തിരുവനന്തപുരം: കേരള സർവകലാശാല സെപ്റ്റംബറിൽ ആരംഭിക്കുന്ന എംസിഎ ആറാം സെമസ്റ്റർ റെഗുലർ ആൻഡ് സപ്ലിമെന്ററി (2015 സ്കീം), ആറാം സെമസ്റ്റർ സപ്ലിമെന്ററി (2011 സ്കീം 2014 അഡ്മിഷൻ മാത്രം) എന്നീ പരീക്ഷകളുടെ രജിസ്ട്രേഷൻ ഇന്ന് ആരംഭിക്കും. പിഴകൂടാതെ 21വരെയും 150 രൂപ പിഴയോടെ 25 വരെയും 400 രൂപ പിഴയോടെ 27 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
രണ്ടാം സെമസ്റ്റർ ബിഎ/ബിഎസ്സി/ബികോം/ബിപിഎ/ബിബിഎ/ബിസിഎ/ബിഎംഎസ്/ബിഎസ്ഡബ്ല്യൂ/ബിവോക് മേഴ്സിചാൻസ് രണ്ടാം സെമസ്റ്റർ (2013 അഡ്മിഷൻ) പരീക്ഷകൾക്ക് 22 വരെയും 150 രൂപ പിഴയോടെ 25 വരെയും 400 രൂപ പിഴയോടെ 27 വരെയും ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. പരീക്ഷാടൈംടേബിൾ പിന്നീട് പ്രസിദ്ധീകരിക്കും.