അക്യുപ്രഷര്‍ ആന്‍ഡ് ഹോളിസ്റ്റിക് ഹെല്‍ത്ത് കെയര്‍ കോഴ്സുകള്‍
കൊച്ചി: സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍ കേരളം എസ്ആര്‍സി കമ്യൂണിറ്റി കോളജ് വഴി സംഘടിപ്പിക്കുന്ന അക്യുപ്രഷര്‍ ആന്‍ഡ് ഹോളിസ്റ്റിക് ഹെല്‍ത്ത് കെയര്‍ സര്‍ട്ടിഫിക്കറ്റ് (ആറു മാസം) ഡിപ്ലോമ(ഒരു വര്‍ഷം) കോഴ്സുകളുടെ 2020 ബാച്ചിലേക്ക് മാര്‍ച്ച് 10 വരെ അപേക്ഷിക്കാം. ഔഷധ രഹിത ചികിത്സാ സമ്പ്രദായമായ അക്യുപ്രഷര്‍ ആന്‍ഡ് ഹോളിസ്റ്റിക് ഹെല്‍ത്ത് കെയര്‍ കോഴ്സുകളുടെ വിശദാംശങ്ങള്‍ wwws.rccc.in വെബ്സൈറ്റിലും ലഭ്യമാണ്. അതതു ജില്ലകളിലെ സ്റ്റഡി സെന്ററുകളില്‍ കോണ്ടാക്ട് ക്ലാസുകള്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04712325101.