കരിയര്‍ വെബിനാര്‍ 12ന്
കാലടി: സംസ്കൃത സര്‍വകലാശാല ഉപരിപഠനത്തിന് ഒരുങ്ങുവന്നര്ക്കായി യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ 12ന് സൗജന്യ കരിയര്‍ വെബിനാര്‍ നടത്തും.
പ്ലസ് ടുവിന് ശേഷം ഉപരിപഠന കോഴ്സുകളും ജോലി സാധ്യതകളും എന്ന വിഷയത്തില്‍ ഉച്ചകഴിഞ്ഞ് 2.30 നാണ് സെമിനാര്‍. കരിയര്‍ വിദഗ്ധനും റിട്ട. ഡെപ്യൂട്ടി ചീഫുമായ എം.വി. പോളച്ചന് ക്ലാസുകള്‍ നയിക്കും. താത്പര്യമുള്ളവർ 11ന് മുന്‍പായി 8078857553, 8281353316 നമ്പറുകളില്‍ രജിസ്റ്റര്‍ ചെയ്യണം.