കീർത്തന സാറ കിരൺ
കേന്ദ്രീയ വിദ്യാലയ സംഗതൻ ദേശീയ തലത്തിൽ വിദ്യാർഥികൾക്കു നടത്തിയ പോസ്റ്റർ മത്സരത്തിൽ സംസ്ഥാനതലത്തിൽ ഒന്നാം സമ്മാനാർഹയായ കോട്ടയം റബർ ബോർഡ് കേന്ദ്രീയ വിദ്യാലയം വിദ്യാർഥിനി കീർത്തന സാറ കിരൺ. പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിൽ വിദ്യാർഥികളുമായി നടത്തിയ സംവാദപരിപാടി ’പരീക്ഷ പേ ചർച്ച’ യിൽ ഈ പോസ്റ്റർ പ്രദർശിപ്പിച്ചിരുന്നു. തിരുവഞ്ചൂർ നീലാണ്ണൂർ കിരണ്‍ ജോസഫിന്റെയും (ദീപിക, കോട്ടയം), മാന്നാനം കെഇ എച്ച്എസ്എസ് അധ്യാപിക കെ.ഇ. ബിന്ദുമോളുടെയും മകളാണ്.