കാലിക്കട്ടിൽ അന്താരാഷ്ട്ര ഫോക്ലോർ ശിൽപശാല തുടങ്ങി
തേഞ്ഞിപ്പലം: അന്താരാഷ്ട്ര പ്രകടന കലാശിൽപശാല കാലിക്കട്ട് സർവകലാശാല സ്കൂൾ ഓഫ് ഫോക്ലോർ സ്റ്റഡീസിൽ തുടങ്ങി. മൂന്ന് ദിവസത്തെ ശിൽപശാല വൈസ് ചാൻസലർ ഡോ. അനിൽ വള്ളത്തോൾ ഉദ്ഘാടനം ചെയ്തു.
സിനീഷ് വേലിക്കുനി, ഡോ. സി.കെ. ജിഷ, ഡോ. പി. വിജിഷ എന്നിവർ പ്രസംഗിച്ചു. കളംപാട്ട് വിദഗ്ധനായ കടന്നമണ്ണ ശ്രീനിവാസനെ ചടങ്ങിൽ ആദരിച്ചു. 12 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്ന ശിൽപശാല 16ന് സമാപിക്കും. കളരിപ്പയറ്റ്, കളമെഴുത്ത്, കളമെഴുത്തുപാട്ട്, മാപ്പിള കോൽക്കളി തുടങ്ങിയ കലാരൂപങ്ങളെ കുറിച്ച് പഠനവും പ്രദർശനവും ശിൽപശാലയിൽ നടക്കും.