23 നു ശേഷം ലഭ്യമാക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പുതുക്കിയ പരീക്ഷാതീയതി
നാലാം സെമസ്റ്റർ സിആർ സിബിസിഎസ് ബിഎ, ബിഎസ്സി, ബികോം, ബിപിഎ, ബിബിഎ, ബിസിഎ, ബിഎംഎസ്, ബിവോക്, ബിഎ ഓണേഴ്സ് പരീക്ഷകൾ സെപ്റ്റംബർ 8, 11, 14 തീയതികളിലായി നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.