ഒന്നാം സെമസ്റ്റർ ബിഎച്ച്എം (2019 അഡ്മിഷൻ റെഗുലർ, സപ്ലിമെന്ററി), അഫിലിയേറ്റഡ് കോളജുകളിലെ നാലാം സെമസ്റ്റർ എൽഎൽബി (റെഗുലർ, സപ്ലിമെന്ററി), മൂന്നാം സെമസ്റ്റർ ഐഎംസിഎ (2018 അഡ്മിഷൻ റെഗുലർ, 2017 അഡ്മിഷൻ സപ്ലിമെന്ററി) ഡിഡിഎംസിഎ (2014 മുതൽ 2016 വരെയുള്ള അഡ്മിഷൻ സപ്ലിമെന്ററി), ഒന്നാം സെമസ്റ്റർ ഐഎംസിഎ (2019 അഡ്മിഷൻ റെഗുലർ, 2017, 2018 അഡ്മിഷൻ സപ്ലിമെന്ററി) ഒന്നാം സെമസ്റ്റർ ഡിഡിഎംസിഎ (2014 മുതൽ 2016 വരെയുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ മാറ്റിവച്ചു.
പരീക്ഷാതീയതി അഫിലിയേറ്റഡ് കോളജുകളിലെയും സീപാസിലെയും നാലാം സെമസ്റ്റർ ബിഎഡ് (2018 അഡ്മിഷൻ റഗുലർ, സപ്ലിമെന്ററിദ്വിവത്സരം) പരീക്ഷ 22 മുതൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ.
അപേക്ഷാതീയതി തൃപ്പൂണിത്തുറ ആർഎൽവി കോളജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സിലെ രണ്ടാം സെമസ്റ്റർ എംഎഫ്എ (2018 അഡ്മിഷൻ റഗുലർ, സപ്ലിമെന്ററി2017 അഡ്മിഷൻ ഒഴികെ) പരീക്ഷയ്ക്ക് 13 വരെയും 525 രൂപ പിഴയോടെ 14 വരെയും 1050 രൂപ സൂപ്പർ ഫൈനോടെ 15 വരെയും അപേക്ഷിക്കാം.
പരീക്ഷാഫലം 2019 ഡിസംബറിൽ സ്കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സിൽ നടന്ന ഒന്നാം സെമസ്റ്റർ എംഫിൽ പൊളിറ്റിക്സ് ആൻഡ് ഇന്റർനാഷണൽ റിലേഷൻസ് (സിഎസ്എസ് 201819 ബാച്ച്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2019 ജൂണിൽ നടന്ന രണ്ടാം സെമസ്റ്റർ എംകോം (സിഎസ്എസ് റഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 21 വരെ ഓണ്ലൈനായി അപേക്ഷിക്കാം.
വെബിനാർ നടത്തി ലൈഫ് ലോംഗ് ലേണിംഗ് ആനഡ് എക്സ്റ്റൻഷൻ വകുപ്പിന്റെയും ഒഹായോ സ്റ്റേറ്റ് സർവകലാശാലയുടെയും ആഭിമുഖ്യത്തിൽ ’മണ്ണും ആഹാരവും സുസ്ഥിര കൃഷിയും’ എന്ന വിഷയത്തിൽ വെബിനാർ നടത്തി. വൈസ് ചാൻസലർ പ്രഫ. സാബു തോമസ് ഉദ്ഘാടനം ചെയ്തു. 2020 ലെ ലോക ഫുഡ് പ്രൈസ് ജേതാവായ പ്രഫ. രത്തൻലാൽ മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ ഓഫ് ബയോസയൻസിലെ അധ്യാപകൻ ഡോ. ജെ.ജി. റേ അധ്യക്ഷത വഹിച്ചു. വകുപ്പ് മേധാവി കെ.എ. മഞ്ജുഷ, ജൈവകൃഷി പ്രചാരകനായ കെ.വി. ദയാൽ എന്നിവർ സംസാരിച്ചു.
ടിസി, സിസി തപാലിൽ ലഭിക്കും സ്കൂൾ ഓഫ് ഡിസ്റ്റൻസ് എജ്യുക്കേഷനിൽ വിവിധ കോഴ്സുകൾ പൂർത്തീകരിച്ച 2018 വരെയുള്ളവർക്ക് ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, സ്വഭാവ സർട്ടിഫിക്കറ്റ് എന്നിവ തപാൽ മുഖേന ലഭിക്കുന്നതിന് അപേക്ഷിക്കാം. തപാൽ ചെലവ് ഈടാക്കി ടിസി, സിസി എന്നിവ ലഭ്യമാകുന്നതിന്
[email protected] എന്ന ഇമെയിലിലേക്ക് അപേക്ഷ നൽകാം. 0481 2730491.
...