University News
എൻജിനിയറിംഗ് കോളജില്‍ അധ്യാപക ഒഴിവ്
കാലിക്കട്ട് യൂണിവേഴ്‌സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനിയറിംഗ് ആൻഡ് ടെക്‌നോളജിയിലെ ഇലക്‌ട്രിക്കല്‍ ആൻഡ് ഇലക്‌ട്രോണിക്‌സ് വകുപ്പില്‍ അധ്യാപക തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് 24ന് വാക്ഇന്‍ഇന്‍റര്‍വ്യൂ നടത്തും. വിവരങ്ങള്‍ www.cuiet.info വെബ്‌സൈറ്റില്‍.

എസ്ഡിഇ സ്‌പോര്‍ട്‌സ് ഫെസ്റ്റ് 22ന്

വിദൂരവിദ്യാഭ്യാസ വിഭാഗം വിദ്യാര്‍ഥികള്‍ക്കായുള്ള സ്‌പോര്‍ട്‌സ് ഫെസ്റ്റ് 22ന് സര്‍വകലാശാലാ സിന്തറ്റിക് ട്രാക്കില്‍ നടക്കും. സിന്തറ്റിക് നെയില്‍ ഉള്ള സ്‌പൈക്കുകള്‍ ധരിച്ച വിദ്യാര്‍ഥികളെ മാത്രമേ മത്സരത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കുകയുള്ളൂ എന്ന് എസ്ഡിഇ പത്രക്കുറിപ്പില്‍ അറിയിച്ചു.

ബിഎസ് സി കെമിസ്ട്രി എക്‌സാമിനേഴ്‌സ് മീറ്റിംഗ്

ആറാം സെമസ്റ്റര്‍ ബിഎസ്‌സി കെമിസ്ട്രി ഏപ്രില്‍ 2020 പ്രാക്ടിക്കല്‍ പരീക്ഷയുടെ എക്‌സാമിനേഴ്‌സ് മീറ്റിംഗിന് തൃശൂര്‍ ജില്ലയിലെ കോളജുകളിലെ കെമിസ്ട്രി അധ്യാപകര്‍ മാര്‍ച്ച് നാലിന് 10.30ന് തൃശൂര്‍ സെന്‍റ് തോമസ് കോളജില്‍ ഹാജ രാകണം.

പിഎസ്‌സി അറബിക് ഓറിയന്‍റേഷന്‍ ക്ലാസ്

പിഎസ്‌സി പരീക്ഷാ (അറബിക്എല്‍പി, എച്ച്എസ്എ, കോളജിയേറ്റ്) ഓറിയന്‍റേഷന്‍ ക്ലാസ് 23ന് രാവിലെ 9.30ന് സര്‍വകലാശാലാ അറബിക് പഠനവിഭാഗം ഹാളില്‍ നടക്കും. താത്പര്യമുള്ളവര്‍ ബന്ധപ്പെടുക: 9061100170, 9746035040.

ബിബിഎഎല്‍എല്‍ബി വൈവ

എട്ടാം സെമസ്റ്റര്‍ ബിബിഎഎല്‍എല്‍ബി മാനേജ്‌മെന്‍റ് പ്രോജക്ട് വൈവ ഷെഡ്യൂള്‍ വെബ്‌സൈറ്റില്‍.

ബിപിഎഡ് എക്‌സ്റ്റേണല്‍ പ്രാക്ടിക്കല്‍

മൂന്നാം സെമസ്റ്റര്‍ ബിപിഎഡ് എക്‌സ്റ്റേണല്‍ പ്രാക്ടിക്കല്‍ പരീക്ഷയുടെ ഷെഡ്യൂള്‍ വെബ്‌സൈറ്റില്‍.

പുനര്‍മൂല്യനിര്‍ണയ ഫലം

പത്താം സെമസ്റ്റര്‍ ബിബിഎഎല്‍എല്‍ബി, ആറാം സെമസ്റ്റര്‍ എല്‍എല്‍ബി (യൂണിറ്ററി) നവംബര്‍ 2019 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം വെബ്‌സൈറ്റില്‍‌. ഉത്തരക്കടലാസ് തിരിച്ചറിയാനാഗ്രഹിക്കുന്നവര്‍ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടണം.
More News