ബിറ്റ്സാറ്റ് മേയ് 16 മുതൽ 25 വരെ
കൽപിത സർവകലാശാലാ പദവിയുള്ള രാജ്യത്തെ പ്രമുഖ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമായ ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ് (ബിറ്റ്സ്) വിവിധ ഫസ്റ്റ് ഡിഗ്രി പ്രോഗ്രാമുകളിലേക്ക് അഡ്മിഷനുള്ള പ്രവേശനപ്പരീക്ഷയായ ബിറ്റ്സ് അഡ്മിഷൻ ടെസ്റ്റ് (ബിറ്റ്സാറ്റ് 2020) നടത്തുന്നു. ഇൻസ്റ്റിറ്റ്യൂട്ടിന്റെ പിലാനി, ഗോവ, ഹൈദരാബാദ്, ദുബായി കാന്പസുകളിലെ വിവിധ കോഴ്സുകളിലേക്കാണ് അഡ്മിഷൻ.
കേരളത്തിൽ തിരുവനന്തപുരത്തും വിദേശത്തു ദുബായിയിലും പരീക്ഷാ കേന്ദ്രമുണ്ട്. മേയ് 16 മുതൽ 25 വരെയാണു പരീക്ഷ. ഓണ്ലൈനായി മാർച്ച് 31 നകം അപേക്ഷിക്കണം. ഏപ്രിൽ ഒമ്പതിന് സെന്റർ അലോട്മെന്റ് ചെയ്യും. ഏപ്രിൽ 10 മുതൽ 18 വരെ സെന്ററും സ്ലോട്ടും തെരഞ്ഞെടുക്കാം. ഒരു ദിവസം രണ്ടു സ്ലോട്ടുകളായാണു പരീക്ഷ നടത്തുന്നത്. രാവിലെ ഒന്പതു മുതൽ പന്ത്രണ്ടു വരെയും ഉച്ച കഴിഞ്ഞ് രണ്ടു മുതൽ അഞ്ചു വരെയും. താത്പര്യമുള്ള സമയവും സ്ലോട്ടും ലഭ്യതയനുസരിച്ചു തെരഞ്ഞെടുക്കാം.
കാന്പസുകളും കോഴ്സുകളും
ബിറ്റ്സ് പിലാനി കാന്പസ്: കെമിക്കൽ, സിവിൽ, കംപ്യൂട്ടർ സയൻസ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇല്കട്രോണിക്സ് ആൻഡ് ഇൻസ്ട്രമെന്റേഷൻ, മെക്കാനിക്കൽ, മാനുഫാക്ചറിംഗ് എൻജിനിയറിംഗ് എന്നിവയിൽ ബിഇ (ഓണേഴ്സ്); ബിഫാം (ഓണേഴ്സ്), ബയോളജിക്കൽ സയൻസസ്, കെമിസ്ട്രി, ഇക്കണോമിക്സ്, മാത്തമാറ്റിക്സ്, ഫിസിക്സ് എന്നിവയിൽ എംഎസ്സി (ഓണേഴ്സ്); എംഎസ്സി ടെക് ജനറൽ സ്റ്റഡീസ്, ഫിനാൻസ്, ഇൻഫർമേഷൻ സിസ്റ്റംസ്.
ബിറ്റ്സ് ഗോവ കാന്പസ്: കെമിക്കൽ, കംപ്യൂട്ടർ സയൻസ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇലക്ടോണിക്സ് ആൻഡ് ഇൻസ്ട്രമെന്റേഷൻ, മെക്കാനിക്കൽ എന്നീ വിഷയങ്ങളിൽ ബിഇ (ഓണേഴ്സ്); ബയോളജിക്കൽ സയൻസസ്, കെമിസ്ട്രി, ഇക്കണോമിക്സ്, മാത്തമാറ്റിക്സ്, ഫിസിക്സ് എന്നീ വിഷയങ്ങളിൽ എംഎസ്സി ഓണേഴ്സ്; എംഎസ്സിടെക് ഇൻഫർമേഷൻ സിസ്റ്റംസ്.
ബിറ്റ്സ് ഹൈദരാബാദ്: കെമിക്കൽ, സിവിൽ കംപ്യൂട്ടർ സയൻസ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, മെക്കാനിക്കൽ എന്നീ വിഷയങ്ങളിൽ ബിഇ ഓണേഴ്സ്; ബിഫാം ഓണേഴ്സ്; ബയോളജിക്കൽ സയൻസസ്, കെമിസ്ട്രി, ഇക്കണോമിക്സ്, മാത്തമാറ്റിക്സ്, ഫിസിക്സ് എന്നീ വിഷയങ്ങളിൽ എംഎസ്സി ഓണേഴ്സ്; എംഎസ്സിടെക് ഇൻഫർമേഷൻ സിസ്റ്റംസ്.
എംഎസ്സി ഓണേഴ്സ് പ്രോഗ്രാമിനു ചേരുന്നവർക്ക് ഏതെങ്കിലും ബിഇ (ഓണേഴ്സ്), ബിഫാം (ഓണേഴ്സ്) പ്രോഗ്രാമുകളിൽ കൂടി ചേർന്നു പഠിക്കാവുന്നതാണ്. ഈ സ്കീം അനുസരിച്ച് അഞ്ചുവർഷം കൊണ്ട് കോഴ്സ് പൂർത്തിയാക്കി ഇരട്ട ബിരുദം നേടാൻ കഴിയും.
യോഗ്യത
ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് പഠിച്ച് 75 ശതമാനം മാർക്കോടെ പ്ലസ്ടു പാസായവർക്ക് ബിഫാം ഒഴികെയുള്ള കോഴ്സുകളിലേക്ക് അപേക്ഷിക്കാം. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് അല്ലങ്കിൽ ബയോളജി പഠിച്ച് ഓരോ വിഷയത്തിനും 60 ശതമാനം മാർക്കു നേടിയവർക്ക് ബിഫാമിന് അപേക്ഷിക്കാം. 2019 ൽ പ്ലസ്ടു പാസായവർക്കും 2020 ൽ അവസാന വർഷ പരീക്ഷ എഴുതുന്നവർക്കുമാണ് അപേക്ഷിക്കാനുള്ള അർഹത. ബിറ്റ്സാറ്റ് സ്കോറിന്റെ അടിസ്ഥാനത്തിലാണ് അഡ്മിഷൻ. കേന്ദ്ര സംസ്ഥാന ബോർഡ് എക്സാമിനേഷനിൽ ഒന്നാം റാങ്ക് നേടുന്ന വിദ്യാർഥികൾക്ക് ബിറ്റ്സാറ്റ് സ്കോർ കണക്കാക്കാതെ നേരിട്ട് ഈ കോഴ്സുകളിലേക്ക് അഡ്മിഷൻ നല്കുന്നതാണ്.
ബിറ്റ്സാറ്റിന് അപേക്ഷിക്കുന്നതിനൊപ്പം ബിറ്റ്സിന്റെ മൂന്നു കാന്പസുകളിലായി നടത്തുന്ന കോഴ്സുകളിൽ അഡ്മിഷൻ നേടാൻ പ്രത്യേക അപേക്ഷ സമർപ്പിക്കേണ്ടതുണ്ട്.
പരീക്ഷാ രീതി
കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണ് ബിറ്റ്സാറ്റ്. ഫിസിക്സ്40, കെമിസ്ട്രി40, ഇംഗ്ലീഷ്15, ലോജിക്കൽ റീസണിംഗ്10, മാത്തമാറ്റിക്സ് അല്ലങ്കിൽ ബയോളജി45 എന്നിങ്ങനെ ആകെ 150 മാർക്കിന്റെ ചോദ്യങ്ങളാണ് ബിറ്റ്സാറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. തെറ്റായ ഉത്തരത്തിന് നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കും. എൻസിആർടിയുടെ 11, 12 ക്ലാസ് പാഠപുസ്തകങ്ങളിൽ നിന്നുള്ള ചോദ്യങ്ങളായിരിക്കും ചോദിക്കുക. വിശദമായ സിലബസ് വെബ്സൈറ്റിലുണ്ട്.
150 ചോദ്യങ്ങൾക്കും ഉത്തരം എഴുതിക്കഴിഞ്ഞ് സമർഥരായ വിദ്യാർഥികൾക്ക് 12 എക്സ്ട്രാ ചോദ്യങ്ങൾക്കു കൂടി ഉത്തരം എഴുതി ഉയർന്ന സ്കോർ നേടാം. ടെസ്റ്റ് കഴിഞ്ഞാൽ ഉടൻ തന്നെ കംപ്യൂട്ടറിൽ സ്കോർ തെളിയും. അടുത്ത ദിവസം സ്കോറിന്റെ പ്രിന്റൗട്ടും എടുക്കാൻ സൗകര്യമുണ്ടായിരിക്കും.
അപേക്ഷാ രീതി
3300 രൂപയാണ് പരീക്ഷാ ഫീസ്. പെണ്കുട്ടികൾക്ക് 2800 രൂപ മതി. കൂടുതൽ വിവരങ്ങൾക്ക്: 01596242205, 01596515330. www.bitsadmission.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. വിലാസം: അഡ്മിഷൻ ഓഫീസർ, ബിറ്റ്സ് പിലാനി, രാജസ്ഥാൻ333 031.