17ന് ആരംഭിക്കുന്ന വിദൂരവിദ്യാഭ്യാസം/പ്രൈവറ്റ് ഒന്നും രണ്ടും സെമസ്റ്റർ പ്രീവിയസ് എംകോം പരീക്ഷയുടെ ഹാൾടിക്കറ്റ് വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. ഹാൾടിക്കറ്റിൽ കൊടുത്ത കേന്ദ്രത്തിൽ പരീക്ഷ എഴുതണം.
ബിഎച്ച്എംഎസ് സപ്ലിമെന്ററി പരീക്ഷ
അവസാന വർഷ ബിഎച്ച്എംഎസ് (2003 സ്കീം2008, 2009 പ്രവേശനം) സപ്ലിമെന്ററി പരീക്ഷ 22ന് നടക്കും.
പുനർമൂല്യനിർണയ ഫലം
രണ്ടാം സെമസ്റ്റർ ബിബിഎഎൽഎൽബി നവംബർ 2018 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്സൈറ്റിൽ. ഉത്തരക്കടലാസ് തിരിച്ചറിയാനാഗ്രഹിക്കുന്നവർ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടുക.
പരീക്ഷാഫലം
2019 ഏപ്രിലിൽ നടത്തിയ വിദൂരവിദ്യാഭ്യാസം മൂന്ന്, നാല് സെമസ്റ്റർ എംകോം പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 25 വരെ അപേക്ഷിക്കാം.
2018 ജൂണിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഫിൽ ഇംഗ്ളീഷ് പരീക്ഷാഫലം വെബ്സൈറ്റിൽ.
ഇസ്ലാമിക് സൈക്കോളജി കോഴ്സ്
കാലിക്കട്ട് സർവകലാശാലാ ഇസ്ലാമിക് ചെയർ നടത്തുന്ന ഇസ്ലാമിക് സൈക്കോളജി കോഴ്സ് ഏഴാം ബാച്ചിലേക്ക് പ്രവേശനമാഗ്രഹിക്കുന്നവർ ഫെബ്രുവരി ഒന്നിന് രാവിലെ പത്തിന് ചെയർ ഓഫീസിൽ നേരിട്ട് ഹാജരാവണം. ഫോണ്‍ : 9746904678.
സോഫ്റ്റ് സ്കിൽ ഡവലപ്മെന്റ് പ്രോഗ്രാം
ഹ്യൂമണ്‍ റിസോഴ്സ് ഡവലപ്മെന്റ് സെന്റർ, കോളജ്/ സർവകലാശാലാ അസിസ്റ്റന്റ്/ അസോസിയേറ്റ് പ്രഫസർമാർക്ക് വേണ്ടി ഫെബ്രുവരി ഏഴ് മുതൽ 13 വരെ സംഘടിപ്പിക്കുന്ന ഹ്രസ്വകാല സോഫ്റ്റ് സ്കിൽ ഡവലപ്മെന്റ് പ്രോഗ്രമിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. വെബ്സൈറ്റ് ugchrdc.uoc.ac.in ഏതു വിഷയങ്ങൾ പഠിപ്പിക്കുന്ന അധ്യാപകർക്കും പങ്കെടുക്കാം. 25 നകം അപേക്ഷിക്കണം. വിവരങ്ങൾക്ക്: 0494 2407351.