University News
നാ​​ലാം സെ​​മ​​സ്റ്റ​​ർ എ​​ൽ​​എ​​ൽ​​ബി പ​​രീ​​ക്ഷ; അ​​ത​​ത് ജി​​ല്ല​​യി​​ൽ പ​​രീ​​ക്ഷ​​യെ​​ഴു​​താ​​ൻ അ​​പേ​​ക്ഷി​​ക്കാം
ജൂ​​ലൈ 10ന് ​​ആ​​രം​​ഭി​​ക്കു​​ന്ന നാ​​ലാം സെ​​മ​​സ്റ്റ​​ർ ബി​​എ എ​​ൽ​​എ​​ൽ​​ബി, ബി​​കോം എ​​ൽ​​എ​​ൽ​​ബി, ബി​​ബി​​എ എ​​ൽ​​എ​​ൽ​​ബി വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് അ​​വ​​ർ താ​​മ​​സി​​ക്കു​​ന്ന ജി​​ല്ല​​യി​​ൽ പ്ര​​ത്യേ​​ക പ​​രീ​​ക്ഷ​​കേ​​ന്ദ്ര​​ത്തി​​ൽ പ​​രീ​​ക്ഷ​​യെ​​ഴു​​തു​​ന്ന​​തി​​ന് അ​​പേ​​ക്ഷി​​ക്കാം.

റെ​​ഗു​​ല​​ർ വി​​ദ്യാ​​ർ​​ഥി​​ക​​ൾ പ​​ഠി​​ക്കു​​ന്ന കോ​​ളേ​​ജി​​ലെ പ്രി​​ൻ​​സി​​പ്പ​​ലി​​നാ​​ണ് അ​​പേ​​ക്ഷ ന​​ൽ​​കേ​​ണ്ട​​ത്. പ്രി​​ൻ​​സി​​പ്പ​​ൽ അ​​പേ​​ക്ഷ​​ക​​ൾ ക്രോ​​ഡീ​​ക​​രി​​ച്ച് വി​​വ​​ര​​ങ്ങ​​ൾ ar2 [email protected] എ​​ന്ന ഇ​​മെ​​യി​​ൽ വി​​ലാ​​സ​​ത്തി​​ൽ 27ന് ​​വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന​​കം ന​​ൽ​​ക​​ണം. ക്രോ​​ഡീ​​ക​​രി​​ച്ച് ന​​ൽ​​കേ​​ണ്ട മാ​​തൃ​​ക വെ​​ബ്സൈ​​റ്റി​​ൽ ല​​ഭ്യ​​മാ​​ണ്.

സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​യെ​​ഴു​​തു​​ന്ന​​വ​​ർ പേ​​ര്, റ​​ഗു​​ല​​ർ ര​​ജി​​സ്റ്റ​​ർ ന​​ന്പ​​ർ, മു​​ന്പ് പ​​രീ​​ക്ഷ​​യെ​​ഴു​​തി​​യ കേ​​ന്ദ്രം, നി​​ല​​വി​​ൽ പ​​രീ​​ക്ഷ​​യെ​​ഴു​​തു​​ന്ന വി​​ഷ​​യ​​ങ്ങ​​ൾ, നി​​ല​​വി​​ൽ പ​​രീ​​ക്ഷ​​യെ​​ഴു​​താ​​ൻ തെ​​ര​​ഞ്ഞെ​​ടു​​ക്കു​​ന്ന കേ​​ന്ദ്രം എ​​ന്നി​​വ​​യ​​ട​​ക്ക​​മു​​ള്ള അ​​പേ​​ക്ഷ ar22 [email protected] എ​​ന്ന ഇ​​മെ​​യി​​ൽ വി​​ലാ​​സ​​ത്തി​​ൽ 27 വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന​​കം ന​​ൽ​​ക​​ണം.
പ​രീ​ക്ഷാകേ​ന്ദ്ര​ങ്ങ​ളു​ടെ പ​​ട്ടി​​ക സ​ർ‌​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ.

പ്രോഗ്രാം അ​​സോ​​സി​​യേ​​റ്റ് ഒ​​ഴി​​വ്; അ​​പേ​​ക്ഷ 27 വ​​രെ

ഡ​​യ​​റ​​ക്​​ട​റേ​​റ്റ് ഫോ​​ർ അ​​പ്ലൈ​​ഡ് ഷോ​​ർ​​ട്​​ടേം പ്രോ​​ഗ്രാം​​സി​​ൽ (ഡി​​എ​​എ​​സ്പി) പ്രോ​​ഗ്രാം അ​​സോ​​സി​​യേ​​റ്റി​​ന്‍റെ ഒ​​ഴി​​വു​​ണ്ട്. ക​​രാ​​റ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ഒ​​രു വ​​ർ​​ഷ​​ത്തേ​​ക്കാ​​ണ് നി​​യ​​മ​​നം. dasp@m gu.ac.in എ​​ന്ന ഇ​​മെ​​യി​​ൽ വി​​ലാ​​സ​​ത്തി​​ൽ ബ​​യോ​​ഡാ​​റ്റ സ​​ഹി​​തം 27 വ​​രെ അ​​പേ​​ക്ഷി​​ക്കാം.
വി​​ശ​​ദ​​വി​​വ​​രം ww w.mgu.ac. in എ​​ന്ന വെ​​ബ്സൈ​​റ്റി​​ൽ ല​​ഭി​​ക്കും. ഫോ​​ണ്‍: 04812731066.

അ​​പേ​​ക്ഷാതീ​​യ​​തി

ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​ഫി​​ൽ ഫി​​സി​​ക്ക​​ൽ എ​​ജ്യൂ​​ക്കേ​​ഷ​​ൻ (2017 അ​​ഡ്മി​​ഷ​​ൻ) പ​​രീ​​ക്ഷ​​യു​​ടെ പ്രോ​​ജ​​ക്്ട്് മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും വൈ​​വാ​​വോ​​സി​​ക്കും ജൂ​​ലൈ ആ​​റു​​വ​​രെ​​യും 525 രൂ​​പ പി​​ഴ​​യോ​​ടെ ഏ​​ഴു​​വ​​രെ​​യും 1050 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ എ​​ട്ടു​​വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം.

പ​​രീ​​ക്ഷ​​ാഫ​​ലം

2019 ഡി​​സം​​ബ​​റി​​ൽ സ്കൂ​​ൾ ഓ​​ഫ് ടൂ​​റി​​സം സ്റ്റ​​ഡീ​​സി​​ൽ ന​​ട​​ത്തി​​യ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​ടി​​ടി​​എം (റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി സി​​എ​​സ്എ​​സ് 20192021 ബാ​​ച്ച്) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

2018 ന​​വം​​ബ​​റി​​ൽ സ്കൂ​​ൾ ഓ​​ഫ് ഗാ​​ന്ധി​​യ​​ൻ തോ​​ട്ട് ആ​​ൻ​​ഡ് ഡെ​​വ​​ല​​പ്മെ​​ന്‍റ് സ്റ്റ​​ഡീ​​സി​​ൽ ന​​ട​​ത്തി​​യ നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ ഗാ​​ന്ധി​​യ​​ൻ സ്റ്റ​​ഡീ​​സ്, എം​​എ ഡെ​​വ​​ല​​പ്മെ​​ന്‍റ് സ്റ്റ​​ഡീ​​സ് (സി​​എ​​സ്എ​​സ് 20162018 ബാ​​ച്ച്) പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

2019 ഡി​​സം​​ബ​​റി​​ൽ ന​​ട​​ന്ന ആ​​റാം സെ​​മ​​സ്റ്റ​​ർ എ​​ൽ​​എ​​ൽ​​ബി (പ​​ഞ്ച​​വ​​ത്സ​​രം, 20072010 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി, 2006 അ​​ഡ്മി​​ഷ​​ൻ ആ​​ദ്യ മേ​​ഴ്സി ചാ​​ൻ​​സ്, 2006ന് ​​മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ ര​​ണ്ടാം മേ​​ഴ്സി ചാ​​ൻ​​സ്) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

ക​​ർ​​ശ​​ന സ​​ന്ദ​​ർ​​ശ​​ക നി​​യ​​ന്ത്ര​​ണം

കൊ​​വി​​ഡ് 19 വ്യാ​​പ​​ന​​ത്തി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ൽ ക​​ർ​​ശ​​ന സ​​ന്ദ​​ർ​​ശ​​ക നി​​യ​​ന്ത്ര​​ണം ഏ​​ർ​​പ്പെ​​ടു​​ത്തി. ഉ​​ത്ത​​ര​​ക്ക​​ട​​ലാ​​സ് സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും വി​​വി​​ധ ആ​​വ​​ശ്യ​​ങ്ങ​​ൾ​​ക്കും സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ൽ നി​​ന്ന് അ​​റി​​യി​​പ്പ് ന​​ൽ​​കി​​യ​​വ​​ർ​​ക്ക് മാ​​ത്ര​​മേ പ്ര​​വേ​​ശ​​നം ന​​ൽ​​കൂ. മ​​റ്റ് സ​​ന്ദ​​ർ​​ശ​​ക​​രെ അ​​നു​​വ​​ദി​​ക്കി​​ല്ല.
...