നാലാം സെമസ്റ്റർ എംഎഡ് എക്സ്റ്റേണൽ പരീക്ഷകൾ 13 മുതൽ നടക്കും
സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിലെ നാലാം സെമസ്റ്റർ എംഎഡ് (സിഎസ്എസ് 20182020) എക്സ്റ്റേണൽ പരീക്ഷകൾ 13 മുതൽ നടക്കും. എട്ടുവരെയും 525 രൂപ പിഴയോടെ ഒന്പതുവരെയും അപേക്ഷിക്കാം. 1400 രൂപയാണ് പരീക്ഷ ഫീസ്. സർവകലാശാല ഇപേയ്മെന്റ് പോർട്ടൽ വഴിയാണ് ഫീസടയ്ക്കേണ്ടത്. എസ്സി, എസ്ടി, ഒഇസി വിദ്യാർഥികൾ ഫീസടയ്ക്കേണ്ടതില്ല.
പിഎച്ച്ഡി രജിസ്ട്രേഷന് അപേക്ഷിക്കാം
പിഎച്ച്ഡി രജിസ്ട്രേഷന് (2020 അഡ്മിഷൻ) അപേക്ഷ ക്ഷണിച്ചു. ബിരുദാനന്തര ബിരുദ ഫലം പ്രതീക്ഷിക്കുന്നവർക്കും അപേക്ഷിക്കാം.
എംജിയു പിഎച്ച്ഡി എൻട്രൻസ് 2020ന് അപേക്ഷിക്കുന്നവർ ഇപ്പോൾ രജിസ്ട്രേഷൻ സമർപ്പിക്കേണ്ടതില്ല.
വിശദവിവരങ്ങളും അപേക്ഷഫോമും സർവകലാശാല വെബ്സൈറ്റിൽ ലഭിക്കും.
പരീക്ഷാഫലം
2020 ഫെബ്രുവരിയിൽ സർവകലാശാല സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎഡ് (സിഎസ്എസ്, 20192021 ബാച്ച്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2019 നവംബറിൽ സ്കൂൾ ഓഫ് ലെറ്റേഴ്സിൽ നടന്ന ഒന്നാം സെമസ്റ്റർ എംഫിൽ മലയാളം, എംഫിൽ ഇംഗ്ലീഷ്, എംഫിൽ തിയറ്റർ ആർട്സ് (സിഎസ്എസ് 20182020 ബാച്ച് ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2019 ഒക്ടോബറിൽ നടന്ന നാലാം സെമസ്റ്റർ എംഎസ്സി സുവോളജി (സ്പെഷൽ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 21 വരെ ഓണ്ലൈനായി അപേക്ഷിക്കാം.
ഇന്റർവ്യൂ എട്ടിന്
സ്കൂൾ ഓഫ് മാനേജ്മെന്റ് ആൻഡ് ബിസിനസ് സ്റ്റഡീസിൽ കംപ്യൂട്ടർ ലാബ് ഇൻ ചാർജിനെ കരാറടിസ്ഥാനത്തിൽ താത്കാലികമായി നിയമിക്കുന്നു. ഒരൊഴിവാണുള്ളത്. വോക്ഇൻഇന്റർവ്യൂ എട്ടിന് ഉച്ചകഴിഞ്ഞ് രണ്ടിന് അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിൽ നടക്കും.
ഒരു വർഷത്തേക്കാണ് നിയമനം. മാസം 15000 രൂപ ലഭിക്കും. താല്പര്യമുള്ളവർ പ്രായം, യോഗ്യത, ജാതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡാറ്റയും സഹിതം രാവിലെ 11.30ന് എഡി എ നാല് സെക്ഷനിൽ ഹാജരാകണം.
വിശദവിവരം www.mg u.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും. 04812733303.
സിൻഡിക്കറ്റ് യോഗം എട്ടിന്
സിൻഡിക്കറ്റിന്റെ യോഗം എട്ടിന് രാവിലെ 10.30ന് സിൻഡിക്കറ്റ് ഹാളിൽ നടക്കും. പുതിയ സിൻഡിക്കറ്റ് ചുമതലയേറ്റതിനു ശേഷമുള്ള ആദ്യയോഗമാണിത്.