University News
ഇ-​ഹെ​ല്‍​പ്പ് പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു
തേ​ഞ്ഞി​പ്പ​ലം : വി​ദ്യാ​ർ​ഥി​ക​ള്‍​ക്ക് യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ല്‍ വ​രാ​തെ ത​ന്നെ വി​വി​ധ സേ​വ​ന​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ ല​ഭി​ക്കു​ന്ന​തി​നും അ​പേ​ക്ഷ​ക​ളു​ടെ ത​ല്‍​സ്ഥി​തി അ​റി​യു​ന്ന​തി​നും ഇ​ഹെ​ല്‍​പ്പ് പ​ദ്ധ​തി തു​ട​ങ്ങി. http://support.uoc.ac.in എ​ന്ന വെ​ബ്‌​സൈ​റ്റി​ലൂ​ടെ വി​വ​ര​ങ്ങ​ള്‍ അ​റി​യാം. [email protected] എ​ന്ന അ​ഡ്ര​സി​ലേ​ക്ക് ഇ​മെ​യി​ല്‍ ചെ​യ്താ​ലും വി​വ​ര​ങ്ങ​ള്‍ ല​ഭി​ക്കും. സൈ​റ്റി​ല്‍ സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ വി​വി​ധ സേ​വ​ന​ങ്ങ​ളെ​ക്കു​റി​ച്ച വി​ശ​ദ​മാ​യ ചോ​ദ്യ​ങ്ങ​ളും ഉ​ത്ത​ര​ങ്ങ​ളും FAQ യി​ല്‍ ഉ​ണ്ട്. കൂ​ടാ​തെ പു​തി​യ കാ​ര്യ​ങ്ങ​ള്‍ ചോ​ദി​ക്കു​ന്ന​തി​നു​ള്ള സെ​ക്ഷ​നും ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​ത്ത​രം അ​ന്വേ​ഷ​ണ​ങ്ങ​ള്‍ പ​രീ​ക്ഷാ​ഭ​വ​ന്‍ , ജ​ന​റ​ല്‍ ആ​ൻ​ഡ് അ​ക്ക​ഡേ​മി​ക് വി​ഭാ​ഗം, റി​സ​ര്‍​ച്ച് ഡ​യ​റ​ക്ട​ര്‍, അ​ഡ്മി​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍, ഇ​ക്വ​വ​ല​ന്‍​സി തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് ക​ണ​ക്ട് ചെ​യ്യും. 24 മ​ണി​ക്കൂ​റി​ല്‍ മ​റു​പ​ടി ല​ഭി​ക്ക​ത്ത​ക്ക രീ​തി​യി​ലാ​ണ് ഇ​ഹെ​ല്‍​പ്പ് പ​ദ്ധ​തി ആ​വി​ഷ്‌​ക​രി​ച്ചി​രി​ക്കു​ന്ന​ത്. കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല കം​പ്യൂ​ട്ട​ര്‍ സെ​ന്‍റ​റാ​ണ് പ​ദ്ധ​തി ത​യ്യാ​റാ​ക്കി​യ​ത്. ഇ​ഹെ​ല്‍​പ്പ് പ​ദ്ധ​തി പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ര്‍ ഡോ.​സി.​സി.​ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ല്‍ ര​ജി​സ്ട്രാ​ര്‍ ഡോ.​സി.​എ​ല്‍.​ജോ​ഷി, കം​പ്യൂ​ട്ട​ര്‍ സെ​ന്‍റ​ര്‍ ഡ​യ​റ​ക്ട​ര്‍ ഡോ.​വി.​എ​ല്‍.​ല​ജീ​ഷ്, പ​ബ്ലി​ക് റി​ലേ​ഷ​ന്‍​സ് ഓ​ഫീ​സ​ര്‍ ഒ.​മു​ഹ​മ്മ​ദ​ലി, സി.​ജ്യോ​തി​കു​മാ​ര്‍, ഗി​രീ​ഷ് ഷേ​ണാ​യി, ന​സീ​മു​ദ്ദീ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.
More News