ചലച്ചിത്ര പഠനത്തിൽ ഹ്രസ്വകാല കോഴ്സുകൾ
ഹൈദരാബാദ്: രാമോജി അക്കാദമി ഓഫ് ഫിലിം ആൻഡ് ടെലിവിഷൻ ചലച്ചിത്ര പഠനത്തിൽ ഹ്രസ്വകാല കോഴ്സുകൾ നടത്തുന്നു. സൗജന്യമായാണ് നാല് വിഭാഗങ്ങളിലായി കോഴ്സുകൾ നടത്തുന്നത്.
ഫിലിം മേക്കിംഗ്, സ്ക്രീൻ റൈറ്റിംഗ്, ഫിലിം എഡിറ്റിംഗ്, ഡിജിറ്റൽ സിനിമാറ്റോഗ്രാഫി എന്നീ വിഭാഗങ്ങളിലായാണ് കോഴ്സുകൾ. ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് യോഗ്യത. പ്രവേശന പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം. പ്രവേശന പരീക്ഷയിൽ യോഗ്യത നേടുന്നവരെയാണ് അഭിമുഖത്തിനായി തെരഞ്ഞെടുക്കുക.
കേരളത്തിൽ പ്രവേശന പരീക്ഷയ്ക്ക് കേന്ദ്രമുണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്കും ഓൺലൈൻ രജിസ്ട്രേഷനും raft.ramojifilmci ty.com സന്ദർശിക്കുക. വിലാസം: രാമോജി ഫൗണ്ടേഷൻ, രാമോജി ഫിലിം സിറ്റി, ഹൈദരാബാദ്, തെലുങ്കാന 501512.