ആറാം സെമസ്റ്റർ ബിവോക് പരീക്ഷകൾ മാർച്ച് 16 മുതൽ
ആറാം സെമസ്റ്റർ ബിവോക് (2017 അഡ്മിഷൻ റെഗുലർ, 20142016 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ മാർച്ച് 16 മുതൽ ആരംഭിക്കും. 25 വരെയും 525 രൂപ പിഴയോടെ 26 വരെയും 1050 രൂപ സൂപ്പർഫൈനോടെ 27 വരെയും അപേക്ഷിക്കാം.
അപേക്ഷ തീയതി
ഒന്നാം സെമസ്റ്റർ എംഎച്ച്ആർഎം (2018 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയ്ക്ക് 24 വരെയും 525 രൂപ പിഴയോടെ 25 വരെയും 1050 രൂപ സൂപ്പർഫൈനോടെ 26 വരെയും അപേക്ഷിക്കാം.
വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 45 രൂപ വീതം (പരമാവധി 210 രൂപ) സിവി ക്യാന്പ് ഫീസായി പരീക്ഷഫീസിനു പുറമെ അടയ്ക്കണം.
മൂല്യനിർണയ ക്യാന്പ്
വിവിധ എൽഎൽബി പരീക്ഷകളുടെ മൂല്യനിർണയ ക്യാന്പ് 24, 25 തീയതികളിൽ എറണാകുളം ഗവണ്മെന്റ് ലോ കോളജിൽ നടക്കും.
എംഫിൽ പ്രവേശന പരീക്ഷ 27ന്
സ്കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആൻഡ് ഡെവലപ്മെന്റ് സ്റ്റഡീസിലെ 201920 അധ്യയന വർഷത്തെ എംഫിൽ ഗാന്ധിയൻ സ്റ്റഡീസ്, ഡെവലപ്മെന്റ് സ്റ്റഡീസ് കോഴ്സിന്റെ പ്രവേശന പരീക്ഷ 27ന് രാവിലെ 10ന് പഠനവകുപ്പിൽ നടക്കും. ഫോൺ: 04812731039
എംബിഎ പ്രവേശനം
സ്കൂൾ ഓഫ് മാനേജ്മെന്റ് ആൻഡ് ബിസിനസ് സ്റ്റഡീസിൽ 202022 അധ്യയന വർഷത്തേക്കുള്ള എംബിഎ കോഴ്സിന്റെ പ്രവേശനത്തിന് ഓണ്‍ലൈനായി മാർച്ച് 20 വരെ അപേക്ഷിക്കാം. വിശദവിവരം www.a dmission.mgu.ac.in, www.smb smgu.org എന്നീ വെബ്സൈറ്റുകളിൽ.
എംഫിൽ പ്രവേശന ഫലം
സ്കൂൾ ഓഫ് ലെറ്റേഴ്സിലെ 201920 അധ്യയന വർഷത്തെ എംഫിൽ മലയാളം, ഇംഗ്ലീഷ്, തിയേറ്റർ ആർട്സ് വിഷയങ്ങളിലെ പ്രവേശന പരീക്ഷഫലം പ്രസിദ്ധീകരിച്ചു. വെബ്സൈറ്റിൽ ലഭിക്കും.