ആദ്യ ഓണ്‍ലൈൻ പിഎച്ച്ഡി വൈവ ഇന്ന്
ഓണ്‍ലൈനിലൂടെ നടത്തുന്ന ആദ്യ പിഎച്ച്ഡി വൈവയും ഓപ്പണ്‍ ഡിഫൻസും ഇന്നു സർവകലാശാലയിൽ നടക്കും.
രാവിലെ 11ന് സ്കൂൾ ഓഫ് എണ്‍വയോണ്‍മെന്റൽ സയൻസസിൽ എസ്. ശ്രീധന്യയും ഉച്ചകഴിഞ്ഞ് 2.30ന് സി.എസ്. ഷാലു മോനും ഓണ്‍ലൈനായി പിഎച്ച്ഡി പബ്ലിക് ഡിഫൻസ് നടത്തി വൈവയ്ക്കു ഹാജരാകും.
കോവിഡ് പ്രതിസന്ധമൂലമാണ് ഗവേഷകർക്ക് ഓപ്പണ്‍ ഡിഫൻസിനും പബ്ലിക് വൈവയ്ക്കും ഓണ്‍ലൈൻ സൗകര്യമൊരുക്കിയത്. വൈവയും ഓപ്പണ്‍ ഡിഫൻസും ഒരു മണിക്കൂറിൽ കുറയാൻ പാടില്ല.
പരീക്ഷാഫലം
2019 മേയിലെ രണ്ടാം സെമസ്റ്റർ ബിബിഎ, ബിസിഎ, ബിബിഎം ബിഎഫ്ടി, ബിഎസ്ഡബ്ല്യൂ,ബിടിടിഎം, സിബിസിഎസ് (മോഡൽ മൂന്ന് 2018 അഡ്മിഷൻ റെഗുലർ, 2017 അഡ്മിഷൻ റീ അപ്പിയറൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 2019 നവംബറിൽ ഡോ. കെ.എൻ. രാജ് സ്റ്റഡി സെന്റർസ്റ്റേറ്റ് ഫിനാൻഷ്യൽ റിലേഷൻസിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംഎ ഇക്കണോമിക്സ്(സോഷ്യൽ സയൻസസ് ഫാക്കൽറ്റിസിഎസ്എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പ്രാക്ടിക്കൽ
2020 ഫെബ്രുവരിയിൽ നടന്ന അഞ്ചാം സെമസ്റ്റർ ബിഎഫ്ടി (സിബിസിഎസ് 2017 അഡ്മിഷൻ റീഅപ്പിയറൻസ്) പരീക്ഷയുടെ പ്രാക്്ടിക്കൽ 23ന് ചങ്ങനാശേരി അസംപ്ഷൻ കോളജിൽ നടക്കും. ടൈം ടേബിൾ വെബ്സൈറ്റിൽ.
ഒാൺലൈൻ യോഗ
യോഗ ദിനാചരണത്തോടനുബന്ധിച്ച് 21ന് രാവിലെ നാലു മുതൽ ഏഴു വരെ എംജി ലൈഫ് ലോംഗ് ലേണിംഗ് ആൻഡ് എക്സ്റ്റൻഷൻ പഠനവകുപ്പ് മെഗാ ഓണ്‍ലൈൻ പരിപാടി സംഘടിപ്പിക്കും.
രാവിലെ അഞ്ചിന് വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ് രാജ്യാന്തര യോഗാ ദിനാചരണം ഉദ്ഘാടനം ചെയ്യും.
ഫോൺ: 9745605979, 9074908369.