പരീക്ഷ കേന്ദ്രത്തിനു മാറ്റം
15 മുതൽ പത്തനംതിട്ട കാതോലിക്കേറ്റ് കോളജിൽ നടത്താനിരുന്ന പരീക്ഷകൾ കോഴഞ്ചേരി സെന്റ് തോമസ് കോളജിൽ നടക്കും. കാതോലിക്കേറ്റ് കോളജ് പരീക്ഷകേന്ദ്രമായവർ കോഴഞ്ചേരി സെന്റ് തോമസ് കോളജിൽ പരീക്ഷയെഴുതണം. കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.
എംഫിൽ സീറ്റൊഴിവ്
സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിലെ (201920) എംഫിൽ പ്രോഗ്രാമിൽ എസ്ടി വിഭാഗത്തിൽ രണ്ട് സീറ്റൊഴിവുണ്ട്. എംഎഡ്. പ്രോഗ്രാമിന് 60 ശതമാനം മാർക്ക് നേടിയവർക്ക് അപേക്ഷിക്കാം. എസ്ടി വിഭാഗത്തിന്റെ അഭാവത്തിൽ എസ്സി വിഭാഗത്തെയും അവരുടെ അഭാവത്തിൽ ഒഇസി വിഭാഗത്തെയും പരിഗണിക്കും. വിദ്യാർഥികൾ 16നു രാവിലെ 11ന് യോഗ്യത, ജാതി, മറ്റ് രേഖകൾ സഹിതം പഠനവകുപ്പിൽ എത്തണം. എസ്സി, എസ്ടി വിഭാഗത്തിന് 400 രൂപയും ഒഇസി വിഭാഗത്തിന് 800 രൂപയുമാണ് ഫീസ്. കോഷൻ ഡിപ്പോസിറ്റായി 1420 രൂപ അടയ്ക്കണം. വിശദവിവരത്തിന് ഫോണ്: 04812731042.
സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിക്കാം
2019 സെപ്തംബറിൽ നടന്ന ഒന്നാം വർഷ മാസ്റ്റർ ഓഫ് സയൻസ് മെഡിക്കൽ മൈക്രോബയോളജി (നോണ് സിഎസ്എസ്) റഗുലർ, സപ്ലിമെന്ററി പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് 21 വരെ അപേക്ഷിക്കാം.
വെബിനാർ 21ന്
പ്ലസ്ടുവിനുശേഷം ഉപരിപഠനത്തിന് തയാറെടുക്കുന്ന വിദ്യാർഥികൾക്കായി യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ ഉപരിപഠന കോഴ്സുകളെക്കുറിച്ചും ജോലി സാധ്യതകളെക്കുറിച്ചും വെബിനാർ സംഘടിപ്പിക്കുന്നു. 21ന് ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കുന്ന വെബിനാറിൽ പങ്കെടുക്കാൻ താല്പര്യമുള്ള വിദ്യാർഥികൾ 17ന് വൈകുന്നേരം അഞ്ചിനകം 04812731025 എന്ന ഫോണ് നന്പറിൽ രജിസ്റ്റർ ചെയ്യണം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 150 പേർക്കാണ് അവസരം ലഭിക്കുക.