രണ്ടാം സെമസ്റ്റർ എംഎഡ് റെഗുലർ, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു
2019 ജൂലൈയിലെ രണ്ടാം സെമസ്റ്റർ എംഎഡ് റെഗുലർ, സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി ആറുവരെ അപേക്ഷിക്കാം.
പ്രാക്ടിക്കൽ
2019 നവംബറിലെ ഒന്നാം സെമസ്റ്റർ ബിഎ ഭരതനാട്യം, മോഹിനിയാട്ടം, കഥകളി സംഗീതം (സിബിസിഎസ് 2019 അഡ്മിഷൻ റെഗുലർ, 2017, 2018 അഡ്മിഷൻ റീഅപ്പിയറൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ 28 മുതൽ 31 വരെ തൃപ്പൂണിത്തുറ ആർഎൽവി കോളജിൽ നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.
2019 നവംബറിൽ നടന്ന ഒന്നാം സെമസ്റ്റർ എംഎസ്സി ഇലക്ട്രോണിക്സ് (സിഎസ്എസ് റെഗുലർ) പരീക്ഷയുടെ അഡ്വാൻസ്ഡ് ഇലക്ട്രോണിക്സ് സർക്യൂട്ട് ലാബ് 30, 31 തീയതികളിൽ കോളജുകളിൽ നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.