ബിഎസ് സി പാരാമെഡിക്കല്‍ പരീക്ഷ അപേക്ഷ
കാലിക്കട്ട് സര്‍വകലാശാല മൂന്നാം വര്‍ഷ ബിഎസ് സി മെഡിക്കല്‍ മൈക്രോബയോളജി, മെഡിക്കല്‍ ബയോകെമിസ്ട്രി, മെഡിക്കല്‍ ലാബറട്ടറി ടെക്നോളജി റഗുലര്‍ / സപ്ലിമെന്ററി പരീക്ഷയ്ക്ക് 2013 പ്രവേശനം മാത്രം (2012 സ്കീം സപ്ലിമെന്ററി വിദ്യാര്‍ഥികള്‍ക്ക്) പിഴകൂടാതെ അപേക്ഷിക്കാനുള്ള ലിങ്ക് യഥാക്രമം ഫെബ്രുവരി 14, 15 തിയതികളില്‍ ലഭ്യമാവും.
പരീക്ഷാ അപേക്ഷ
അദീബെ ഫാസില്‍ പ്രിലിമിനറി ഒന്ന്, രണ്ട് വര്‍ഷം (2016 സിലബസ്, ദ്വിവത്സരം) റഗുലര്‍/ സപ്ലിമെന്ററി, അവസാന വര്‍ഷം (2007 സിലബസ്) സപ്ലിമെന്ററി പരീക്ഷക്ക് പിഴകൂടാതെ 26 വരെയും 170 രൂപ പിഴയോടെ 28 വരെയും ഫീസടച്ച് 29 വരെ രജിസ്റ്റര്‍ ചെയ്യാം. അവസാന വര്‍ഷ (2007 സിലബസ്) വിദ്യാര്‍ഥികള്‍ സാധാരണ ഫോമിലും മറ്റുള്ളവര്‍ ഓണ്‍ലൈനിലുമാണ് അപേക്ഷിക്കേണ്ടത്. വിവരങ്ങള്‍ വെബ്സൈറ്റില്‍.
കാലിക്കട്ട് സര്‍വകലാശാല പഠനവകുപ്പിലെ നാലാം സെമസ്റ്റര്‍ എംഎ/ എംഎസ് സി/ എംകോം/ എംബിഎ/ എംഎ ജേര്‍ണലിസം ആൻഡ് മാസ് കമ്യൂണിക്കേഷന്‍/ എംലിബ് ഐഎസ് സി/ എംസിജെ/ എംടിഎ (2016 മുതല്‍ പ്രവേശനം മാത്രം) റഗുലര്‍ / സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് പിഴകൂടാതെ 25 വരെയും 170 രൂപ പിഴയോടെ 26 വരെയും ഫീസടച്ച് 28 വരെ രജിസ്റ്റര്‍ ചെയ്യാം.
കാലിക്കട്ട് സര്‍വകലാശാല നാലാം സെമസ്റ്റര്‍ എംഎ/ എംഎസ് സി/ എംകോം/ എംഎസ്ഡബ്ല്യൂ/ എംസിജെ/ എംടിടിഎം/ എംബിഇ/ എംടിഎച്ച്എം (സിയുസിഎസ്എസ്) (2016 മുതല്‍ പ്രവേശനം) റഗുലര്‍ / സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് പിഴകൂടാതെ 24 വരെയും 170 രൂപ പിഴയോടെ 25 വരെയും ഫീസടച്ച് 27 വരെ രജിസ്റ്റര്‍ ചെയ്യാം. പരീക്ഷ മാര്‍ച്ച് 23ന് ആരംഭിക്കും.
ഒന്നാം സെമസ്റ്റര്‍ എംഎസ് സി ഫോറന്‍സിക് സയന്‍സ് (സിസിഎസ്എസ്, 2019 പ്രവേശനം മാത്രം) റഗുലര്‍ പരീക്ഷക്ക് പിഴകൂടാതെ 17 വരെയും 170 രൂപ പിഴയോടെ 18 വരെയും ഫീസടച്ച് 19 വരെ രജിസ്റ്റര്‍ ചെയ്യാം. പരീക്ഷ 26ന് ആരംഭിക്കും.
ഒന്നാം സെമസ്റ്റര്‍ ബിബിഎ എല്‍എല്‍ബി (ഓണേഴ്സ്) റഗുലര്‍, ഒന്നാം സെമസ്റ്റര്‍ എല്‍എല്‍ബി യൂണിറ്ററി (ത്രിവത്സരം) റഗുലര്‍ പരീക്ഷയ്ക്ക് പിഴകൂടാതെ 24 വരെയും 170 രൂപ പിഴയോടെ 26 വരെയും ഫീസടച്ച് 28 വരെ രജിസ്റ്റര്‍ ചെയ്യാം.