എൽഎൽബി: കോളജ് മാറ്റത്തിന് അപേക്ഷിക്കാം
തിരുവനന്തപുരം : കോഴിക്കോട് ഗവൺമെന്റ് ലോ കോളജിൽ പഞ്ചവത്സര ബിബിഎ എൽഎൽബി (ഓണേഴ്സ്/ത്രിവത്സര എൽഎൽബി (യൂണിറ്ററി) കോഴ്സുകളിലെ (ഈവൻ സെമസ്റ്ററുകളിൽ) ഒഴിവുളള സീറ്റുകളിൽ ഇടയ്ക്ക് പഠനം നിർത്തിയവർക്ക് പുനഃപ്രവേശനത്തിനും തൃശൂർ ഗവ. ലോ കോളജിൽ പഠിച്ചു കൊണ്ടിരിക്കുന്നവർക്ക് കോളജ് മാറ്റത്തിനും പത്തിന് വൈകിട്ട് മൂന്നു വരെ അപേക്ഷിക്കാം. അപേക്ഷാഫോറവും മറ്റു വിവരങ്ങളും കോളജ് ലൈബ്രറിയിൽ ലഭിക്കും.