തിരുവനന്തപുരം: കേരള സർവകലാശാല 2019 ഡിസംബറിൽ നടന്ന മൂന്നാം സെമസ്റ്റർ എംഎ ഫിലോസഫി, എച്ച്ആർഎം, ബിസിനസ് ഇക്കണോമിക്സ്, പബ്ലിക് അഡ്മിനിസ്ട്രേഷൻ, എംഎസ്സി സൈക്കോളജി, ജിയോഗ്രഫി (റെഗുലർ ആൻഡ് സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിക്കാനുളള തീയതി പിന്നീട് അറിയിക്കും.