മാറ്റിവച്ച മലയാളം പരീക്ഷകളുടെ പുതുക്കിയ തിയതികള്‍
അഫിലിയേറ്റഡ് കോളജ്/വിദൂരവിദ്യാഭ്യാസം/പ്രൈവറ്റ് രജിസ്ട്രേഷന് ഒന്നാം സെമസ്റ്റര്‍ യുജി. റഗുലര്‍ (സിബിസിഎസ്എസ്)/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് (സിയുസിബിസിഎസ്എസ്) മലയാളം (കോമണ്‍ കോഴ്സ്, കോര്‍ കോഴ്സ്, കോംപ്ലിമെന്ററി കോഴ്സ്) മാറ്റിവച്ച പരീക്ഷകളുടെ പുതുക്കിയ തിയതികള്‍ വെബ്സൈറ്റില്‍.
സിഡിഎംആര്പിയില് ഒഴിവ്
കാലിക്കട്ട് സര്‍വകലാശാല സിഡിഎംആര്പിയിലേക്ക് കരാറടിസ്ഥാനത്തില്‍ ഡവലപ്മെന്റല്‍ സൈക്കോതെറാപ്പിസ്റ്റ് അപേക്ഷ ക്ഷണിച്ചു. രണ്ട് ഒഴിവുകളുണ്ട്. ബയോഡാറ്റ, ഫോട്ടോ, അറ്റസ്റ്റ് ചെയ്ത മാര്‍ക്ക് ഷീറ്റ്, സര്‍ട്ടിഫിക്കറ്റുകള്‍, മറ്റ് രേഖകള്‍ എന്നിവ സഹിതം ഡയറക്ടര്‍ സിഡിഎംആര്‍പി, ഡിപ്പാര്‍ട്ടുമെന്റ് ഓഫ് സൈക്കോളജി, യൂണിവേഴ്സിറ്റി ഓഫ് കാലിക്കട്ട് , 673635 എന്ന വിലാസത്തില്‍ ഫെബ്രുവരി മൂന്നിന് രണ്ടിനകം ലഭിക്കണം. പ്രതിമാസ മൊത്ത വേതനം: 33,000 രൂപ. വിവരങ്ങള്‍ വെബ്സൈറ്റില്‍.
ബിഎഫ്എ പരീക്ഷാ അപേക്ഷ
കാലിക്കട്ട് സര്‍വകലാശാലയുടെ തൃശൂര്‍ ഗവ. കോളജ് ഓഫ് ഫൈന്‍ ആര്‍ട്സിലെ ഒന്ന്, അവസാന വര്‍ഷ ബിഎഫ്എ പരീക്ഷയ്ക്ക് പിഴകൂടാതെ ഫെബ്രുവരി 12 വരെയും 170 രൂപ പിഴയോടെ ഫെബ്രുവരി 14 വരെയും ഫീസടച്ച് ഫെബ്രുവരി 15 വരെ രജിസ്റ്റര്‍ ചെയ്യാം.
പരീക്ഷാഫലം
2019 ജൂലൈയില്‍ നടത്തിയ എംബിഎ ഹെല്‍ത്ത് കെയര്‍ മാനേജ്മെന്റ്, ഇന്റര്‍നാഷണല്‍ ഫിനാന്‍സ് (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റില്‍ . പുനര്‍മൂല്യനിര്‍ണയത്തിന് ഫെബ്രുവരി 12 വരെ അപേക്ഷിക്കാം.
2019 ഏപ്രിലില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ ബിടിഎ റഗുലര്‍/സപ്ലിമെന്ററി പരീക്ഷാഫലം വെബ്സൈറ്റില്‍ . പുനര്‍മൂല്യനിര്‍ണയത്തിന് ഫെബ്രുവരി 14 വരെ അപേക്ഷിക്കാം.
പുനര്‍മൂല്യനിര്‍ണയ ഫലം
ഒമ്പതാം സെമസ്റ്റര്‍ ബിബിഎഎല്‍എല്‍ബി, അഞ്ചാം സെമസ്റ്റര്‍ എല്‍എല്‍ബി (യൂണിറ്ററി) ഏപ്രില്‍ 2019 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം വെബ്സൈറ്റില്‍ . ഉത്തരക്കടലാസ് തിരിച്ചറിയാനാഗ്രഹിക്കുന്നവര്‍ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടുക.