പാലാ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിൽ യുജിസി നെറ്റ്/ജെആർഎഫ് തീവ്രപരിശീലന കോഴ്സ്
പാലാ: പാലാ സെന്റ് തോമസ് കോളജിലെ വിവിധ ഡിപ്പാർട്ട്മെന്റുകളുടെ സഹകരണത്തോടെ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പാലാ, തിരുവനന്തപുരം ശാഖകളിൽ യുജിസി നെറ്റ്/ജെആർഎഫ് പരീക്ഷകൾക്കുള്ള തീവ്രപരിശീലന കോഴ്സ് 18ന് ആരംഭിക്കും. ശനി, ഞായർ ദിവസങ്ങളിൽ നടത്തപ്പെടുന്ന കോഴ്സിന്റെ കാലാവധി ആറു മാസമായിരിക്കും. പാഠ്യപദ്ധതിയിൽ, ക്രമമായുള്ള മാതൃകാ പരീക്ഷകളും ഉണ്ടാവും. മാത്തമാറ്റിക്സ്, മലയാളം, ഹിന്ദി, കൊമേഴ്സ്, പൊളിറ്റിക്സ്, ഹിസ്റ്ററി, എഡ്യൂക്കേഷൻ എന്നീ വിഷയങ്ങൾക്ക് പാലായിലും സോഷ്യോളജിക്ക് തിരുവനന്തപുരത്തുമാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. ഫോൺ: 9447421011, 04822 215831 (പാലാ), 9497431000, 04712302780 (തിരുവനന്തപുരം).