University News
പ്രാ​ക്ടി​ക്ക​ൽ
2019 ഡി​സം​ബ​റി​ൽ ന​ട​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ, 2020 ജ​നു​വ​രി​യി​ൽ ന​ട​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ 28, മാ​ർ​ച്ച് ര​ണ്ട്, നാ​ല്, ആ​റ് തീ​യ​തി​ക​ളി​ൽ അ​ത​തു പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.


ഐ​എം​കെ എം​ബി​എ അ​ഡ്മി​ഷ​ൻ അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു

സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് കീ​ഴി​ൽ കാ​ര്യ​വ​ട്ടം കാ​ന്പ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​തും സി​എ​സ്ആ​ർ 2019 പ്ര​കാ​രം സ​ർ​ക്കാ​ർ ത​ല​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച ബി​സി​ന​സ് സ്കൂ​ളു​ക​ളി​ൽ ഒ​ന്നാ​മ​തു​മാ​യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് കേ​ര​ള​യി​ൽ (ഐ​എം​കെ), സി​എ​സ്എ​സ് സ്ട്രീ​മി​ൽ, എം​ബി​എ (ജ​ന​റ​ൽ), എം​ബി​എ (ടൂ​റി​സം) കോ​ഴ്സു​ക​ളി​ലേ​ക്ക് ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു. അ​പേ​ക്ഷാ​ർ​ഥി​ക്ക് 2019 ന​വം​ബ​റി​ന് ശേ​ഷം ക​ര​സ്ഥ​മാ​ക്കി​യ സാ​ധു​വാ​യ KMAT/CAT/CMAT സ്കോ​ർ കാ​ർ​ഡ് ഉ​ണ്ടാ​യി​രി​ക്ക​ണം. www.admissions.keralauniversity.ac.in എ​ന്ന സ​ർ​വ​ക​ലാ​ശാ​ല പോ​ർ​ട്ട​ൽ വ​ഴി 2020 ഏ​പ്രി​ൽ ഒ​ന്നി​ന് വൈ​കു​ന്നേ​രം അ​ഞ്ച്‌​വ​രെ അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കും. പ്ര​സ്തു​ത തീ​യ​തി​ക്ക് മു​ൻ​പാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന മു​ഴു​വ​ൻ അ​പേ​ക്ഷാ​ർ​ഥി​ക​ളെ​യും 2020 ഏ​പ്രി​ൽ 22, 23, 24 തീ​യ​തി​ക​ളി​ൽ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന ഗ്രൂ​പ്പ് ഡി​സ്ക​ഷ​ൻ, പേ​ഴ്സ​ണ​ൽ ഇ​ന്‍റ​ർ​വ്യൂ എ​ന്നി​വ​യ്ക്കാ​യി ക്ഷ​ണി​ക്കു​ന്ന​തും, പ്ര​വേ​ശ​ന പ​രീ​ക്ഷ (80 ശ​ത​മാ​നം), ഗ്രൂ​പ്പ് ഡി​സ്ക​ഷ​ൻ, പേ​ഴ്സ​ണ​ൽ ഇ​ന്‍റ​ർ​വ്യൂ (20 ശ​ത​മാ​നം) എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ റാ​ങ്ക് ലി​സ്റ്റ് ത​യാ​റാ​ക്കി മേ​യ് 11 ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും. തു​ട​ർ​ന്ന് മേ​യ് 25 ന് ​ഐ​എം​കെ​യു​ടെ കാ​ര്യ​വ​ട്ടം കാ​ന്പ​സി​ൽ കൗ​ണ്‍​സി​ലിം​ഗ് ന​ട​ത്തു​ന്ന​തും അ​തി​ൻ​പ്ര​കാ​രം ജൂ​ണ്‍ ഒ​ന്നി​ന് ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തു​മാ​യി​രി​ക്കും.

ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ന് 600 രൂ​പ​യും, എ​സ്‌​സി/​എ​സ്ടി വി​ഭാ​ഗ​ത്തി​ന് 300 രൂ​പ​യു​മാ​ണ്. പ്രോ​സ്പെ​ക്ട​സ്, അ​പേ​ക്ഷാ ഫോം ​എ​ന്നി​വ​യു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ​ക്ക് സ​ർ​വ​ക​ലാ​ശാ​ല പോ​ർ​ട്ട​ൽ സ​ന്ദ​ർ​ശി​ക്കു​ക.

സീ​റ്റ് ഒ​ഴി​വ്

അ​റ​ബി വി​ഭാ​ഗം ന​ട​ത്തു​ന്ന ഡി​പ്ലോ​മ ഇ​ൻ ക​മ്മ്യൂ​ണി​ക്കേ​റ്റീ​വ് അ​റ​ബി​ക് ര​ണ്ടാം ബാ​ച്ചി​ലേ​ക്ക് സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. താ​ൽ​പ​ര്യ​മു​ള്ള​വ​ർ കാ​ര്യ​വ​ട്ട​ത്തു​ള്ള അ​റ​ബി​ക് പ​ഠ​ന​വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ടു​ക. ഫോ​ണ്‍: 0471 2308346, 9446827141.